Wednesday, June 17, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | മാർച്ച് 21 | ശനി ✍ കപിൽ...

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | മാർച്ച് 21 | ശനി ✍ കപിൽ ശങ്കർ

🔹കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥിനി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ട്ടേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​പ്പ്. പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം അ​​​തി​​​രു​​​വി​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി പ്പട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ പാ​​​ർ​​​ട്ടി വി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ടാ​​​യി.ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ൽ യു​​​ഡി​​​എ​​​ഫി സ്ഥാ​​​നാ​​​ർ​​​ഥിപ്പട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട ബി.​​​എ​​​സ്. അ​​​നൂ​​​പ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി. നേ​​​മ​​​ത്ത് സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​എ​​​സ്. നു​​​സൂ​​​ർ ക​​​ടു​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു പാ​​​ർ​​​ട്ടി വി​​​ട്ടു.എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് എ​​​തി​​​രേ​​​യാ​​​ണ് നു​​​സൂ​​​ർ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.പാ​​​റ​​​ശാ​​​ല​​​യി​​​ൽ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ലി​​​നെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു മു​​​ൻ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ എ.​​​ടി. ജോ​​​ർ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു.സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​​ത്തി​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും കെ​​​പി​​​സി​​​സി അം​​​ഗ​​​വു​​​മാ​​​യ അ​​​രു​​​ണ്‍​രാ​​​ജ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.
സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നെ​​​ത്തി ഒ​​​റ്റ​​​പ്പാ​​​ലം സീ​​​റ്റ് കൈ​​​ക്ക​​​ലാ​​​ക്കി​​​യ പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രേ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രം​​​ഗ​​​ത്തെ​​​ത്തി.

🔹പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ വ്യ​​​ത്യ​​​സ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചെ​​​ന്നും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം.കാ​​​ണാ​​​താ​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ഗ​​​ൾ​​​ഫ്) അ​​​സീം ആ​​​ർ. മ​​​ഹാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു.ക​​​ഴി​​​ഞ്ഞ 18ന് ​​​സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി ഉ​​​യ​​​ർ​​​ന്ന​​​ത്.അ​​​തേ​​​സ​​​മ​​​യം പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ മൂ​​​ന്നു ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് അ​​​ധി​​​ക വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​കൾ ക്ര​​​മീ​​​ക​​​രി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

🔹പുല്ലുമേയാൻ വിട്ടിരുന്ന മൂ​ന്ന് പ​ശു​ക്ക​ൾ കു​ഴ​ഞ്ഞു​വീ​ണു ച​ത്തു.​ നെ​ല്ലി​മൂ​ട് കു​ഴി​പ്പ​റ​ച്ച സു​നി​ൽ ഭ​വ​നി​ൽ സു​ജി​ത​യു​ടെ പശുക്കളാണ് ചത്തത്. പ​ശു​ക്ക​ളെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ പു​ല്ലു​മേ​യാ​ൻ കെ​ട്ടി​യി​രുന്നു. ഇതിനിടയിൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച പ​ശു​ക്ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​റ്ററിന​റി ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടെ​ണ്ണം ഗ​ർ​ഭി​ണി​ക​ളാ​യ പ​ശു​ക്ക​ൾ ആ​യി​രു​ന്നു.ഒ​രെ​ണ്ണം ക​റ​വ​യു​ള്ള​തും. ഫാ​മി​ലെ മ​റ്റൊ​രു പ​ശു​വി​ന്‍റെ അ​സ്വ​സ്ഥ​ത ഇ​പ്പോ​ഴും വി​ട്ടു മാ​റി​യി​ട്ടി​ല്ല.​അ​തി​ന് ചി​കി​ത്സ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.നാ​ട്ടി​പ്പു​റ​ങ്ങ​ളി​ൽ കാ​ണു​ന്ന മ​ഞ്ഞ കോ​ളാ​മ്പി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ചെ​ടി​യു​ടെ ഭാ​ഗ​ങ്ങ​ൾ ക​ഴി​ച്ച​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ യ​ഥാ​ർ​ത്ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കും എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.നാ​ല്പ​ത് ലി​റ്റ​റോ​ളം പാ​ൽ ദി​വ​സ​വും ല​ഭി​ക്കു​മാ​യി​രു​ന്നു. പോ​ങ്ങു​വി​ള ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ലാ​ണ് പാ​ൽ ന​ൽ​കി​യി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​യ പാ​ൽ വി​റ്റ് കി​ട്ടു​ന്ന​തി​ൽ നി​ന്ന് മി​ച്ചം പി​ടി​ച്ചാ​ണ് ലോ​ൺ അ​ട​വും ന​ട​ത്തി​യി​രു​ന്ന​ത്. അ​തും ഇ​ല്ലാ​താ​യി.ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് സു​നി​ൽ​കു​മാ​ർ രോ​ഗ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​നം സു​ജി​ത ഏ​റ്റെ​ടു​ത്ത​ത്.​നെ​ല്ലി​മൂ​ട് ഗ്രാ​മീ​ൺ ബാ​ങ്കി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്താ​ണ് ഒ​രു ഡ​യ​റി ഫാം ​തു​ട​ങ്ങി​യ​ത്.​തു​ട​ക്ക​ത്തി​ൽ പ​ത്തോ​ളം പ​ശു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
സു​നി​ൽ കു​മാ​റി​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ച ന​ഷ്ടമെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ കു​ടും​ബ​ത്തി​ന്‍റെ ചെല​വും വാ​യ്പ തി​രി​ച്ച​ട​വും ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ക്ഷീ​ര​ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

