ഒരു ചെറുപക്ഷിതൻ
തൂവൽ കൊഴിഞ്ഞപോൽ
കാറ്റിൻ്റെ ചിറകിൽ
പറന്നുപോകുന്നു ഞാൻ.
ഹൃദയാക്ഷരങ്ങൾ
കുറിക്കുവാൻ പാകത്തിൽ
ഒരു മാത്ര ആരോ
കവർന്നെന്നെ മൃദുവായ്
പ്രണയാക്ഷരങ്ങളായ്
തെളിയുന്നു പിന്നെയും
പ്രകൃതിയിലലിയുന്ന
ചെറു മഴത്തുള്ളിയായ്.
കാത്തിരിക്കുന്നിതാ
സ്വയം തീർത്ത മൂകമാം
ചെറുവള്ളി കുടിലിലൊരു
മാൻപേടയ്ക്കരികിലായ്
കാറ്റിൻ്റെ ഓളത്തിൽ
മൂളും മുളം തണ്ടിൻ
അനുരാഗഗീതമായ്
ഒഴുകുന്നു ഇന്നു ഞാൻ.
തെളിയാത്ത പേനയാൽ
എഴുത്തുന്നൊരക്ഷരം
മുറിവേറ്റ മനസ്സിൻ്റെ
നീറ്റലായ് മാറവേ
പോക്കുവെയിലോളങ്ങൾ
മൂടിപ്പുതപ്പിച്ച
മൂകമാം സന്ധ്യയിൽ
അലിയാൻ കൊതിച്ചു പോയ്.
നിൻ മിഴിക്കോണിലായ്
അടരുവാൻ വെമ്പുന്ന
നീർമിഴിത്തുള്ളിയെ
മുത്തുന്ന നേരത്ത്
ജീവാംശമായ് നിന്നിൽ
അലിയാൻ കൊതിച്ച ഞാൻ
ഒരു മെഴുകുതിരിയായ്
സ്വയം ഉരുകി മാഞ്ഞുപോയ്.
വീണ്ടും ഈ ഭൂവിൻ്റെ
മാറിലേക്കലിയവേ
കാറ്റിൻ്റെ ചിറകിൽ
പറന്നുപോകുന്നു ഞാൻ.
കാറ്റിലൂടെ (കവിത) ✍രവി കൊമ്മേരി

LEAVE A REPLY
Recent Comments
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ
on
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
രവി മാഷുടെ അസാധ്യമായ കവിത നല്ല നല്ല അർത്ഥവത്തുള്ള വരികൾ വളരെ മനോഹരം എല്ലാവിധ ആശംസകളും നിറഞ്ഞ മനസ്സോടെ സ്നേഹത്തോടെ നേരുന്നു, സർവേശ്വരൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രിയ രവി സാർ 🥰🙏❤🌹