മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. ഈ ലോകത്തിൽ നമ്മൾ കാണുന്നയൊരു പ്രവണതയാണ് ഉയർച്ച സമയത്തു താങ്ങായി തണലായി ചുറ്റിനും ആളുകളുണ്ട് എന്നാലൊരു വീഴ്ച വന്നാൽ സ്തുതി പാടി ചുറ്റിനുമുണ്ടായിരുന്നവർ പരിചയം പോലും തോന്നാത്ത വിധം ഓടിയകലും. എന്നാൽ പ്രിയരേ വീഴ്ചയിലും, താഴ്ചയിലും കൂടെയുള്ള ഒരു ദൈവം നമ്മൾക്കായി കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ അടിയുറച്ചാൽ പ്രതികൂല സാഹചര്യങ്ങളിലും ജീവിച്ചു മുന്നേറുവാൻ സാധിക്കും.
പൗലോസും – തീമൊഥെയൊസും തെരഞ്ഞെടുപ്പും
1 കൊരിന്ത്യർ 4 : 17
“ഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാനെങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.”
ഈ വാക്യത്തിൽ പൗലോസ് തന്റെ ശ്രുശ്രുഷയിൽ കൂടി എഴുന്നേറ്റയൊരു ചെറുപ്പക്കാരനായ തിമോത്തിയെക്കുറിച്ച് ‘തന്റെ പ്രിയ മകനെന്നാണ് ‘പറയുന്നത്. അതുപോലെയാണ് ദൈവീക ശ്രുശ്രുഷയ്ക്ക് ഓരോരുത്തരെയും ദൈവം ആക്കി വെച്ചിരിക്കുന്നത്. ഇത് ദൈവീക പദ്ധതിയാണ്. ഇപ്പോൾ പല സ്ഥലത്തും ചേരി തിരിഞ്ഞു വഴക്കാണ് കാരണം കീഴ്പ്പെടുവാൻ ആർക്കും സാധിക്കുന്നില്ല. ദൈവ ശ്രേഷ്ഠന്മാരുടെ
നമ്മൾ ഒരു വാഹനമെടുത്തു, അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് നമ്മുക്ക് മാറാം. വീടെടുത്തു അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും മാറിയെടുക്കാം. മാർക്കെറ്റിൽ നമ്മൾക്ക് എല്ലാം വാങ്ങുവാൻ ലഭിക്കും എന്നാൽ അപ്പനെയും, അമ്മയെയും മാത്രം വാങ്ങുവാൻ ലഭിക്കില്ല. കാരണം അത് നമ്മുടെ തെരഞ്ഞെടുപ്പല്ല ദൈവത്തിന്റെ സൃഷ്ടിയാണ്. നമ്മെ ജഡ പ്രകാരമുള്ള അമ്മയപ്പന്മാരെ ബഹുമാനിക്കുന്ന പോലെ ദൈവീക ശ്രുശ്രുഷക്കായ് നിയമിച്ചവരെയും നാം ബഹുമാനിക്കണം.
1 കൊരിന്ത്യർ 4 : 14, 15,16
“നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞു കൊണ്ടു ഇതു എഴുതുന്നു. നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു. ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.”
പുതിയ നിയമത്തിലെ ലേഖനങ്ങൾ ഓരോന്നും നാം വായിക്കുമ്പോൾ, പൗലോസിന്റെ എല്ലാ ലേഖനങ്ങളിലും നാം വായിക്കും. “പിതാവായ ദൈവത്തിങ്കൽ നിന്നും പുത്രനായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ “എന്നാണ്. എന്നാൽ എന്തു കൊണ്ടാണ് പൗലോസ് പിതാവിന്റെയും പുത്രന്റെയും കാര്യം പറയുന്നിടത്തു അവിടെയൊന്നും പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞിട്ടില്ല. ലേഖനങ്ങളിലുടനീളം പൗലോസല്ല സംസാരിക്കുന്നത്, പിന്നെയോ ദൈവത്തിന്റെ ആത്മാവാണ് തന്നിലൂടെ നടത്തുന്നതെന്ന് പൗലോസിന് മനസ്സിലായി.
2 തിമോഥെയോസ് 1 : 3
“എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചും കൊണ്ടു”
ഇന്ന് സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവെന്ന് വെളിപ്പാട് ലഭിച്ചു. തിമോഥെയോസിനെ പൗലോസ് അപ്പോസ്തോലൻ വിളിക്കുന്നത് മകനെയെന്നാണ്. പൗലോസിന്റെ ഹൃദയത്തിൽ എപ്പോഴും തിമോത്തി ഉണ്ടായിരുന്നു. അതുപോലെ പൗലോസ്സിന് തിമോത്തിയെ കാണുന്നത് വലിയ സന്തോഷമായിരുന്നു. കാരണം പൗലോസിന്റെ ദർശനത്തിനു കൂടെനിന്നു.
എഫെസ്യർ 6 : 1, 2,3
“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക”യെന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യകല്പന ആകുന്നു.”
ദൈവീകമായ തെരഞ്ഞെടുപ്പും വിളിയും തിരിച്ചറിഞ്ഞു ജീവിക്കുക. ഏതൊക്കെ മേഖലയിൽ നിൽക്കുന്നുവോ അവിടെയൊക്കെ വിശ്വസ്ഥതയോടെ നിൽക്കുക പ്രത്യേകിച്ച് ദൈവ സഭയിൽ. പ്രിയരേ ആസ്വദിക്കാം യേശുവിന്റെ കൂടെയുള്ള യാത്ര. എല്ലാവിധ നന്മകളാലും ധാരാളമായി അനുഗ്രഹിക്കപ്പെടട്ടെ.
🙏