Thursday, August 6, 2026
Homeഅമേരിക്കകേരളം പ്രളയത്തിന്റെ സ്വന്തം നാടോ ? ✍️അഫ്സൽ ബഷീർ തൃക്കോമല

കേരളം പ്രളയത്തിന്റെ സ്വന്തം നാടോ ? ✍️അഫ്സൽ ബഷീർ തൃക്കോമല

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും വലിയ മാറ്റങ്ങൾക്കു വിധേയമായി മഴയും വെയിലും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് അത്യുഷ്ണവും വെള്ളപ്പൊക്കവും കൊണ്ട് പൊറുതി മുട്ടി നിൽക്കുമ്പോൾ മിന്നൽ പ്രളയത്തിലേക്കും ഉരുൾപൊട്ടലുകളിലേക്കും മാറിയ 2026 ആഗസ്റ്റ് ആദ്യ വാരത്തിലെ കാലാവസ്ഥാ വ്യതിയാനം കേരളത്തെ 2018 ലെ മഹാ പ്രളയത്തിന് സമാന സാഹചര്യത്തിൽ എത്തിച്ചിരിക്കുന്നു.

ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ 24 മണിക്കൂറിനുള്ളിൽ 361 മില്ലീമീറ്ററും ളാഹയിൽ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ തുടർച്ചയായ 35 മണിക്കൂറിനുള്ളിൽ 340 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്

കനത്ത മഴയിൽ റാന്നി, ആറന്മുള, കോന്നി തുടങ്ങി വിവിധയിടങ്ങളിൽ പ്രധാന നിരത്തുകളും വ്യാപര സ്ഥാപങ്ങളും പൂർണ്ണമായോ ഭാഗികമായോ വെള്ളത്തിനടിയിലായി കൂടാതെ വിവിധ മല മടക്കുകളിൽ ഉരുൾപൊട്ടലുകൾക്ക് വഴിവെക്കുകയും ചെയ്തു. ദുരന്തത്തിൽ എട്ട് പേർ മരണപ്പെടുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5,792-ലധികം ആളുകളെ 209 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പമ്പ, മണിമല, മീനച്ചിൽ തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകിയതു വലിയ പ്രതിസന്ധി ഉണ്ടാക്കി.

പത്തു കിലോമീറ്റർ ചുറ്റളവിൽ ഒരു മണിക്കൂറിനുള്ളിൽ 100 മില്ലീമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യുന്നതിനെയാണ് സാങ്കേതികമായി മേഘവിസ്ഫോടനം എന്ന് പറയുന്നത്.ഏതായാലും അതുണ്ടായില്ലെന്നു ഉറപ്പിക്കാം .ജലത്തിന്റെ ഒഴുക്കിനെ
തടയുന്ന രീതിയിൽ കെട്ടിട സമുച്ഛയങ്ങൾ നിറഞ്ഞതും വയലുകളും
തോടുകളും നികത്തി വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെള്ളം അതിന്റെ സ്വാഭാവികമായും തടസമില്ലാതെ ഒഴുകുമെന്നു നാം മുൻകൂട്ടി കാണണം .പമ്പാ നദിയുൾപ്പടെ കേരളത്തിലെ നദികളുടെ വീതി ഇന്ന് എത്ര മീറ്ററായി ചുരുങ്ങിയെന്നു കണക്കെടുക്കുന്നതും ,പ്രധാന തോടുകൾ കൊട്ട തോടായി മാറിയതെങ്ങനെയെന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .നദിയിലെ മണൽ വാരാൻ വെമ്പൽ കൊണ്ട് നിൽക്കുന്നവർ ആദ്യം നദിയിലേക്കു വലിച്ചെറിയുന്ന ഖര മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയാറാകണം.

സർക്കാർ സംവിധാനങ്ങളെ ആകെ വിമര്ശിച്ചു പുളകിതരായി നിൽക്കുന്ന ചില മുഖ്യധാരാ ദൃശ്യ മാധ്യമ രീതി ചോദ്യം ഈ അവസരത്തിൽ ചെയ്യപ്പെടേണ്ടണ്ടതുണ്ട്. 2018 ലെ പ്രളയ കാലത്തു പത്തു ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.തുടർന്നുള്ള വർഷങ്ങളിലും പ്രളയത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ദുരിതങ്ങൾ പതിവായി.ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല .സര്‍ക്കാര്‍ ഏജന്‍സികളും വിവിധ സൈന്യവിഭാഗങ്ങളും സന്നദ്ധ സംഘടനകളും യുവാക്കളും ഒരേ മനോസോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഈ കാലത്തൊക്കെയും വലിയ ദുരന്തങ്ങൾ ഒഴിവായി എന്നതാണ് വസ്തുത.പല രീതിയിലും വിവരം നല്കിയിട്ടും രക്ഷാപ്രവര്‍ത്തകര്‍ എത്താതിരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനപ്രധിനിതികളും ഉദ്യോഗസ്ഥരും ശ്രമിക്കാതിരുന്ന ചില അനുഭവങ്ങളൊക്കെ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ വലിയ അപര്യാപ്തതയായി എല്ലാകാലത്തുമുണ്ട്.

