ഒരുപഴയസങ്കല്പം
തറ്റുടുത്തെത്തിയകപ്പടാമീശയും
കുടവയർമേൽമുണ്ടും കുടയും
കിരീടവുമല്ല ഓണം.
ഉണ്ടായതെല്ലാമടക്കിഭരിച്ചതിന്നാട്ടപ്പി
റന്നാളിനൂട്ടല്ല കൊട്ടല്ല പാട്ടല്ല ആട്ടവും
കൂട്ടവുമല്ല ഓണം
ഉണ്ടായതിൻമോളിലുണ്ടാക്കി
വെച്ചപ്പൊളുണ്ടായൊരൂറ്റത്തിനാ
റ്റിക്കുറുക്കിയോരോമനപ്പേരല്ല ഓണം .
ഒക്കെയടക്കിമടക്കിവെച്ചപ്പോഴുമെ
ല്ലാമെടുത്തുകൊടുത്തുജയിച്ചൊരു
നാക്കിന്റെ വാക്കിന്റെ യൂക്കല്ല ഓണം.
ഒന്നാണുഭൂമിയും സ്വർഗ്ഗപാതാളവുമെന്നതിരിച്ചറിവൂറി
ത്തെളിഞ്ഞതുമാറിത്തണുത്തതുമല്ല
ഓണം.
മൂന്നായ്ക്കിടന്നവയൊന്നാക്കി
വെച്ചതിലൊറ്റക്കരത്തിന്റെ
ഒന്നായശക്തിയിലൊക്കെയും
താനെന്നതോന്നലിലൂന്നിയ ഒന്നിന്റെ
പേരല്ല ഓണം.
ഒന്നളന്നൊക്കെയെടുത്തുനിൽ
ക്കുമ്പൊഴും ഇല്ലെന്നുചൊല്ലാത്ത
സത്യമാണ് ഓണം.
ഒക്കെക്കൊടുത്തിട്ടുമൊക്കെയെടുത്തി
ട്ടും ബാക്കിയുണ്ടായതിൻ നേരാണ്
ഓണം.
ഒക്കെഭരിച്ചതും ഒക്കെനയിച്ചതും
ഒക്കെയുപേക്ഷിച്ചു
താണുകൊടുത്തതും ഓർമ്മിച്ചുപാടുന്ന
പാണന്റെ പാട്ടിന്റെയീണമാണ് ഓണം.
ഓരോതിരുവോണനാളിലുമെത്തുന്ന
ഭൂമിതൻദാനപ്പെരുമതൻ പൊന്തുന്ന
കൂപ്പുകയ്യാണ് ഓണം.
സ്വർഗ്ഗത്തെക്കാളുമുയർന്നമഹീതലം
മകുടമഴിച്ചമഹനീയനയുടെ
രാജവിളംബരക്കൊട്ടാണ് ഓണം.
മൊത്തമവതാരതാരാപഥങ്ങളുംവേ
ദശാസ്ത്രങ്ങളുംനിഷ്പ്രഭമാവുന്ന
മാബലിമന്നന്റെ ദാനപ്പെരുമതൻ
മാറാപ്പൊരുളിന്റെ അത്തം
മുതലുള്ള പത്താം തിളക്കത്തിൻ
പൂത്തിരുനാളാണ് ഓണം.
പൊന്നോണം.




വ്യത്യസ്തമായ ഭാവനയിൽ രചിക്കപ്പെട്ട കവിത ✍️ അർത്ഥവത്തായ വരികൾ🤝 ഏറെ ചിന്തനീയം🙏❤️😊👌
നല്ല വരികൾ