Wednesday, April 29, 2026
Homeഇന്ത്യഗുണ്ടൽപേട്ട് : കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

ഗുണ്ടൽപേട്ട് : കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

ബംഗളൂരു : കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ. ബേപ്പൂർ ‍ നടുവട്ടം അസ്മ ഹൗസില്‍ വി.കെ. മുഹമ്മദ് അജീര്‍ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്.

ഇവരുടെ മകന്‍ നഹിയാന്‍ മുബാറക്ക് (ഒമ്പത്) ഗുരുതരവസ്ഥയില്‍ ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്.
മരിച്ച മുഹമ്മദ് അജീർ ബംഗളുരു ബി.ഇ.എം.എല്ലിൽ ഉദ്യോഗസ്ഥനായിരുന്നു.
ഗുണ്ടല്‍പേട്ട് താലൂക്കിലെ ചാമരാജ് നഗര്‍ ജില്ലയിലെ മലപുരയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകട. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മുഹമ്മദ് അജീറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com