സൈനിക വിഭാഗങ്ങളും അവരുടെ ഉപകരണങ്ങളും സംവിധാനങ്ങളും കേരളത്തിന്‍റെ ഭൗതീക സാഹചര്യങ്ങളുമായി പൂർണ്ണമായും ചേര്‍ന്നുപോകില്ല. പല വീടുകളില്‍ നിന്നു ഹെലിക്കോപ്റ്റര്‍ വഴി ആളുകളെ രക്ഷിക്കാൻ കഴിയില്ലെന്ന് മാത്രമല്ല ചുറ്റും മരങ്ങളായതുകൊണ്ടു വീടുകളിലുള്ള ആളുകളെ കാണാൻ കഴികയുമില്ല മാത്രമല്ല വലിയ ബോട്ടുകള്‍ ഉള്‍പ്രദേശങ്ങളിലേക്കു പോകുകയുമില്ല . ഈ സമയത്താണ് കേരളത്തിന്റെ സ്വന്തം സൈന്യമായ മൽസ്യ തൊഴിലാളികൾ ഇടവഴികളിലൂടെ പോകുന്ന ചെറു ബോട്ടുകളും,വള്ളങ്ങളുമായി ഇക്കൊല്ലവും എത്തിയത്
കേരളത്തിന്റെ ന്യൂ ജനറേഷൻ സകല മാരികൾക്കും ലോക്കിടാൻ പര്യാപ്തരായി വളർന്നു വരുന്നത് വലിയ പ്രതീക്ഷ നൽകുന്നു .എന്നാൽ, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരേ മനസോടെ പ്രവർത്തിക്കുന്നതിന് കൂടി ശ്രമിച്ചാൽ ഇത്തരം സാഹചര്യങ്ങളെ
അതി ജീവിക്കാം എന്നത് മറക്കാതിരിക്കുക

പ്രളയത്തിന്‍റെ പല ഘട്ടങ്ങളിലും ശീതീകരിച്ച മുറിയിലിരുന്ന് മാധ്യമ ജഡ്ജിമാര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയെപ്പറ്റി വിമര്‍ശനങ്ങള്‍ നടത്തിയത് തല്ക്കാലം സഹിക്കാം .അതിനുമപ്പുറത്തു തങ്ങളുടെ റിപോർട്ടറന്മാർ ദുരിദാശ്വാസ പ്രവർത്തനത്തിൽ മുന്പന്തിയിലുണ്ടായിരുന്നു എന്ന മുൻകാലത്തെ അവകാശവാദം അല്പം കടന്നു പോയില്ലേ?അത് ഈ പ്രാവശ്യം അധികം കേട്ടില്ല . വാർത്തയുണ്ടാകാനുള്ള ഇവരുടെ കടിപിടിയിൽ പലപ്പോഴും ദുരന്ത നിവാരണം തടസപ്പെടുകപോലുമുണ്ടായ മുൻകാല സാഹചര്യം വിസ്മരിച്ചു കൂടാ .

ദുരന്ത സമയങ്ങളിൽ സത്യസന്ധമായ വാർത്തകളും വിശകലങ്ങളും നടത്തി ദുരിതാശ്വാസ പ്രവർത്തന ങ്ങൾക്ക് മുന്നിൽ നിൽക്കേണ്ട മാധ്യമങ്ങളുടെ റേറ്റിംഗ്
ലക്ഷ്യങ്ങളെയും പക്ഷം പിടുത്തങ്ങളെയും ശക്തമായി അപലപിക്കേണ്ടിയിരിക്കുന്നു.

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് നിർത്തുകയും അർഹമായ സഹായങ്ങൾ സർക്കാർ നൽകുകയും ചെയേണ്ടതുണ്ട് .നാളെ മുന്നറിയിപ്പിന്റെ അഭാവം ഉണ്ടാകാതിരിക്കുകയും വയലുകയും തണ്ണീർ തടങ്ങളും തരം മാറ്റാതിരിക്കുകയും ,44 നദികളെയും ജല സ്രോദസ്സുകളെയും സംരക്ഷിക്കുകയും വെള്ളത്തിന് ഒഴുകാൻ സ്ഥലം കൊടുക്കുകയും ചെയ്‌താൽ മഹാ പ്രളയങ്ങളിൽ ജനം
വലയാതിരിക്കും .

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