കുട്ടികാലം പെണ്ണായ ഞാൻ
വീട്ടിലെ കണ്ണിലുണ്ണിയായി
എന്നാലും ഒരു പക്ഷാ ഭേദം
ഉറക്കെ പറയാനാവില്ല ഊറി
ചിരിക്കാനാവില്ല അടുക്കും ചിട്ടയും
പഠിപ്പിക്കും .വീടെല്ലാം വെടിപ്പാക്കണം
അമ്മയെ സഹായിക്കണം
ഒതുങ്ങി കൂടി ഉറങ്ങണം
പക്ഷെ ആണായ അവൻ ഉറക്കെ
പറയും പൊട്ടി ചിരിക്കും എവിടെയും
പോകും പണിയൊന്നുമില്ല
കൂട്ടുകാരൊത്തു
കളിച്ചുല്ലസിച്ചു നടക്കും
ചോദിച്ചവരൊന്നും ഉത്തരം പറയുന്നില്ല
അലിഖിത ലിംഗ നിയമമുണ്ടെന്നു
മുത്തശ്ശി പറഞ്ഞു.
അതെന്തോന്നാണെന്നു
ചോദിച്ചാൽ വളർന്നു വന്നെനിക്കു
ബോധ്യമായി .ആണൊരുത്തൻ എന്ത്
ചെയ്താലും ഒന്നുമില്ല .പെണ്ണായവൾ
മാനം നോക്കി നടക്കേണം
എല്ലാത്തിനും
സമൂഹത്തെ ഭയക്കേണം കണ്ടില്ലെന്നു
നടിക്കേണം കേട്ടില്ലെന്നു പറയണം
ഇതെന്തു ലിംഗ നീതി .കുട്ടിക്കാലത്തു
മാതാപിതാക്കൾ ചോറും ചൊല്ലും
ആണിനും പെണ്ണിനും ഒരു പോലെ
പകർന്നാൽ നാളെ വളർന്നുവരുന്ന
തലമുറയെങ്കിലും ലിംഗ
ബോധമുള്ളവരാകും
അഫ്സൽ ബഷീർ തൃക്കോമല✍




Right 👍🏻❤️🥰
👏👍