🔹അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ​നി​ന്നു 21.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ലോ​ക്ക​ർ സ​ഹി​തം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജിത​മെ​ന്ന് പോ​ലീ​സ്.ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ഐ​ക്ക​ര​പ്പ​ടി​ക്കു​സ​മീ​പം പ്ലാ​ക്കോ​ട്ട് ഷാ​ജി പി.​ അ​ല​ക്‌​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ട​ഞ്ഞു കി​ട​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടും സീ​ലിം​ഗംു ഇ​ള​ക്കി മു​റി​യി​ൽ ക​ട​ന്നാണ് അ​ല​മാ​ര​യ്ക്കു​ള്ളി​ൽ പ്ര​ത്യേ​കം സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് ലോ​ക്ക​റും 2000 രൂ​പ​യും​ വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും സി​സി​ടി​വി​യു​ടെ ഡി​വി ആ​റും മോ​ഷ്ടി​ച്ച​ത്.ഷാ​ജി​യും ഭാ​ര്യ​യും കു​വൈ​ത്തി​ലാ​ണ്. മ​ക്ക​ൾ കോ​ട്ട​യ​ത്ത് പ​ഠി​ക്കു​ക​യാ​ണ്. അ​വ​ധി​ദി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​ക.​വ ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കോ​ട്ട​യ​ത്തു​നി​ന്ന് കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് അ​ല​മാ​ര തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.വീ​ടി​ന് പു​റ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന സി​സി​ടി​വി ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മോ​ഷ​ണം പോ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത് ഷാ​ജി​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ കാ​മ​റ​യി​ലേ​ക്കു​ള്ള വ​യ​റു​ക​ൾ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. മോ​ഷ​ണ​ശ്ര​മം സം​ശ​യി​ച്ച് പോ​ലീ​സി​ൽ അ​ന്നുത​ന്നെ ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​റി​യി​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.കു​ടും​ബ​വി​ട്ടി​ൽ​നി​ന്ന് ഏ​ണി എ​ടു​ത്ത് കൊ​ണ്ടു​വ​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. കീ​ഴ്‌​വാ​യ്പുര് പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.തി​ങ്ക​ളാ​ഴ്ച കു​ന്ന​ന്താ​നം മേ​പ്ര​ത്ത് മ​നോ​ജി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി​യു​ടെ ഡി​വി​ആ​ർ മോ​ഷ​ണം പോ​യി​രു​ന്നു. സ​മീ​പ​ത്തെ ഈ​ട്ടി​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ ത​മ്പി​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.ഇ​രു വീ​ടു​ക​ളും ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​യി​രു​ന്നു. പോ​ലീ​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

