Sunday, May 3, 2026
Homeഅമേരിക്കമമ്മൂട്ടിയും, മോഹൻലാലും പിന്നെ കുറെ പ്രതീക്ഷകളും- Patriot - A multi- starrer movie.✍മനോജ്‌ കൊമ്പ്ര,...

മമ്മൂട്ടിയും, മോഹൻലാലും പിന്നെ കുറെ പ്രതീക്ഷകളും- Patriot – A multi- starrer movie.✍മനോജ്‌ കൊമ്പ്ര, ബാംഗ്ലൂർ തയ്യാറാക്കിയ നിരൂപണം

മലയാളിയുടെ മമ്മൂക്കയും ലാലേട്ടനും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. ഒരു ശരാശരി മലയാളിക്ക് ആനന്ദ സാഗരത്തിൽ ആറാടാൻ ഇതിൽപരം ഇനിയെന്തു വേണം. ആ കോംബോയിൽ മഹേഷ് നാരായണൻ അണിയിച്ചൊരുക്കിയ “Patriot” എന്ന സിനിമ ഏറെ പ്രതീക്ഷകളോടെയാണ് മലയാളി കാത്തിരുന്നത്.
മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും മലയാളി പ്രേക്ഷകന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ കൂടെ കൂടുമ്പോൾ മലയാളി യുടെ പ്രതീക്ഷകൾ ആകാശം മുട്ടെ എത്തിനിൽക്കും എന്നതിൽ സംശയമില്ല.

ലോകമെമ്പാടും ഒരേസമയം റിലീസ് ചെയ്ത ചിത്രം ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളികളും അല്ലാത്തവരും ഈ ചിത്രം രണ്ട് ദിവസം ഹൗസ് ഫുള്ളിൽ ഓടിച്ചു. എന്നാൽ നിരൂപകർക്കും സിനിമ അറിയുന്നവർക്കും Patriot എന്ന ചിത്രം കൂടുതൽ രസനീയത പകർന്നില്ല. എവിടെയൊക്കെയോ എന്തൊക്കെയോ പോരായ്മകൾ ഉള്ളതുപോലെ. മമ്മൂട്ടി നിറഞ്ഞുനിൽക്കുന്ന ചിത്രത്തിൽ മോഹൻലാലിന് ഒരു അതിഥി വേഷം പോലെയുള്ള കഥാപാത്രം മാത്രമേയുള്ളൂ കൂടാതെ ഫഹദിനും കുഞ്ചാക്കോ ബോബനും കാര്യമായ പ്രസക്തിയില്ല,നയൻതാരക്കും അത്ര വലിയ റോൾ അല്ല നൽകിയിരിക്കുന്നത്. മൊത്തത്തിൽ ചിത്രത്തിന്റെ ഘടന പുനഃ പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന തോന്നൽ എല്ലാ നിരൂപകർക്കും എല്ലാ ആസ്വാദകർക്കും ഉണ്ടായി. മികച്ച ഫോട്ടോഗ്രാഫിയും മികച്ച ലൊക്കേഷനുകളും സിനിമയെ ഒരു ഹോളിവുഡ് ലെവലിലേക്ക് ഉയർത്തുന്നുണ്ടെങ്കിലും മൊത്തത്തിൽ മലയാളി പ്രേക്ഷകൻ ഈ ചിത്രത്തെപ്പറ്റി അസംതൃപ്തിയാണ് ഉളവാക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ സിനിമയുടെ കളക്ഷൻ എത്രമാത്രം ഉയരും എന്നതിൽ സംശയം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ചുകൊണ്ട് ഒരു പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുമ്പോൾ ആ സിനിമക്കു ഒരു മികച്ച തിരക്കഥ ഉണ്ടാവണം മികച്ച സംവിധാനശൈലി ഉണ്ടാവണം അങ്ങനെ സിനിമയുടെ ചേരുവകൾ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കണം, അവിടെ മഹേഷ് നാരായണൻ എന്ന സംവിധായകൻ പരാജയപ്പെട്ടതായിട്ടാണ് പൊതുവേയുള്ള വിശകലനം

മിക്കവാറും സിനിമ ഒരു പരാജയ ചിത്രത്തിന്റെ ലിസ്റ്റിലേക്ക് നീങ്ങിയേക്കാം

മനോജ്‌ കൊമ്പ്ര, ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com