സാമൂഹ്യ മാധ്യമങ്ങൾ വഴി വളരെ മോശം ഭാഷയിൽ തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയിൽ ചെന്ന് സൗദി പോലീസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് കണ്ടൻ്റ് ക്രിയേറ്റർ മുബീന. പാലക്കാട് സ്വദേശി മുഹമ്മദ് ജലീൽ ആണ് പ്രതി. സൗദിയിലെ അബഹയിലിരുന്നാണ് പ്രതികൾ വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ചത്.
നാട്ടില്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല് കിയിട്ടും സൗദിയിലായതിനാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പോലീസിൽ പരാതി എത്തിയ വിവരം അറിഞ്ഞതോടെ ജലീൽ അധിക്ഷേപ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, അതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും പല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉറപ്പിച്ച മുബീന വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്നാണ് പ്രതിയെ തേടി മുബീന ഒറ്റയ്ക്ക് സൗദിയിലെ അബഹയിലേക്ക് വിമാനം കയറിയത്.
സൗദിയിലെത്തിയ മുബീന പ്രതി ജോലി ചെയ്യുന്ന അബഹയിലേക്ക് പോയി. ജലീൽ പങ്കുവെച്ച അധിക്ഷേപ വീഡിയോകൾ പൂർണ്ണമായി അറബിയിലേക്ക് വിവർത്തനം ചെയ്താണ് സൗദി പൊലീസിന് കൈമാറിയത്. പരാതിയും തെളിവുകളും പരിശോധിച്ച പൊലീസിന് സംഭവം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് അബഹ പൊലീസ് ഉടൻ തന്നെ പ്രതിയായ മുഹമ്മദ് അബ്ദുൽ ജലീലിനെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് അതിവേഗത്തിൽ നടപടി സ്വീകരിച്ച സന്തോഷത്തിലാണ് മുബീന. തന്നെ കേൾക്കാനും നടപടി സ്വീകരിക്കാനും തയ്യാറായ സൗദി പൊലീസിന് മുബീന നന്ദി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ആദ്യം 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്നുള്ള അന്വേഷണങ്ങൾക്കായി ഇയാളുടെ റിമാൻഡ് കാലാവധി മറ്റൊരു 5 ദിവസത്തേക്ക് കൂടി കോടതി നീട്ടി നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും മുബീനയും സൗദി പോലീസിൻ്റെ സാന്നിധ്യത്തിൽ
ഹിജാബ് ധരിച്ച സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെ വിമർശിച്ച് മുബീന പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണമായാണ് മുഹമ്മദ് ജലീൽ അശ്ലീല പരാമർശം നടത്തിയത്. ഈ രീതിയിൽ അധിക്ഷേപിക്കുന്നവർ ഏത് രാജ്യത്തായാലും അവർക്കെതിരെ ആ രാജ്യത്ത് പോയി നിയമ നടപടി സ്വീകരിക്കുമെന്ന് മുബീന പറയുന്നു. ലൈക്കിന് വേണ്ടി പറയാനുള്ള വേദിയല്ല സോഷ്യൽ മീഡിയ.
മുഹമ്മദ് ജലീലിൻ്റെ അനുഭവം എല്ലാവർക്കും പാഠമാകണമെന്ന് മുബീന പറയുന്നു. ജലീലിൽ നിന്ന് മാത്രമല്ല. തൻ്റെ സുഹൃത്തുക്കളിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടെന്ന് മുബീന പറയുന്നു. പ്രവാസ ലോകത്തിരുന്ന് സോഷ്യൽ മീഡിയയിലൂടെ അതിക്രമവും അധിക്ഷേപവും നടത്തുന്നവർക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പ് കൂടിയാണ് മുബീനയുടെ ഈ ഉറച്ച നിലപാട്.