🔹നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം 25 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച് യാ​ത്രി​ക​രാ​യ അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​കു​ട​പ്പ​ന​മൂ​ടി​ന് സ​മീ​പം നു​ള്ളി​യോ​ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കു​ട​പ്പ​ന മൂ​ട്ടി​ല്‍ നി​ന്നും നെ​ടു​മ​ങ്ങാ​ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു 25 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യോ​ര ഹൈ​വേ റോ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​വേ​ലി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണം.വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് (11), സി​യാ​ന്‍ (12), സു​ഹൈ​ന്‍ (14), മു​ഹ​മ്മ​ദ് ഷാ​ഫി (22), റി​യാ​സ് (25) എ​ന്നി​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​രെ​യും കാ​ര​ക്കോ​ണം സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്‍ 25 അ​ടി താ​ഴ്ച​യി​ല്‍ വീ​ടി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മ​ര​ത്തി​ലി​ടി​ച്ച് റോ​ഡി​നും മ​ര​ത്തി​നും ഇ​ട​യി​ല്‍ പെ​ട്ട് ഞെ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ര്‍ പു​റ​ത്തെ​ടു​ത്ത​ത്.

🔹പ​ണ​യം വ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ എ​ടു​ക്കാ​ത്ത​ത്തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഏ​രൂ​ര്‍ മ​ണ​ലി​ല്‍ ക​ല്ല്യാ​ണി​മൂ​ക്കി​ല്‍ ന​ന്ദ​നം വീ​ട്ടി​ല്‍ ന​ന്ദ​കു​മാ​റി​നെ​യാ​ണ് ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെയും സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ണ​യം വ​ച്ചി​രു​ന്നു.ഇ​ത് വേ​ഗ​ത്തി​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ സി​മി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ പ്രോ​കോ​പി​ത​നാ​യ പ്ര​തി ഭാ​ര്യ​യാ​യ സി​മി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​യാ​ളു​ടെ കൈ​യി​ല്‍ ക​ടി​ച്ചു ര​ക്ഷ​പ്പെ​ട്ട സി​മി വി​വ​രം വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ പാ​ഞ്ഞെ​ത്തി​യ ന​ന്ദ​കു​മാ​ര്‍ ത​റ​യി​ല്‍ ത​ള്ളി​യി​ട്ട് ചൂ​ര​ല്‍ ചീ​കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.
നെ​ഞ്ചി​ന് മു​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നോ​ളം കു​ത്തു​ക​ള്‍ ഏ​റ്റ സി​മി​യെ ഉ​ട​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി. തു​ട​ര്‍​ന്നു കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​ട​നേ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പി​ന്നീ​ട് തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഏ​രൂ​ര്‍ എ​സ്എ​ച്ച്ഒ വി.​എ​സ്. അ​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കി​ര​ണ്‍ ശ​ശി​ധ​ര​ന്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​ജീം, അ​സ്ഹ​ര്‍ , രാ​ഹു​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

🔹പാ​ലി​യേ​ക്ക​ര ടോ​ള്‍​0പ്ലാ​സ മാ​നേ​ജ​ര്‍​ക്കു​നേ​രേ ആ​ക്ര​മ​ണം. ശ്യാം​ലാ​ല്‍ പാ​ര്‍​ഥ​സാ​ര​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാം ​തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മ​ണ്ണം​പേ​ട്ട വ​ട്ട​ണാ​ത്ര സ​ഹ​ക​ര​ണ​ബാ​ങ്കി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്താ​യ ക​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ശ്യാം ​പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രേ ശ്യാം ​വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി.
ഇ​യാ​ള്‍ ഫോ​ണി​ല്‍​വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ശ്യാ​മും സു​ഹൃ​ത്തും വ​ട്ട​ണാ​ത്ര​യി​ല്‍ എ​ത്തി​യ​ത്. ബാ​ങ്കി​ന് മു​ന്നി​ല്‍ കാ​ര്‍​നി​ര്‍​ത്തി കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ യു​വാ​വ് ഹോ​ക്കി​സ്റ്റി​ക്കു​മാ​യി ശ്യാ​മി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം​പ​റ​ഞ്ഞ് കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ​യും ര​ണ്ട് ഡോ​റു​ക​ളു​ടെ​യും ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്ത ശേ​ഷം ശ്യാ​മി​നെ കാ​റി​ല്‍​നി​ന്ന് വ​ലി​ച്ചി​റ​ക്കി അ​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​യാ​ളി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ ശ്യാം ​ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.
വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു. ശ്യാ​മി​നെ ആ​ക്ര​മി​ക്കു​ന്ന മൊ​ബൈ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

