Friday, July 24, 2026
Homeഅമേരിക്കകതിരും പതിരും പംക്തി: (104) 'ചെന്താമരയിൽ വിരിയാത്തത് ' ✍ ജസിയഷാജഹാൻ.

കതിരും പതിരും പംക്തി: (104) ‘ചെന്താമരയിൽ വിരിയാത്തത് ‘ ✍ ജസിയഷാജഹാൻ.

“Murder is an inherently evil act,no matter what the circomstances,no matter how convincing the rationalizations._

Bentley Little

ഏറെ വിവാദം സൃഷ്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയിൽവിരിഞ്ഞ അപൂവ്വകതകളെക്കുറിച്ച് കോടതിമുറിയിലും, വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഒക്കെ ചർച്ചാ വിഷയമായിരുന്ന
ല്ലോ? ഇപ്പോൾശിക്ഷാവിധി പുറത്തുവന്നതോടെ ഈ കേസിന് ഒരു പര്യവസാനം ഉണ്ടായി എന്ന് നമുക്ക് കരുതാം.കരുതാൻ മാത്രമേ! ഇപ്പോഴും കഴിയുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.
കാരണം… ഇന്നത്തെ കാലം അങ്ങനെയാണ്..
കാര്യങ്ങൾ തകിടം മറിയാൻ ഏതാനും നിമിഷങ്ങൾ മാത്രം മതി. അത്ഭുതങ്ങൾ കാട്ടി മായക്കാരനായി കാലം ഇപ്പോൾ കൊടും കുറ്റവാളികൾക്ക് ഒപ്പമാണ്.

വളരെ നിഷ്ഠൂരമായ രീതിയിൽ മൂന്ന് കൊലപാതകങ്ങൾ നടത്തി ശിക്ഷ ഏറ്റുവാങ്ങുമ്പോഴും, സ്വന്തം മനസ്സാക്ഷിക്ക് മുന്നിൽ യാതൊരു കുലുക്കവും ഇല്ലാതെ ഒരു കുറ്റവാളി പ്രതികരിക്കുക എന്നു പറയുമ്പോൾ.. അത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കേസായി മാറി.

ഈ കേസിനെക്കുറിച്ച് ഒരു സാധാരണക്കാരി എന്ന നിലയിൽ അല്ലെ
ങ്കിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ ഞാൻ വിലയിരുത്തുമ്പോൾ, എന്നിലും അവശേഷിക്കുന്നു ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ? ചിലപ്പോൾ നിങ്ങളിലും ഇതേ ചോദ്യങ്ങൾ അവശേഷിച്ചേക്കാം…

കോടതിയിൽ നിരത്തിയ തനിക്കെതിരായ എല്ലാ ആരോപണങ്ങളുംനിഷേ
ധിച്ച് “ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?” എന്നജഡ്ജിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും, വധശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കേസാണെന്ന ചൂണ്ടിക്കാട്ടലിന് “തൂക്കാൻ വിധിക്കാം” എന്നും യാതൊരു ഭാവഭേദവും കാട്ടാതെ സധൈര്യം പറഞ്ഞ പ്രതി! തൻ്റെ ഉള്ളിൽ ഈ ശിക്ഷ പോലും മുൻകൂട്ടി വിധിച്ച് അതിനോട് താദാത്മ്യം പ്രാപിച്ച് നിൽക്കുന്ന പോലെ..

ഈ നടത്തിയ കൊലപാതകങ്ങൾക്ക് അപ്പുറം അയാളുടെ പ്രതികാര ദാഹം നുണഞ്ഞ ആത്മസംതൃപ്തി ആ തെല്ലും കുലുങ്ങാത്ത മനോഭാവത്തിൽ ത്രസിക്കുന്നില്ലേ…? അതോ.. ഇനിയും കൊന്നു തള്ളാൻ ഉള്ള സാക്ഷി മൊഴികളുടെ ലിസ്റ്റ് വീണ്ടും അയാളെ കരിങ്കല്ലായി തീർത്തതാണോ..

സ്വന്തം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിൽ മനം നൊന്ത് ആണ് ഈ കുറ്റകൃത്യങ്ങൾ ചെയ്തത് എന്ന് പറയുമ്പോഴും…
ആ മനോവേദനയിൽ ഒരു സ്നേഹം ഒളിഞ്ഞിരിപ്പില്ലേ? എന്താണ്ഭാര്യയും മക്കളും ചെന്താമരയെ ഉപേക്ഷിച്ച് പോകാൻ കാരണം? അതെനിക്ക് എവിടെ നിന്നും ശരിക്കും വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും അടിമയായ അയാളെ ചിലപ്പോൾ സഹിക്കാൻ കഴിയാത്തതുകൊണ്ട് ആകാം..

