Thursday, December 11, 2025
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #11) ✍ ഷാജി എബ്രഹാം ഡൽഹി

മോളെ ഒന്നു നോക്കിക്കേ മുറ്റത്ത് വന്നു നിൽക്കുന്നത് ആരാണെന്ന് ?
അയ്യോ അത് നമ്മുടെ മാവേലി തബുരാൻ!

മോൾക്ക് അറിയാമോ ഈ മാവേലി ആരായിരുന്നുവെന്ന് .

പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന ഒരു മഹാരാജാവായിരുന്നു മഹാബലി. അദ്ദേഹത്തിൻ്റെ കാലത്ത് പ്രജകൾ എല്ലാവരും വളരെ സന്തോഷത്തോടെയും ഒരുമയോടും കൂടി ജീവിച്ചിരുന്നു. ആർക്കും ഒരു ദുംഖവും പരാതിയും ഇല്ലായിരുന്നു. എല്ലാവരും വലിയ സമ്പൽ സമൃദ്ധിയിലും ഐശ്വരത്തിലും കഴിഞ്ഞിരുന്ന ഒരു നല്ല കാലമായിരുന്നു അത്. അതിൽ അസൂയ തോന്നിയ ദേവൻമാർ മഹാബലിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. അവർ വാമന ദേവനോട് അപേക്ഷിച്ചു മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്തി.
എന്നാൽ എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണനാളിൽ അദ്ദേഹം തൻ്റെ പ്രജകളെ കാണാനായ് ഭൂമിയിലേക്ക് വരുന്നൂ എന്നാണ് ഐതിഹ്യം..

മോളെ ! സംശയിക്കേണ്ടാ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചോളൂ ! അദ്ദേഹം നമ്മളെ കാണാൻ വന്നതാണ് കെട്ടോ. ഇന്ന് നമ്മുക്ക് മഹാബലി തമ്പുരാനോട് ചേർന്ന് ഓണം ആഘോഷിക്കാം. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം ചേർത്ത് നമ്മുക്ക് സദ്യ ഒരുക്കാം. ചോറും, സാമ്പാറും, കാളനും, പുളിശ്ശേരിയും, തോരനും, അച്ചാറും, പപ്പടവും എല്ലാം ഉണ്ടാക്കാം. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഭവങ്ങളായ പഴവും, പായസവും കൂടെ പ്രഥമനും ആയിക്കോട്ടെ !
അയ്യോ തിരുമേനീ വന്നാട്ടെ ! അകത്തോട്ട് കയറിയിരിക്കാം. സുഖമാണല്ലോ തിരുമേനി ? കുടവയർ അല്പം കുറഞ്ഞിട്ടുണ്ട് എന്നൊരു സംശയവും ഇല്ലാണ്ടില്ല. എതായാലും നമുക്ക് ഒരുമിച്ച് ഓണസദ്യയൊക്കൊ കഴിച്ച് ഓണക്കളിയും കഴിഞ്ഞ് സുഖമായിട്ടൊന്നു ഉറങ്ങിയിട്ട് പോയാൽ മതി കെട്ടോ.

തിരുമേനി! ഇപ്പോഴത്തെ ഓണാഘോഷങ്ങൾക്ക് പഴയതു പോലെ ഒരു “”വൈബ്” ഇല്ല കെട്ടോ; അന്നൊക്കെ തിരുമേനി വരുമ്പോൾ എന്ത് ആഘോഷങ്ങളായിരുന്നു. പണ്ടൊക്കെ ഉണ്ടായിരുന്ന ആ ഒരുമയും സ്നേഹവും ഒന്നും ആർക്കും ഇപ്പോളില്ല, ഇപ്പോൾ എന്ത് ആഘോഷങ്ങൾ — എന്ത് ഓണം. അങ്ങയുടെ പ്രജകൾ വളരെ പൊറുതി മുട്ടിയിരിക്കുകയാണ്. നമ്മുടെ ഇപ്പോഴത്തെ തമ്പ്രക്കൻമാർക്ക് ഒന്നും പ്രജകളോട് ഒരു കരുതലുമില്ല. വിലക്കയറ്റവും പ്രകൃതിക്ഷോഭങ്ങളും കാരണം ആകെ ബുദ്ധിമുട്ടിലാണ്. മതങ്ങളുടെയും, രാഷ്ട്രീയത്തിൻ്റെയും, ഭാഷയുടെയും, ദേശത്തിൻ്റെയും പേരിൽ ജനങ്ങൾ തമ്മിലടിക്കുന്നു. എന്തൊരു നരകമാണിത് തിരുമേനി. ജീവിയ്ക്കാൻ വയ്യാത്ത അവസ്ഥ.

പണ്ടൊക്കെ ഓണക്കാലത്ത് വീടുകളിലൊക്കെ എന്ത് തിരക്കും ബഹളങ്ങളുമായിരുന്നു. സദ്യകളൊരുക്കുന്നതിൻ്റെയും, പൂക്കളമിടുന്നതിൻ്റെയും, ഊഞ്ഞാലാടുന്നതിൻ്റെയും, ഓണകളിക്കളുടെയും തിരക്ക്. വിരുന്നുക്കാരെ കൊണ്ട് നിറഞ്ഞ വീടുകൾ, കുട്ടിക്കൾ സന്തോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും ആടി തിമർക്കുന്നു. ഇന്ന് എവിടെ കുട്ടികൾ . ചെറുപ്പക്കാർ ഒട്ടുമേ ഇല്ല അവരൊക്കെ ഇപ്പോൾ വിദേശങ്ങളിലാണ്.

തിരുമേനി – ചോദിക്കാൻ മറന്നുപോയി – കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യ്ത് ഇവിടെ എത്താൻ ഏറെ ക്ലേശിച്ച് കാണും. ” വെരി സോറി ” തിരുമേനി. വരുന്ന വഴിക്ക് വന്യജീവികളും തെരുവ് നായ്ക്കളും ഒന്നും ഉപദ്രവിച്ചില്ലല്ലോ; രാഷ്ട്രീയക്കാരുടെ സമരങ്ങളോ വഴി തടയലോ ഒന്നും ഇല്ലായിരുന്നല്ലോ.
തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ആരെങ്കിലും വോട്ടർ കാർഡ് ചോദിച്ചിരുന്നോ? വോട്ടർ ലിസ്റ്റിൽ പേര് കാണാൻ സാധ്യതയില്ല. അല്ലെങ്കിൽ തന്നെ വോട്ട് ചെയ്യാണ്ടിരിക്കുന്നതാ നല്ലത്. ഈ രാഷ്ട്രീയക്കാരെ കൊണ്ട് പൊറുതിമുട്ടീ തിരുമേനീ.

തിരുമേനി ! അടുത്ത വർഷം വരുമ്പോഴേക്കും ഇതിനൊക്കൊ ഒരു അറുതി വരുത്തണേ ! ഓ കേ തിരുമേനി ! വീണ്ടും കാണാം..

ഷാജി എബ്രഹാം ഡൽഹി✍

RELATED ARTICLES

12 COMMENTS

  1. Addressed all the relevant contemporary issues in Kerala. Comprehensive simple languages with typical Keralite syle. Keep writing…. All the best…

  2. Addressed all the relevant contemporary issues in Kerala. Simple comprehensive languages of Kerala. Best wishes… Keep writing…

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com