🔹ദ​മ്പ​തി​കളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ക്കു​ളം മാ​വ​ടി​ന​ട പു​ഷ്‌​പ ഭ​വ​നി​ൽ ര​ഘു​നാ​ഥ​ൻ നാ​യ​ർ (64), ഭാ​ര്യ പു​ഷ്പ (57) എ​ന്നി​വ​രുടെ മൃതദേഹമാണ് ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും പു​ഷ്‌​പ​യു​ടെ മൃ​ത​ദേ​ഹം ത​റ​യി​ലു​മാ​ണ് കി​ട​ന്നി​രു​ന്ന​ത്. വീ​ട്ടി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി​യി​ൽ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

🔹പ​​​​ള്ളി​​​​യി​​​​ൽ ചെ​​​​റി​​​​യ പെ​​​​രു​​​​ന്നാ​​​​ൾ ഖു​​​​തു​​​​ബ പ്ര​​​​സം​​​​ഗം ന​​​ട​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​മാം കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ്​ മ​​​​രി​​​​ച്ചു.ഒ​​​​റ്റ​​​​പ്പാ​​​​ലം തൃ​​​​ക്ക​​​​ടീ​​​​രി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ആ​​​​റ്റാ​​​​ശേ​​​​രി​​​​യി​​​​ലെ ഇ​​​​സ്‌​​​ലാ​​​​മി​​​​ക് സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി ജു​​​​മാ​​​​മ​​​​സ്ജി​​​​ദ് ഇ​​​​മാം മൗ​​​​ല​​​​വി അ​​​​ബ്‌​​​ദു​​​ൾ ഷു​​​​ക്കൂ​​​​ർ ഖാ​​​​സി​​​​മി(54)​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.ചെ​​​​റി​​​​യ പെ​​​​രു​​​​ന്നാ​​​​ൾ ന​​​​മ​​​​സ്കാ​​​​രം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ള്ളി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. തൊ​​​​ടു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. ഭാ​​​​ര്യ​​​​യും ഒ​​​​രു മ​​​​ക​​​​നു​​​​മു​​​​ണ്ട്.

🔹ബാ​​​റി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മൊ​​​ത്ത് മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​വാ​​​വി​​​നെ നാ​​​ലം​​​ഗ​​​ സം​​​ഘം മ​​​ർ​​​ദി​​​ച്ചു​​​ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കു​​​മ്പ​​​ള​​​ങ്ങി വ​​​ലി​​​യ​​​പ​​​റ​​​മ്പ് കു​​​ഞ്ഞു​​​മോ​​​ന്‍റെ മ​​​ക​​​ൻ നി​​​ധി​​​ൻ (30) ആ​​​ണ് എ​​​ഴു​​​പു​​​ന്ന പാ​​​ല​​​സ് ബാ​​​റി​​​നു​​​ മു​​​ന്നി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​തന്നെ​​​യാ​​​ണു നി​​​ധി​​​നെ മ​​​ർ​​​ദി​​​ച്ച​​​ത്.സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ടം​​​തു​​​രു​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ലേ​​​ക്കാ​​​ട്ട് പ​​​ടി​​​ഞ്ഞാ​​​റ നി​​​ക​​​ർ​​​ത്ത് ജി​​​ബി​​​ൻ (25), എ​​​ഴു​​​പു​​​ന്ന തെ​​​ക്ക് വ​​​ട്ടേ​​​ക്കാ​​​ട് ജി​​​ത്തു​​​മോ​​​ൻ(27), കു​​​ന്നേ​​​ൽ വീ​​​ട്ടി​​​ൽ ഷി​​​നു (29) എ​​​ഴു​​​പു​​​ന്ന തെ​​​ക്ക് അ​​​റ​​​യ്ക്ക​​​ൽ അ​​​നി​​​ൽ (21) എ​​​ന്നി​​​വ​​​രെ ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​രൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തു.വ്യാ​​​ഴാ​​​ഴ്‌​​​ച രാ​​​ത്രി 11.50നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നി​​​ധി​​​ൻ നാ​​​ലു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി ബാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ദ്യം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​വ​​​രു​​​മാ​​​യി വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു.ബാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ ബൈ​​​ക്കി​​​ലി​​​രി​​​ക്കു​​​മ്പോ​​​ൾ പ്ര​​​തി​​​ക​​​ളെ​​​ത്തി ത​​​ല​​​യ്ക്ക​​​ടി​​​ക്കു​​​ക​​​യും നെ​​​ഞ്ചി​​​നും വ​​​യ​​​റി​​​നും ച​​​വി​​​ട്ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. നി​​​ധി​​​ൻ അ​​​ബോ​​​ധ​​​വാ​​​സ്ഥ​​​യി​​​ലാ​​​യ​​​തോ​​​ടെ പ്ര​​​തി​​​ക​​​ൾ ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ടു.നി​​​ധി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് കു​​​മ്പ​​​ളം ശാ​​​ന്തി​​​തീ​​​രം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ. അ​​​മ്മ: പ്ര​​​മീ​​​ള. സ​​​ഹോ​​​ദ​​​ര​​​ൻ: യ​​​ദു കൃ​​​ഷ്ണ. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

