Thursday, October 8, 2026
Homeകേരളംവാടാനപ്പള്ളിയിൽ ​ഗുണ്ടാനേതാവായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

വാടാനപ്പള്ളിയിൽ ​ഗുണ്ടാനേതാവായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

തൃശ്ശൂർ: വാടാനപ്പള്ളിയിൽ ​ഗുണ്ടാനേതാവായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ബിൻഷാദ്, റയീസ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.

വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് ഫസൽ ന​ഗർ കടപ്പുറത്ത് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു. അതിക്രൂരമായാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം മുറിവുകളുണ്ട്. മർദനമേറ്റ് വാരിയെല്ല് തകർന്ന നിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ കുപ്രസിദ്ധ ​ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.

ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. പ്രതികളിൽ ബിൻഷാദ് അടക്കമുള്ളവരും ​ഗുണ്ടകളാണ്. തർക്കത്തിന് പിന്നാലെ ഇവർ ഇടിക്കട്ട ഉൾപ്പെടെ ഉപയോ​ഗിച്ച് സലാമിനെ ആക്രമിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