തൻ്റെ ജീവിതം ഇല്ലാതാക്കിയതിന് കാരണക്കാരായി മനസ്സിൽ സംശയം തോന്നിച്ചവരെയൊക്കെ അയാളിലെ പ്രതികാരി പിന്തുടരുകയായിരുന്നു..
പ്രതികാരി എന്നു പറയുമ്പോൾ മനുഷ്യത്വം അവിടെ മരവിച്ചു പോയിരിക്കുന്നു… അയാളിലെ പ്രതികാരി മനുഷ്യനെ കൊന്നിരിക്കുന്നു.. പിന്നെ അയാൾക്ക് വേണ്ടത് ഇരകളുടെ പച്ചമണം മാറാത്ത ചോരയാണ്.അതൊന്നുമാത്രം! ഇവിടെ ഒന്നിൽ നിന്നും കൊലപാതക നിര മൂന്നിലേയ്ക്കെത്താൻ എന്താണ് കാരണം

ആദ്യത്തെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി മറ്റു രണ്ടു കൊലകൾ കരുതി ക്കൂട്ടി ചെയ്യാൻ വേണ്ട ഭീഷണികൾ മുഴക്കുമ്പോഴും, പരാതികൾ അധികാരികളുടെ ഇരിപ്പിടങ്ങളിൽ കാറ്റിൽ പറക്കുമ്പോഴും ഈ അനാസ്ഥ മൂലം രണ്ടു ജീവനുകൾ കൂടി പൊലിഞ്ഞു.. ആർക്ക് നഷ്ടം. അനാഥരായ ആ കുട്ടികൾക്ക് തന്നെ.

മെഡിക്കൽ പരിശോധന കളിൽ യാതൊരുവിധ മനോരോഗവും കണ്ടെത്താൻ കഴിയാത്ത ഇയാൾ പിന്നെ… ആരായിരുന്നു? എന്തായിരിക്കാം ഇത്രയും ക്രൂരമായ ആക്രമണങ്ങളിലേക്ക് ഒരു മനുഷ്യനെ എത്തിച്ച മാനസികാവസ്ഥയ്ക്ക് കാരണം എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ചോര കാണുമ്പോൾ കലിയടങ്ങുന്ന ഇയാൾ ഏതെങ്കിലും തരത്തിൽ ഒരു സൈക്കോ അല്ലേ?
അതിരുകവിഞ്ഞ അന്ധവിശ്വാസവും മന്ത്രവാദ കളങ്ങളും ഒരു മനുഷ്യൻ്റെ അസാധാരണമായ മാനസികനിലയെ സൂചിപ്പിക്കുന്നതല്ലേ? ഇതൊക്കെ സംശയങ്ങളായി നിലനിൽക്കും..

ഉപേക്ഷിച്ചു പോയ ഭാര്യയും മക്കളേയും തന്റെ ജീവിതത്തിൽ വീണ്ടും ആഗ്രഹിക്കുന്നത് കൊണ്ടല്ലേ? അതിന് തടസ്സമായി എന്ന് കരുതുന്നവരോട് ഒക്കെ അയാൾക്ക് ഇത്രയും പകയും വിദ്വേഷവും ഉള്ളിൽ സൂക്ഷിക്കാൻ കഴിയുന്നത്? അയാളിൽ എവിടെയോ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നതിന് തെളിവല്ലേ? ഈ പ്രതികാരം!

അന്ധമായ വിശ്വാസവും സ്നേഹവും ചില മനുഷ്യരെ അപ്പാടെ തകർക്കാറുണ്ട്! ഈ മനുഷ്യനിലെ യാഥാർത്ഥ്യങ്ങളെ അറിയാൻ എന്തുകൊണ്ട് അയാളുടെ ഭാര്യയെയും മക്കളെയും ആരും സമീപിച്ചിട്ടില്ല? അയാളുടെ ബാല്യം, കൗമാരം, വളർന്നു വന്ന ജീവിത പശ്ചാത്തലം ഇവയൊക്കെ അന്വേഷിച്ചില്ല.അതോ സമീപിച്ച് കിട്ടിയ വിവരങ്ങൾ പുറംലോകത്തേക്ക് അറിയിക്കാതിരുന്നതാണോ?

അയാളോടൊപ്പം കഴിഞ്ഞിരുന്ന അവരിൽ നിന്നുമുള്ള വിവരങ്ങൾ കൂടി സ്വീകരിക്കുമ്പോൾ മാത്രമല്ലേ? ചെന്താമര എന്ന സൂര്യനോവ്പൂർണ്ണ
മായും കത്തിനിന്നു എന്ന് പറയാൻ പറ്റുകയുള്ളൂ..
എന്താണ് നിങ്ങളുടെ അഭിപ്രായം?

വധശിക്ഷ വിധിച്ച ചെന്താമര ഇനിയും ചുവന്ന ദലങ്ങൾ നീർത്തി വിരിയുമോ? രാവ് കാവൽ നിൽക്കുമോ?
ഇത് നിയമത്തിൻ്റെ മാത്രം ചോദ്യമല്ല! മനുഷ്യമനസ്സിൻ്റെ നിഗൂഢമായ ഇരുട്ടറകൾ ഇനിയും എത്ര ജഡങ്ങളെ പേറും എന്ന സമൂഹത്തിൻ്റെ ചോദ്യം കൂടിയാണ്.

ഏതായാലും എല്ലാം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
കാലമേ സാക്ഷി…ഈ വരികളും സാക്ഷി… ഒപ്പം
വായനക്കാരായ നിങ്ങളും…

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം .

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com