🔹കാ​ന​ഡ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. എ​ട്ട് മ​ണി​ക്കൂ​റോ​ളം പ​റ​ന്ന ശേ​ഷം തി​രി​കെ പ​റ​ന്ന് വി​മാ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ൻ​കൂ​വ​റി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ദീ​ർ​ഘ​ദൂ​ര പ​റ​ക്ക​ലി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ പ​റ​ക്കേ​ണ്ടി വ​ന്ന​ത്.ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം ആ​കാ​ശ​മ​ധ്യേ യു​ടേ​ൺ എ​ടു​ത്ത് തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ185 വി​മാ​നം. ഈ ​പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ത​രം വി​മാ​നം അ​യ​ച്ച​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​ര​നു​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​വി​ലെ 11.34ഓ​ടെ​യാ​ണ് വി​മാ​നം വാ​ൻ​കൂ​വ​റി​ലേ​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്.
ബോ​യിം​ഗ് 777200 എ​ൽ​ആ​ർ വി​മാ​ന​മാ​ണ് വാ​ൻ​കൂ​വ​ർ സ​ർ​വീ​സി​നാ​യി എ​യ​ർ ഇ​ന്ത്യ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ആ ​റൂ​ട്ടി​ൽ പ​റ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ൻ​കൂ​വ​ർ റൂ​ട്ടി​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ, അ​ത്ത​രം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​ടി​യ​ന്ത​ര ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ബോ​യിം​ഗ് 777 300 ഇ​ആ​ർ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ർ​വീ​സി​ന് അ​നു​മ​തി​യു​ള്ള​ത്.വി​മാ​നം ചൈ​നീ​സ് വ്യോ​മാ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തെ​റ്റാ​യ വി​മാ​ന​മാ​ണ് അ​യ​ച്ച​തെ​ന്ന വി​വ​രം അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പൈ​ല​റ്റി​നോ​ട് വി​മാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ​രി​യാ​യ വി​മാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. ഈ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

🔹ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സേ​​​​ല​​​​ത്ത് ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു.
ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്റ്റേ​​​​റ്റ് ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ട് കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​ത്. സേ​​​​ലം പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ന്‍ഡി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സ് മീ​​​​ഡി​​​​യ​​​​ന്‍ ത​​​​ക​​​​ര്‍ത്ത് മ​​​​റു​​​​ഭാ​​​​ഗ​​​​ത്തെ റോ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ക്ഷേ​​​​ത്ര​​​​ദ​​​​ര്‍ശ​​​​നം ക​​​​ഴി​​​​ഞ്ഞ് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഒ​​​ൻപ​​​തു​​​പേ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​നി​​​​ല്‍ ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം മ​​​​റ്റൊ​​​​രു ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​വും ത​​​​ക​​​​ര്‍ത്താ​​​​ണ് ബ​​​സ് നി​​​​ന്ന​​​​ത്.
മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ 11 മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​യും അ​​​​ഞ്ചു വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍കു​​​​ട്ടി​​​​യും ഉ​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ ബൈ​​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വും അ​​​മ്മ​​​യും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

🔹അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടിക ബിസിസിഐ തയ്യാറാക്കി കഴിഞ്ഞെന്നു എന്ന് റിപ്പോർട്ട്. ഏകദേശം 20 പേരുകൾ അടങ്ങുന്ന പട്ടികയിലെ താരങ്ങളുടെ ഈ ഐപിഎൽ സീസണിലെ പ്രകടനം നിരീക്ഷിച്ചു അവസാന സ്‌ക്വാഡിനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ട്.അജിത് അഗർകറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്. യുവതാരങ്ങളെ കൂടാതെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹിലിയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ഏകദിന ഫോർമാറ്റ് മാത്രം അന്താരാഷ്ട്ര തലത്തിൽ കളിയ്ക്കുന്ന ഇരുവരുടെയും ഭാവിയ്ക്ക് ലീഗിലെ പ്രകടനം നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടത്തുന്നത്. സ്വന്തം മണ്ണിൽ നടന്ന 2023 ലെ ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയ ഇന്ത്യയ്ക്ക് ഇത്തവണ കിരീടത്തിൽ കുറഞ്ഞ ഒരു ലക്‌ഷ്യം ഇല്ല.

