കാലം തെറ്റിയ മഴയ്ക്കും
കാലക്കേടിന്റെ
മുറവിളിയുണ്ടായിരുന്നു.
വിഷച്ചൂരു മണക്കുന്ന
പ്രണയപരാജയത്തിന്റെ
പകവീട്ടൽപോലെ,
പ്രതികാരത്തിന്റെ
അഗ്നിസ്ഫുലിംഗങ്ങൾ
പടരുന്നുണ്ടായിരുന്നു.
പ്രണയം ചിലപ്പോൾ
സ്നേഹത്തിന്റെ
പരകോടിയിലെത്താം..
മറ്റു ചിലനേരം
സ്നേഹത്തിന്റെ
നാനാർത്ഥങ്ങൾക്ക്
ഒരുപാടർത്ഥങ്ങൾ
പകരാം….
ചിലപ്പോൾ
അനർത്ഥങ്ങളുടെ
പെരുമഴകൾ
നിർത്താതെ
പെയ്തിറങ്ങാം…
പകുത്തുവച്ച
സ്നേഹത്തിന്
പാതിയെന്നും
പതിയെന്നും
പേരിട്ടു…
പക്ഷേ…
പലപ്പോഴും
പാതിയാണ് ശരിയുത്തരം…
പാതിയെന്നാൽ
പകുതിയാണല്ലോ…?
പകുതിസ്നേഹം
കൊണ്ടൊരുവൾ
ഒരുവനെ
വിഷപാനിയം
കൊടുത്തു
കാലപുരിക്കയച്ചു…
മറ്റൊരു ജീവനും
മണവാളന്റെ രൂപത്തിലെത്തി
വലയിൽ കുരുങ്ങുന്നതിനു
മുന്നേ
കർമ്മഭാഗ്യമാകാം
അവനോ രക്ഷപ്പെട്ടു…
പൂതന കൃഷ്ണനെ
മുലപ്പാലൂട്ടി
വിഷമുള്ളിൽ
കലർത്താൻ
ശ്രമിച്ചവൾ….
ഭാഗ്യമാകാം
അദ്ദേഹമന്നു
രക്ഷപെട്ടു
പൂതനയെ
കാലപുരിക്കുമയച്ചു…
അഭിനവ പൂതന
വിഷം കലർത്തിയതു
പാനിയത്തിലും…
പാവം കാമുകൻ
മറുലോകം പൂകി…
അന്നു പെയ്ത
മഴയ്ക്കും
കറുപ്പുനിറമായിരുന്നു.
വിഷം തീണ്ടി
മരിച്ചവന്റെ
കരിനീലിച്ച
കറുപ്പുനിറം.
കാലമേ നീയറിയുക
ഇതുപോലെയുള്ള
കെട്ട ജന്മങ്ങൾക്ക്
നീ തിരിച്ചറിവു
നൽകുക.
പ്രണയവും സ്നേഹവും
പ്രകൃതിയുടെ
നന്മമഴയാണ്.
ആ മഴയുടെ
കുളിർന്ന തണുപ്പിന്
ആർദ്രതയുടെയും
ജീവിതത്തിന്റെയും
വിവിധ കോലങ്ങളുടെ
നിഴലാട്ടമുണ്ട്…
ഊഷ്മളമായ
സങ്കല്പമുണ്ട്…
അതുകൊണ്ടുതന്നെ
വിഷംതീണ്ടിയ
പ്രണയമഴകൾ
ഇനിയൊരിക്കലും
പെയ്യാതിരിക്കട്ടെ…
നനുത്ത സ്നേഹമഴകൾ
പെയ്തിറങ്ങട്ടെ…




നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്. ഇനിയും എഴുതു.
👏👍