Friday, November 6, 2026
Homeകേരളംചാഞ്ചാട്ടം തുടരുന്നു: സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ ഇടിവ്

ചാഞ്ചാട്ടം തുടരുന്നു: സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്തെ ആഭരണപ്രേമികൾക്ക് പ്രതീക്ഷയേകി സ്വർണവില ഇടിഞ്ഞു. ഒരു പവന് 1880 രൂപയാണ് ഇടിഞ്ഞത്. 1,05,200 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 235 രൂപയാണ് ഇടിഞ്ഞത്. 13,150 രൂപയാണ് വില. രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ സ്വർണാഭരണപ്രേമികൾ വിലക്കുറവ് മൂലം വലിയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ ദിവസമാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 1,07,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില. നവംബർ 1 ന് ആയിരുന്നു സ്വർണ വില 1,01,840 എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നില തൊട്ടത്. ഏകദേശം വെറും 5 ദിവസങ്ങൾ കൊണ്ട് പവന്‍ വിലയിൽ 5,000 രൂപയിലേറെ വർധനയാണ് ഉണ്ടായത് . രാജ്യാന്തര സ്വർണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടി, രാഷ്ട്രീയ അനിശ്ചിതത്വം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവ നിക്ഷേപകരെ വീണ്ടും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. ഇതിനൊപ്പം ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കൻ ട്രഷറി ബോണ്ട് യിൽഡ്‌ കുറഞ്ഞതും സ്വർണവിലയ്ക്ക് കരുത്തായിരുന്നു. രൂപയുടെ വിനിമയ മൂല്യവും രാജ്യാന്തര സ്വർണ വിലയും കേരളത്തിലെ വിലയെ നേരിട്ട് സ്വാധീനിക്കുന്നതിനാൽ ഈ ആഗോള മുന്നേറ്റം കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