Friday, July 24, 2026
Homeഅമേരിക്ക"വില്ലീസിലടർന്ന ചോരപ്പൂക്കൾ" -  ശ്രീമതി ഉഷ ചന്ദ്രന്റെ നോവലിന്റെ വായനാനുഭവം..✍ തയ്യാറാക്കിയത്: ലാലി രംഗനാഥ്.

“വില്ലീസിലടർന്ന ചോരപ്പൂക്കൾ” –  ശ്രീമതി ഉഷ ചന്ദ്രന്റെ നോവലിന്റെ വായനാനുഭവം..✍ തയ്യാറാക്കിയത്: ലാലി രംഗനാഥ്.

ഷാർജ പുസ്തകോത്സവം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ കൂടെ കൂടിയത് ഹൃദയം തൊട്ട സൗഹൃദ നിമിഷങ്ങളുടെ ഓർമ്മകൾ മാത്രമായിരുന്നില്ല.. കുറേ പുസ്തകങ്ങളും കൂടിയായിരുന്നു. ആദ്യം പ്രണയം ഇതിവൃത്തമായ നോവലുകൾ വായിച്ചു തീർക്കാം..പിന്നീടാകാം കുറ്റാന്വേഷണ നോവൽ എന്ന് വിചാരിച്ചെങ്കിലും, പ്രശസ്തയായ പ്രവാസി എഴുത്തുകാരി,എന്റെ സുഹൃത്തുകൂടിയായ ഉഷ ചന്ദ്രന്റെ “വില്ലീസില ടർന്ന ചോരപ്പൂക്കൾ” വായിച്ചുതീർത്തപ്പോൾ കുറ്റാന്വേഷണത്തോടൊപ്പം ഒരു തീവ്ര പ്രണയത്തിന്റെ അനുഭൂതിയും പകർന്നു നൽകിയത് കണ്ട് ഞാനത്ഭുതപ്പെട്ടു.ഒരു മനോഹര രചന 🌹

നിയമലംഘകരെ ഗൂഢമാർഗ്ഗങ്ങളിലൂടെ കണ്ടുപിടിക്കുന്ന അപസർപ്പകരുടെ കൃത്യങ്ങളെ ആവേശജനകമാം വിധം രചിക്കപ്പെടുന്ന കഥകളാണ് കുറ്റാന്വേഷണ കഥകൾ. കുറ്റം മിക്കപ്പോഴും കൊലപാതകം, കവർച്ച ഇവയൊക്കെയാവും.

വിദൂരമായ തെളിവുകൾ പോലും അതിവിദഗ്ധമായ നിരീക്ഷണ പാടവത്താൽ ഒരു കുറ്റാന്വേഷകൻ ഊഹിച്ചെടുക്കുന്നു. ഇരുളിലാണ്ട് പോയ പല സംഭവങ്ങളും കൂർമ്മ ബുദ്ധിയോടെ സമീപിച്ച് സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന തരത്തിലാണ് പലപ്പോഴും ഈ കഥകളുടെ ഇതിവൃത്തം നീങ്ങുന്നത്. ഇത്തരം കഥകൾ വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കാറുമുണ്ട്. അങ്ങനെയെങ്കിൽ ഈ ചേരുവകളെല്ലാം ഒത്തുചേർന്ന മികച്ച ഒരു കുറ്റാന്വേഷണ നോവലാണ് ഉഷാചന്ദ്രന്റെത്. ഒരു കുറ്റാന്വേഷകയുടെ കൂർമ്മ ബുദ്ധി നോവലിലുടനീളം നമുക്ക് കാണാനാകും.

നാല് സുഹൃത്തുക്കളുടെ ഒരു അവധിക്കാല യാത്രയും, അതിലൊരാളെ കാണാതാവുന്നതും വിവരിക്കുന്ന നോവലിൽ ഒരു കൊലപാതകം കണ്ടെത്തുന്നതിനുള്ള അന്വേഷണ ത്വര പകർത്തുന്നതിലൂടെ മികച്ച ഒരു രചനയാണ് ഉഷ ചന്ദ്രൻ വായനക്കാരിലേക്ക് എത്തിക്കുന്നത്. അനിതയുടെയും സണ്ണിയുടെയും പ്രണയത്തിന്റെ കുളിരും, രാജീവിന്റെ കൂർമ്മ ബുദ്ധിയും, സോഷ്യൽ മീഡിയയുടെ പ്രസക്തിയുമെല്ലാം മനോഹരമായി പ്രതിപാദിച്ചിരിക്കുന്ന ഈ നോവൽ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു എന്നുള്ളതാണ് സത്യം.

ഇനിയും ധാരാളം പതിപ്പുകൾ ഈ നോവലിനുണ്ടാവട്ടെ എന്നാശംസിക്കുന്നു. എഴുത്തിന്റെ എല്ലാ മേഖലകളിലും പ്രശോഭിക്കുന്ന സുഹൃത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താനാവട്ടെ എന്ന പ്രാർത്ഥനയോടെ…

ലാലി രംഗനാഥ്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com