ഇന്ന് ഞാൻ പരിചയപെടുത്തുന്നത് ഒരു പഴമയുടെ രുചിക്കൂട്ട് ആണ്. സീസണിൽ മാത്രം ഉണ്ടാക്കുന്ന ഈ ഒരു വിഭവം.. എന്താണന്നല്ലേ. ഉപ്പും, പുളിയും, മധുരവും, എരിവും കൂടി കലർന്ന കിടിലൻ “മാമ്പഴ പുളിശ്ശേരി” ആണത്.
രുചിയുടെ കലവറയായ ഈ പുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശമായ ചേരുവകൾ
🥭🥥🌶️🧅🧄🫑🌿🥛🛢️🧂🥭
🥭 മാമ്പഴം (നല്ല മധുരമുള്ള നാരുകൾ
ഉള്ള ചെറിയ മാമ്പഴം ആണ് ഇതിന് നല്ലത്.) – 6 എണ്ണം
🫑 പച്ചമുളക് – 3 എണ്ണം
🥥 തേങ്ങ ചിരകിയത് – അര കപ്പ്
📇കട്ട തൈര് ( ചെറിയ പുളി ഉള്ളത് ) – അര കപ്പ്
🫗വെള്ളം – ഒന്നര കപ്പ്
🧄 വെളുത്തുള്ളി – രണ്ട് അല്ലി
🧅 ചുവന്നുള്ളി – 5 എണ്ണം
🌶️ വറ്റൽ മുളക് – 3 എണ്ണം
🌿 കറിവേപ്പില – രണ്ട് തണ്ട്
🧂ഉപ്പ് – പാകത്തിന്
🫘ജീരകം – (വേണമെങ്കിൽ ഒരു നുള്ള് )
🛢️വെളിച്ചെണ്ണ 1- ടേബിൾ സ്പൂൺ
🫘കടുക് – അര ടീസ്പൂൺ
🥐 മഞ്ഞൾ പൊടി – അര ടീസ്പൂൺ
🌶️മുളകുപൊടി – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
♨️🫕♨️🫕♨️🫕♨️🫕♨️
🥭നന്നായി പഴുത്ത മാങ്ങ കഴുകി തൊലി കളഞ്ഞ് ഒരു മൺചട്ടിയിലേക്ക് ഇട്ട് കൊടുത്ത് കൈ കൊണ്ട് ഒന്ന് ഞെക്കി ചെറുതായി ഉടക്കുക.
🫙ഇതിലേക്ക് ഒന്നര കപ്പ് വെള്ളം, മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, ഉപ്പ് അര ടീസ്പൂൺ, പച്ചമുളക് നടുവേ പിളർന്നത് 3എണ്ണം, കാൽ ടീസ്പൂൺ മുളകുപൊടി, ഒരു തണ്ട് കറിവേപ്പില ഇത്രയും ചേർത്ത് അടുപ്പിൽ വെച്ച് നന്നായി വേവിക്കുക.
🥥വെള്ളം വറ്റാറാകുമ്പോൾ അതിലേക്ക് തേങ്ങയും വെളുത്തുള്ളിയും മൂന്നു ചുവന്നുള്ളിയും ഒരു നുള്ള് ജീരകവും ചേർത്ത് നന്നായി അരച്ചെടുത്തു ചേർക്കുക. (തീ കുറച്ചു വെച്ച് വേണം ചേർക്കാൻ ) ആവി വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
📇ഇതിലേക്ക് എടുത്തുവെച്ച കട്ട തൈര് ഉടച്ച് ഒഴിക്കുക. പതിയെ ഇളക്കി യോജിപ്പിക്കുക. ഉപ്പ് നോക്കി വേണമെങ്കിൽ പാകത്തിന് ചേർക്കുക.
🫕 ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉള്ളി, വറ്റൽമുളക്, കറിവേപ്പില ഇത്രയും വറുത്ത് കറിയിലേക്ക് ഒഴിച്ച് അല്പം കഴിഞ്ഞ് ഇളക്കി കൊടുക്കുക.
🥭 കിടിലൻ മാമ്പഴപുളിശ്ശേരി തയ്യാർ. എല്ലാവരും ഉണ്ടാക്കി നോക്കി ലൈക്കും കമെന്റും നൽകി സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം.
പഴമയുടെ രുചിക്കൂട്ട് മാമ്പഴ പുളിശ്ശേരി സൂപ്പറായിട്ടുണ്ട്
Super
” മാമ്പഴ പുളിശ്ശേരി ” നല്ല പാചക വിവരണം ❤️👍
മാമ്പഴം കിട്ടുമ്പോഴേ ശാപ്പിടും പുളിശ്ശേരി ഉണ്ടാക്കാനൊന്നും മെനക്കെടില്ല. എന്തായാലും ഇനി try ചെയ്യണം
സൂപ്പർ 🌹
മാമ്പഴക്കാലമായാൽ ഉണ്ടാക്കാനിഷ്ടമുള്ള വിഭവമാണ് മാമ്പഴപ്പുളിശ്ശേരി…. ഈ റെസിപ്പി ഇവിടെയുണ്ടാക്കുന്നതിൽ നിന്നും അല്പ്പം വ്യത്യാസമുണ്ട്. ഇനി ഇത് ചെയ്തു നോക്കും.👍👍👍
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. കുറേനാളായി easy recipe ക്ക് കാത്തിരിക്കുന്നു.🤤🤤🤤🤤