പ്രശസ്ത ഗായകൻ ജി വേണുഗോപാലിന്റെ അമ്മയും സംഗീതാധ്യാപികയുമായ കെ. സരോജിനി അമ്മ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലെ സംഗീത വിഭാഗം മുൻ മേധാവിയായിരുന്നു ഇവർ. ജി. വേണുഗോപാൽ തന്നെയാണ് അമ്മയുടെ വിയോഗവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇന്നാണ് സംസ്കാരം. തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്നിലുള്ള പറവൂർ ഹൗസിൽ പൊതുദർശനമുണ്ടാകും. ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.



