കണിക്കൊന്നപ്പൂ ചിരിച്ചു നിൽക്കെ,
ഉത്തരായനപക്ഷി പാടി വിഷുപ്പുലരി
വരവായ്.
അരുണോദയത്തിൻ പൊൻ പ്രഭയിൽ,
ആനന്ദത്താൽ മിഴികൾ തിളങ്ങി!
പൊൻകണി കാഴ്ചയിൽ മനം
നിറഞ്ഞു,
ഉണ്ണിക്കണ്ണൻ മുഖം പ്രഭ ചൊരിഞ്ഞു!
കണികാണും നേരം മിഴികളിൽ
പുതു പ്രതീക്ഷകൾ തുളുമ്പി നിന്നു!
വിഷു കൈനീട്ടം കൊണ്ട്
കൈനിറഞ്ഞു,
മനസ്സുകൾ നിറഞ്ഞു നന്മയോടെ!
പുതുവർഷം പോലെ പുഞ്ചിരി വന്നു,
പുണ്യമണിഞ്ഞൊരു പുലരി വന്നു.
സ്നേഹവും ശാന്തിയും നിറയും പുലരി,
സൗഭാഗ്യം ചൊരിയും വിഷുപ്പുലരി!
സ്‌നേഹത്തിൻ പൂക്കൾ വിരിഞ്ഞ
പുലരി,
കൊയ്ത്തുത്സവത്തിൻ പൊൻപുലരി!




വായിക്കാൻ സുഖമുള്ള കവിത. 🥳🎉
Thank You Dear 🙏❤️🥰
Thank You Sri. Raju Sankarathil Sir 🙏❤️🥰