ഇന്ന് ഞാൻ പരിചയപെടുത്തുന്നത് കിടിലൻ രുചിയിൽ ഉള്ള “കോക്കനട്ട് റൈസ്” ആണ്. അപ്പൊ എങ്ങനെ ആണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
🥥🌶️🍚🧉🧄🧅🥣🫗🫘🌿
🍚ജീരകശാലാ റൈസ് -2കപ്പ്
🥥തേങ്ങാപാൽ (ഒരു തേങ്ങയുടെ)- 3 കപ്പ്
🫙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
🧉നെയ്യ് – 2 ടേബിൾ സ്പൂൺ
🍅തക്കാളി -1എണ്ണം
🧅സവാള – 2 എണ്ണം
🫚ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
🧂ഉപ്പ് – പാകത്തിന്
🌾പട്ട, തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക – 2 എണ്ണം വീതം
🥜നട്സ്, മുന്തിരി (വേണമെങ്കിൽ ചേർക്കാം)
തയ്യാറാക്കുന്ന വിധം
🫕🥣🧉♨️🧉🥣♨️🫕
🥥തേങ്ങ ചിരകി മിക്സിയിൽ ബ്ലൻഡ് ചെയ്ത് പിഴിഞ്ഞു ഒരു മൂന്നു കപ്പ് ആക്കി മാറ്റി വെയ്ക്കുക.
🫕ഒരു പാനിൽ എടുത്തുവെച്ച വെളിച്ചെണ്ണ, നെയ്യ് ഇതുരണ്ടും ഒഴിച്ച് സ്‌പൈസസ് ഇട്ട് വഴറ്റുക.
🧅ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ സവാള ഇട്ട് വഴറ്റുക.
🍅വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് കൂടി ഇട്ട് വഴറ്റുക.
🍚അതും നന്നായി വഴന്ന് വരുമ്പോൾ കുതിർത്തു വെച്ച റൈസ് വെള്ളം കളഞ്ഞ് അതിലേക്ക് ചേർത്ത് നല്ല തീയിൽ ഒരു രണ്ടോ മൂന്നോ മിനിറ്റ് വറക്കുക.
🥛അതിനു ശേഷം തേങ്ങാപാൽ ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചുകൊടുത്തു മൂടി വെച്ച് വേവിക്കുക.
🌿സവാളയും, നട്സും, മുന്തിരിയും, ഒരു തണ്ട് കറിവേപ്പിലയും വറുത്ത് റൈസിന്റെ മുകളിൽ ഗാർണിഷ് ചെയ്തു കൊടുക്കുക.
🍚അടിപൊളി “കോക്കനട്ട് റൈസ്” തയ്യാർ.
🐔ഇതിന്റെ കൂടെ തേങ്ങ വറുത്തരച്ച നല്ല ചിക്കൻ കറിയും കൂടി ആയാൽ പൊളിച്ചു.
❤️അപ്പൊ എല്ലാവരും ഉണ്ടാക്കി കഴിച്ചു നോക്കി ലൈക്ക്, കമന്റ് ഒക്കെ തന്നേക്കണേ..
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)
👍
അടിപൊളി
❤️❤️
❤️👍അടിപൊളി
Super🌹🌹
നല്ല recipe 👍🏻❤️
സൂപ്പർ👍