Thursday, July 17, 2025
Homeയാത്രഹിമാചൽ പ്രദേശം - (18) ഷിംല (യാത്രാ വിവരണം) തയ്യാറാക്കിയത്: റിറ്റ മാനുവൽ ഡൽഹി

ഹിമാചൽ പ്രദേശം – (18) ഷിംല (യാത്രാ വിവരണം) തയ്യാറാക്കിയത്: റിറ്റ മാനുവൽ ഡൽഹി

കൂട്ടത്തിലുള്ള ‘വർത്തമാന ചക്കി’ എന്ന് പറയപ്പെടുന്ന അവൾ വാചകം നിറുത്തി ഗൗരവക്കാരിയായപ്പോഴെ സംശയം തോന്നിയതാണ്. അല്പസമയത്തിനു ശേഷം എന്റേയും വയറിലാണോ തലയിലാണോ ഉരുണ്ടു കയറുന്നത് എന്നറിയാതെ ഞാനും കണ്ണടച്ചിരുന്നു. വണ്ടി അപ്പോൾ ഷിംലയിലേക്കുള്ള വളവുകൾ കയറുകയായിരുന്നു.

ഹിമാലയ പർവതനിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ടേക്കുള്ള യാത്രയിൽ പലർക്കും ഛർദ്ദി തലവേദനയൊക്കെ സാധ്യത ഏറെയാണ്.

ഹിമാചൽ പ്രദേശത്തിന്റെ തലസ്ഥാനമായ ഷിംല. 1864 -ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.

വേനൽക്കാലത്ത്  ഞങ്ങൾക്കും ഡൽഹിയിൽ നിന്നുമുള്ളവർക്കും ഇവിടുത്തെ ചൂടിൽ നിന്നുമുള്ള ഒരു രക്ഷ എന്ന പോലത്തെ യാത്രയാണിത്.വേനൽക്കാലത്ത് 14 സെൽഷ്യസ് c ക്കും 20c ഇടയ്ക്കാണ്. ഡൽഹിക്കാരുടെ ഒരു സുഖവാസ കേന്ദ്രമാണിത്. മനോഹരമായ പർവതനിരകളും പ്രകൃതി ഭംഗിയുമാണ് ഈ പട്ടണത്തിന്റെ പ്രത്യേകത.

സിറ്റി യുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.അവിടെ എത്തിയ ഞങ്ങൾക്ക് ഹോട്ടലിൽ എത്താനായിട്ട് നല്ലൊരു നടപ്പു തന്നെ വേണ്ടി വന്നു. കയറ്റവും – ഇറക്കവുമായിട്ടുള്ള വഴിയിൽ കൂടിയുള്ള കാൽനട, വന്നത് അബദ്ധമായോ എന്ന ചിന്തയിലായി.  പക്ഷെ പ്രകൃതി ഒരുക്കി തന്നിട്ടുള്ള മനോഹാരിതക്ക് മുൻപിൽ ആ ചിന്തയെ എല്ലാം നമ്മൾ മാറ്റി നിറുത്തുമെന്നത് സത്യം.

പാശ്ചാത്യകെട്ടിട നിര്‍മ്മാണശൈലിയും കൊളോണിയന്‍ തച്ചുശാസ്ത്രത്തിലുള്ള കെട്ടിടങ്ങളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.

പ്രസിദ്ധമായ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.

കോളനിഭരണക്കാലത്തെ നിരവധി കെട്ടിടങ്ങളും ഷിംലയില്‍ ഉണ്ട്. ബ്രിട്ടീഷ് നിര്‍മാണരീതിയിലുള്ള ഇവയില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് റോത്‌നി കാസില്‍.

 മനോര്‍വില്ലി മാന്‍ഷന്‍ എന്ന ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയത്. മറ്റൊരു പ്രധാന ആകര്‍ഷണമായ ടൌണ്‍ഹാള്‍ നിര്‍മിച്ചത് 1910 ലാണ്. 1888ല്‍ പണിതീര്‍ത്ത ആറുനിലക്കെട്ടിടമായ രാഷ്ട്രപതി ഭവനാണ് ഷിംലയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ച.

