Friday, August 28, 2026
Homeകേരളംഇന്നലെയും ഇന്നുമായി പവന് 2880 രൂപ കുറഞ്ഞ് സ്വർണ വില.

ഇന്നലെയും ഇന്നുമായി പവന് 2880 രൂപ കുറഞ്ഞ് സ്വർണ വില.

കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ.

കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഓണത്തിന് ശേഷമാണ് സ്വർണം ഇടിഞ്ഞ് തുടങ്ങിയത്. ഇന്നലെ മാത്രം രണ്ട് തവണകളിലായി 2280 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് ഗ്രാം വില 70 രൂപ കുറഞ്ഞ് 14940 രൂപയിലേക്കാണ് ആദ്യം താഴ്ന്നത്. തുടർന്ന് ഉച്ചയോടെ 14725 രൂപയിലെത്തി. പവൻ വില 1,19,520 രൂപയിൽ നിന്നും 1,17,800 രൂപയിലേക്ക് വീണു.

ഇന്ന് പവൻ വിലയിൽ 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 1,17,200 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാം വില 14650 രൂപയായി. 18 കാരറ്റ് ഒരു ഗ്രാമിന് 12040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 255 രൂപയാണ് വെള്ളിവില.

4000 ഡോളറിന് താഴേക്ക് രാജ്യാന്തര സ്വർണ വില കൂപ്പ് കുത്തിയാൽ കേരളത്തിൽ ഒരു പവൻ സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് പോയേക്കാം. മാത്രമല്ല കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
തീരുവ വീണ്ടും കുറച്ചാൽ സ്വർണത്തിന് വില ഇടിയും. പവന് ഏകദേശം 10,000 രൂരയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നത്തെ (ഓഗസ്റ്റ് 28, 2026) പ്രധാന ആഗോള കറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ (INR) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:
USD (യു.എസ് ഡോളർ)95.54
AED (യു.എ.ഇ ദിർഹം)26.02
SAR (സൗദി റിയാൽ)25.45
OMR (ഒമാൻ റിയാൽ)248.15
QAR (ഖത്തർ റിയാൽ)26.24
KWD (കുവൈറ്റ് ദിനാർ)311.20
BHD (ബഹ്റൈൻ ദിനാർ)253.40

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