Tuesday, November 3, 2026
Homeഅമേരിക്കഎന്റെ ഓണം (ഓർമ്മക്കുറിപ്പ്) ✍ മായാദേവി കൊല്ലെങ്കോട്

എന്റെ ഓണം (ഓർമ്മക്കുറിപ്പ്) ✍ മായാദേവി കൊല്ലെങ്കോട്

വിദ്യാലയത്തിലെ ഓണം ആയിരുന്നു എന്റെ ഓണം. എൽ. പി, യു പി വിദ്യാലയങ്ങളിൽ അധ്യാപികയായി ജോലി ചെയ്ത എനിക്ക് വിദ്യാലയത്തിലെ ഓണാഘോഷം ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാ ഓഗസ്റ്റ് മാസത്തിലെ സ്റ്റാഫ് മീറ്റിങ്ങിലും രണ്ട് പ്രധാന അജണ്ടകളാണ് ഉണ്ടാവുക. സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും.

മീറ്റിംഗ് കഴിഞ്ഞാൽ അന്ന് തുടങ്ങുന്ന തയ്യാറെടുപ്പ് ഗംഭീരമായ ഓണസദ്യയിലും പൂക്കള മത്സരത്തിലും കലാപരിപാടികളിലും അവസാനിക്കും. അധ്യാപികമാർ കേരള സാരിയിലും അധ്യാപകർ മുണ്ടും ഷർട്ടും അണിഞ്ഞും കുട്ടികൾ ഓണക്കോടിയുടുത്തു വളരെ ആഹ്ലാദത്തിലാണ് വരിക. രക്ഷകർത്താക്കളും അധ്യാപകരും ചേർന്നൊരുക്കുന്ന ഓണസദ്യ വിഭവസമൃദ്ധമാ യിരിക്കും.അത് കഴിക്കുന്ന ഓരോ കുട്ടിയുടെയും മുഖഭാവം ഇന്നും ഓർമ്മയിലുണ്ട്. എന്ത് സന്തോഷത്തോടെയാണ് അവർ ആ ദിവസം ചോറ് കഴിക്കുന്നത്!! പായസം വീണ്ടും വീണ്ടും വാങ്ങി കുടിക്കുന്നത് കാണുമ്പോൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന സായൂജ്യം അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

ഓരോ ക്ലാസിലും ഒരുക്കുന്ന പൂക്കളങ്ങൾ വിലയിരുത്തി സമ്മാനം പ്രഖ്യാപിക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. ചിലപ്പോൾ വളരെ ചെറിയ ക്ലാസുകളിൽ അധ്യാപകർ തമ്മിലുള്ള മത്സരമായി മാറാതിരിക്കാനും ഇടപെടേണ്ടതായി വരും. കാരണം അധ്യാപകരുടെ സഹായത്തോടെ മാത്രമേ അവർക്ക് അത് പൂർത്തിയാക്കാൻ കഴിയൂ എന്നതാണ്. ചില വർഷങ്ങളിൽ മത്സരമാക്കാതെ എല്ലാവർക്കും സമ്മാനം നൽകിയിട്ടുമുണ്ട്. ഇതുകൂടാതെ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി ഓണത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ ശേഖരിക്കുക, കുട്ടികളെക്കൊണ്ട് ഓണ വിശേഷങ്ങൾ എഴുതിക്കുക, ഓണപ്പതിപ്പുകൾ തയ്യാറാക്കുക എന്നീ പ്രവർത്തനങ്ങളും നടക്കും. ഈ പതിപ്പുകൾ ഓരോ ക്ലാസുകാരും അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും അത് വിലയിരുത്തുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാൽ ഓഗസ്റ്റ് ഒന്നിന് തുടങ്ങി ഓണം കഴിഞ്ഞാലും ഒന്നാം ടെം മൂല്യനിർണയം ഇതിനിടയിലൂടെ കടന്നുപോയാലും അധ്യാപകരും വിദ്യാർത്ഥികളും ഒരുമാസത്തോളം ഓണത്തിന്റെ അലയടിയിൽ ആയിരിക്കും. അധ്യാപക ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നൂ ഓരോ ഓണാഘോഷവും എന്നോർക്കുമ്പോൾ ചാരിതാ ർഥ്യവും നഷ്ടബോധവും അനുഭവപ്പെടുന്നു.

മായാദേവി കൊല്ലെങ്കോട്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