ഇവിടത്തെ പ്രധാന ഷോപ്പിംഗ് സ്ഥലമായ ‘മാൾ റോഡിൽ’ വാഹനങ്ങൾക്ക് പ്രവേശനമില്ല . തിന്നും സൊറ പറഞ്ഞും അലസമായ നടത്തതിന് അനുയോജ്യം.കൂട്ടത്തിലുള്ളവർ അവിടത്തെ സ്ഥിരം സന്ദർശകരാണ്. അതുകൊണ്ട് അവർക്ക് അവരുടേതായ ഭക്ഷണശാലകളും ഷോപ്പിംഗിനായിട്ടുള്ള   കടകൾ ഉണ്ട്. അവിടെ ‘ഇന്ത്യൻ കോഫീ ഹൌസ്’ കണ്ടതാണ്‌, എനിക്ക് പുതുമ തോന്നിയത്. ഒട്ടും ആഡംബരമില്ലാത്ത സ്ഥലവും പഴയ മേശയും കസേരകളും   ആ കാപ്പിയുടേയും ദോശയുടെയും  മണവും വേണമെങ്കിൽ കഴിച്ചിട്ടു പോകൂ  എന്ന മട്ടിലുള്ള ഓർഡർ എടുക്കുന്ന ആൾ …….എല്ലാ കോഫീ ഹൌസ്സി നും ഒരേ ഛായപടമാണല്ലോ എന്നോർത്തു.

 ഇത്തിരി രാഷ്ട്രീയവും ഒത്തിരി ലോകകാര്യങ്ങളുമായി ഒരു പറ്റം വയസ്സായവർ അവിടെയിരുന്ന് വാദപ്രതിവാദങ്ങളുമായി തിരക്കിലാണ്.ഇതൊക്കെ തന്നെയാണ് തിരുവനന്തപുരത്തിലെ കോഫിഹൌസ്സിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രങ്ങള്‍.

 എങ്ങോട്ടേക്കും എവിടേക്കും കാൽനട, ആയതു കൊണ്ടാണോ എന്നറിയില്ല, സ്‌കൂൾ കുട്ടികൾ രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ കൂട്ടം കൂടി പോകുന്നതും കണ്ടു. വലിയ നഗരങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന കാഴ്ചകളാണല്ലോ!

ഹനുമാന്‍ സ്വാമിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജാക്കു ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 8048 അടി ഉയരത്തിലാണ്.

വിവിധതരം പക്ഷികളെ കാണാനുള്ള അവസരമാണ ഹിമാലയന്‍ പക്ഷിസങ്കേതം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. റിഡ്ജില്‍നിന്നും നാലുകിലോമീറ്റര്‍ മാത്രം അകലത്താണിത്. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്.

ഒരു നാടോടിയെ പോലെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ദു:ഖകരമായി തോന്നിയത്, ഫ്രിഡ്ജ്‌, ടി.വി …….അതുപോലത്തെ ഭാരമുള്ള സാധനങ്ങള്‍ മുതുകിലേറ്റി നടക്കുന്ന മനുഷ്യരെയാണ്,വാഹനനിയന്ത്രണത്തിന്റെ പ്രശ്നമായിരിക്കാം. ഇപ്പോഴും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്ന കാഴ്‌ചയും അതു തന്നെയാണ്.

ഏതോ സിനിമയിലേയോ പുസ്തകത്തിൽ നിന്നോ കിട്ടിയ അറിവ് വെച്ച്, ഒരു മഞ്ഞുമലയിലേക്ക് ഓടി കയറുക അവിടെ കാണുന്ന ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു തിന്നുക എന്നുള്ളതാണ് ഷിംല കുറിച്ചുള്ള എൻ്റെ വിചാരം. തിരിച്ചുള്ള യാത്രയിൽ പലതരം ക്വാളിറ്റിയുള്ള ആപ്പിൾ വിൽക്കുന്ന കടകളിൽ നിന്ന് ആപ്പിൾ മേടിച്ച് ഒരാഗ്രഹത്തെ പകുതി സഫലീകരിച്ചുവെന്ന് പറയാം.

ജനുവരി – ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്.ഐസ് സ്‌കേറ്റിഗിനും സ്കൈയിഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യക്കാലമാണ്, ഷിംല സന്ദർശിക്കാൻ പറ്റിയത്.എന്നെങ്കിലും ഷിംലയിലെ മഞ്ഞുമലയിലേക്ക് ഓടിക്കയറി  apple പൊട്ടിച്ച് തിന്നാൻ പറ്റുമെന്ന പ്രതീക്ഷയോടെ 2 ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക്.

Thanks

റിറ്റ മാനുവൽ ഡൽഹി

RELATED ARTICLES

5 COMMENTS

  1. ഷിംല വിശേഷം വളരെ കൗതുകത്തോടെ വായിച്ചു. ബ്രിട്ടീഷുകാർ തലസ്ഥാനമാക്കിയത് ആദ്യമായിട്ട് കേൾക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