മലയാളി മനസ്സിന്റെ വായനക്കാർക്ക് പാചക രംഗത്തിലേക്ക് സ്വാഗതം.
ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ക്രീമി ആയിട്ടുള്ള ഒരു “മുട്ടക്കുറുമ” യുടെ റെസിപ്പി ആണ്. അടിപൊളി രുചിയിലുള്ള ഈ കുറുമ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🥚🥚🥚🥚🥚🥚🥚🥚🥚🥚🥚
🥚 മുട്ട – 5 എണ്ണം.
🧅 സവാള – 1 എണ്ണം.
🌶️ പച്ചമുളക് – 4 എണ്ണം.
👀 കുരുമുളകുപൊടി -1/2 ടീസ്പൂൺ.
🥥 തേങ്ങാപ്പാൽ – ( ഒന്നാം പാൽ അര കപ്പ്, രണ്ടാം പാൽ ഒരു കപ്പ്.)
🛢️വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ.
🥣 നെയ്യ് – ഒരു ടേബിൾ സ്പൂൺ.
🥫മല്ലിപ്പൊടി -1 ടീസ്പൂൺ.
🥜കാഷ്യുനട്ട്സ് -15 എണ്ണം.
പട്ട – ഒരു കഷ്ണം.
🌱ഗ്രാമ്പൂ – 3 എണ്ണം
🌾ഏലക്ക – 3 എണ്ണം
🪻പെരുംജീരകം – അര ടീസ്പൂൺ.
🧅ഉള്ളി – 3 എണ്ണം.
🌶️വറ്റൽ മുളക് – 2 എണ്ണം.
🌿കറിവേപ്പില – 2 തണ്ട്.
🫚ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ.
🧂ഉപ്പ് – പാകത്തിന്.
🫗വെള്ളം – അരക്കപ്പ്.
തയ്യാറാക്കുന്ന വിധം
🥚🥚🥚🥚🥚🥚🥚🥚🥚

1️⃣ ആദ്യമായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് മുട്ടയിട്ട് പുഴുങ്ങി മാറ്റിവയ്ക്കുക.
2️⃣ അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് എടുത്തുവച്ച പട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം ഇത്രയുമിട്ട് ചൂടാക്കുക.
3️⃣ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, പത്തു ക്യാഷ് നട്സ്, ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇത്രയും ചേർത്ത് വഴറ്റി ഒരു മിക്സിയുടെ ജാറിൽ കുറച്ച് വെള്ളം ഒഴിച്ച് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക.
4️⃣ ഒരു പാനിൽ നെയ്യ് ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില ഇത്രയും ചേർത്ത് ചുവപ്പ് കളർ ആവുമ്പോൾ അരച്ചുവച്ച പേസ്റ്റ് ഇതിലേക്ക് ചേർത്ത് ഇളക്കി രണ്ടാം പാൽ ചേർത്ത് യോജിപ്പിച്ച് മൂടിവെച്ച് 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.
5️⃣ അതിനുശേഷം ഒന്നാം പാൽ ഒഴിച്ചുകൊടുത്തതിന് ശേഷം പുഴുങ്ങിയ മുട്ട തൊലി കളഞ്ഞ് രണ്ടായി പിളർന്ന് ഇതിലേക്ക് ഇട്ട് ഇളക്കി മൂടിവെച്ച് ഒരു മിനിറ്റിനു ശേഷം ഒരു സ്പൂൺ നെയ്യ് മുകളിലേക്ക് ഒഴിച്ച് കൊടുത്ത് മെല്ലെ ഇളക്കി കൊടുക്കുക.
✔️സ്വാദേറിയ 🥚മുട്ട കുറുമ🥚 തയ്യാർ.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




ഇഷ്ടം
Thanks 🙏
ഉണ്ടാക്കി നോക്കാം 🥳
Thanks 🙏
അടിപൊളി റെസിപ്പി ❤️🥰🥰❤️👍👍
Thanks 🙏
സൂപ്പർ
Thanks 🙏
Super
Thanks 🙏