Sunday, May 3, 2026
Homeഅമേരിക്കഅപമാനിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങിനടക്കാം; ആത്മാഭിമാനത്തോടെ! (ലേഖനം) ✍സിജു ജേക്കബ്

അപമാനിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങിനടക്കാം; ആത്മാഭിമാനത്തോടെ! (ലേഖനം) ✍സിജു ജേക്കബ്

നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ, എവിടെയാണ് നമ്മൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് എന്ന്? സത്യത്തിൽ, പലപ്പോഴും നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്നവരിൽ നിന്നോ നമ്മളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നവരിൽ നിന്നോ ആയിരിക്കും ആ മുറിവുകൾ ഏൽക്കുന്നത്. പലപ്പോഴും അതൊരു ‘അപമാനമാണെന്ന്’ തിരിച്ചറിയാൻ പോലും നമുക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. നമ്മുടെ എല്ലാ കുറവുകളും ഗുണങ്ങളും കഴിവുകളും ഒക്കെ നന്നായി അറിയുന്നവരായിരിക്കും അവർ.

നമ്മുടെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളോ, പങ്കാളിയോ, ബന്ധുക്കളോ ഒക്കെയാകാം അത്. എന്നാൽ ഒരു കൂട്ടം ആളുകളുടെ മുന്നിൽ നിൽക്കുമ്പോൾ അവർ നമ്മളെ തമാശരൂപേണ പരിഹസിക്കുകയോ, താഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. സ്നേഹത്തിന്റെ പുതപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഇത്തരം അപമാനങ്ങൾ യഥാർത്ഥ സ്നേഹമല്ല. യഥാർത്ഥ സ്നേഹം എന്നത് പരസ്പര ബഹുമാനത്തിലാണ് നിലനിൽക്കുന്നത്. നമ്മുടെ സാന്നിധ്യത്തിലും നമ്മുടെ അഭാവത്തിലും ഒരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു എന്നതിലാണ് അവരുടെ സ്നേഹത്തിന്റെ സത്യസന്ധത അടങ്ങിയിരിക്കുന്നത്. നമ്മളെ മറ്റുള്ളവരുടെ മുന്നിൽ ഒന്ന് ചെറുതാക്കാൻ ശ്രമിക്കുന്ന ആ സ്നേഹപ്രകടനം വെറും പൊള്ളയാണ്.

അത്തരമൊരു സാഹചര്യത്തിൽ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: “നമ്മളെ ബഹുമാനിക്കാത്ത ഒരിടത്ത് നമ്മൾ എന്തിന് തുടരണം?”
നമ്മളെ അപമാനിക്കുന്ന ഇടങ്ങളിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നത് വഴി നമുക്ക് നമ്മളോടുള്ള സ്നേഹവും ബഹുമാനവുമാണ് നഷ്ടപ്പെടുന്നത്. ആത്മാഭിമാനം പണയം വെച്ചുകൊണ്ടുള്ള ഒരു ബന്ധവും സന്തോഷം നൽകില്ല. അതുകൊണ്ട്, നമ്മളെ അംഗീകരിക്കുന്ന, നമ്മുടെ മൂല്യം മനസ്സിലാക്കുന്ന, നമ്മളെ ഉയർത്തിപ്പിടിക്കുന്ന മനുഷ്യരുടെ അടുത്തേക്ക് ചേക്കേറാൻ നമുക്ക് സാധിക്കണം.

നമ്മളെ തളർത്തുന്ന വാക്കുകളിൽ നിന്നും വ്യക്തികളിൽ നിന്നും അകലം പാലിക്കാൻ മടി കാണിക്കരുത്. അത് നിങ്ങളുടെ അഹങ്കാരമല്ല, മറിച്ച് നിങ്ങളുടെ ‘സെൽഫ് ലവ്’ അഥവാ സ്വയം സ്നേഹിക്കലാണ്.

നമ്മളെ ഏറ്റവും മനോഹരമായി കാണുന്ന മനുഷ്യർക്കൊപ്പം, ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് നീങ്ങാം. ഓർക്കുക, നിങ്ങളുടെ മൂല്യം തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ല, നിങ്ങൾ തന്നെയാണ്!

സിജു ജേക്കബ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com