🔹മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായി മാറും.
അതേസമയം, യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് വൻ ആവേശമാണ് പ്രേക്ഷകരിൽ നിറയ്ക്കുന്നത്. യുവ സംവിധായകനായ ഖാലിദ് രഹ്മാൻ ഉണ്ടയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ്. തല്ലുമാല, ലൗ, അനുരാഗ കരിക്കിൻ വെള്ളം, ആലപ്പു‍ഴ ജിംഖാന എന്നിവയാണ് ഖാലിദ് റഹ്മാൻ്റെ മറ്റ് ഹിറ്റ് ചിത്രങ്ങള്‍.പ്ലാൻ ബി മോഷൻ പിക്ചേഴ്സ്- യൂണിവേഴ്സൽ സിനിമാസ് എന്നിവയുടെ ബാനറിൽ ബി രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം, നിയോഗ് കൃഷ്ണ എന്നിവരാണ്.

🔹പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​ന​വും മ​ക്ക​ള്‍ സെ​ല്‍​വ​ന്‍ വി​ജ​യ് സേ​തു​പ​തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന് എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ സം​ഗീ​ത​മൊ​രു​ക്കും. ഏ​റെ നാ​ളാ​യി നീ​ണ്ടു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ മ​ദ്രാ​സ് ടാ​ക്കീ​സാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.യു​വ​സം​ഗീ​ത​ജ്ഞ​ന്‍ സാ​യ് അ​ഭ​യ​ങ്ക​ര്‍ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ണി​ര​ത്‌​നം ത​ന്‍റെ വി​ശ്വ​സ്ത​നാ​യ റ​ഹ്‌​മാ​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ടാ​ക്കീ​സ്, ലൈ​ക പ്രൊ​ഡ​ക്ഷ​ന്‍​സ്, ഇ​ന്ത്യ ടാ​ക്കീ​സ് എ​ന്നി​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍. ‘പ്രൊ​ഡ​ക്ഷ​ന്‍ ന​മ്പ​ര്‍ 23’ എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ സാ​യ് പ​ല്ല​വി​യാ​ണ് നാ​യി​ക.2018 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ചെ​ക്ക ചി​വ​ന്ത വാ​നം’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ജ​യ് സേ​തു​പ​തി മ​ണി​ര​ത്‌​ന​ത്തി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. മു​ന്‍​പ് ചെ​യ്ത​തി​ല്‍ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​ന്നാ​യി​രി​ക്കും പു​തി​യ സി​നി​മ​യെ​ന്ന് താ​രം അ​ടു​ത്തി​ടെ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​മ​ല്‍ ഹാ​സ​ന്‍ ചി​ത്രം ‘ത​ഗ് ലൈ​ഫി​’ ന് ശേ​ഷം മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

💦 ഗുരുജിയുടെ വാക്കുകൾ

ഓരോ കാത്തിരിപ്പും പ്രതീക്ഷയാണ്.. സ്വപ്‌നമാണ്.. സ്‌നേഹമാണ്.. എല്ലാവരും കാത്തിരിക്കുകയാണ്.. തിരികെ വിളിക്കാനുള്ള ഒരു വിളിക്കു വേണ്ടി..
‘ചാർളി’ എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതു പോലെ ‘‘കാത്തിരിപ്പിന്റെ ഒരു വേദന ഇല്ലേ, അതൊരു സുഖാ.’’
അതെ തീര്‍ച്ചയായും എല്ലാവരും തിരികെ വരും.. നഷ്ടപ്പെട്ടുപോയ പ്രണയത്തിലേക്കും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ടുപോയ സൗഹൃദങ്ങളിലേക്കും അതുപോലെ പ്രതീക്ഷയുടെ മറ്റൊരു കാത്തിരിപ്പിലേക്കും.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com