ഗതകാലജീവിതത്തിന്‍റെ നടവഴികളിൽ മോഹഭംഗം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒറ്റയായിപ്പോയ മനുഷ്യർ സാഹിത്യത്തിനെന്നും ഇഷ്ടവിഷയമാണ്. എടുത്ത നിലപാടുകളുടെയൊ പുലർത്തിപ്പോന്ന കാഴ്ചപ്പാടുകളുടെയൊ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്‍റെയോ ജീവിത ചുറ്റുപാടിന്‍റെയോ ഇരയായിപ്പോയവരാണിവർ. സുധഅജിത്തിന്‍റെ ചാമുണ്ഡിത്തെയ്യം ഉയര്‍ത്തുന്ന അടയാളങ്ങള്‍ ഈ ഒരു കാഴ്ചപ്പുറത്തിരുന്നാണ് വായിക്കുന്നത്.
12 കഥകൾ അടങ്ങിയ സമാഹാരമാണ് ചാമുണ്ഡിത്തെയ്യം. സുധഅജിത്ത് മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന എഴുത്തുകാരി
ആയിട്ടാണ് ഈ പുസ്തകം വാ യിക്കുമ്പോൾ മനസ്സിലാകുന്നത്.
ജീവിതത്തിന്‍റെ സമസ്തമേഖലകളിലും പരാജയപ്പെട്ടു പോകുന്ന അല്ലെങ്കില്‍ എങ്ങും എത്തപ്പെടാൻ കഴിയാ തെ പോകുന്ന മനുഷ്യരുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും അവയെ അടയാ ളപ്പെടുത്താനും ഈ എഴു ത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന വായനകൾ ആണ് ഈ സമാഹാരത്തിലെ കഥകൾ ഒക്കെയും പങ്കുവെക്കുന്നത്.
ഈ സമാഹാരത്തിലെ പ്രാണമുക്തി എന്ന കഥ എന്നിലെ വായനക്കാരന് ഒരു മുറിവായിരുന്നു.
ശരീരത്തിൻ്റെ കൂട്ടിൽ നിന്നും പ്രാണൻ്റെ കിളി പറന്നുപോകുന്ന അവസ്ഥയാണ് മരണം. മരണം മുഖ്യ പ്രമേയമായി രചിക്കപ്പെട്ട കഥയാണ് പ്രാണമുക്തി. മലയാളത്തിൽ എഴുതിയതാണെങ്കിലും മലയാളത്തിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കഥയല്ലിത്. ഗംഗാനദിയുടെ അന്തരീക്ഷത്തിലാണ് കഥ ഇതൾവിടരുന്നത്.

ജീവിതാന്ത്യത്തിൽ ഗംഗാതീരത്ത് വിലയം പ്രാപിക്കുന്ന അന്ത്യയാത്രയിൽ യാത്രികന് യാത്രാമൊഴി നൽകുന്ന ഭുവനേന്ദ്രൻ എന്ന ചണ്ഡാല കഥാപാത്രം വായന കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞുപോവില്ല.
ഗംഗയെ മാതാവായി കാണുന്ന ദുവനേന്ദ്രൻ്റെ ജീവിതത്തിൻ്റെ ദുരന്തവും കഥയിൽ വായിച്ചെടുക്കാം. ഗംഗാനദി മലിനമാക്കുന്നതിനെതിരെ ശക്തമായ നിലകൊള്ളുന്ന ഭുവനേന്ദ്രന് വിലയായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ മാത്രമല്ല മകൻ്റെ ജീവിതവുമാണ്.
അനുവാചകമനസ്സിൽ വേദനയുടെ ഒരു ചിത അണയാതെ കത്തുന്നുണ്ട് , വായന കഴിഞ്ഞാലും.
കഥയുടെ അന്തരീക്ഷം വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കാൻ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട്. മരണം എന്ന ഏറ്റവും വലിയ സത്യം പ്രമേയമായി സ്വീകരിച്ചെഴുതിയ ശക്തമായ കഥ. ആ കഥയുടെ ഉൾപ്പൊള്ളലുകൾ ഇന്നും മനസ്സിലുണ്ട്. ഈ സമാഹാരത്തിലെതന്നെ പടയണിയുടെ പശ്ചാത്തലത്തിൽ എഴുതിയ കാലൻകോലം എന്ന കഥയുടെ ഉള്‍പ്പൊള്ളലുകള്‍ മായാതെ കിടപ്പുണ്ട്. കുമാരപിള്ളയുടെ വ്യഥകള്‍ അനുവാചകമനസ്സിലും മുറിവുകളേല്‍പ്പിക്കുന്നു
വടക്കേമലബാറിന്‍റെ അനുഷ്ഠാനകലാരൂപമായ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ സുധാ അജിത്ത് രചിച്ച കോലധാരി എന്ന നോവല്‍ വാ.നക്കാരുടയും നിരൂപകരുടെയും ശ്രദ്ധി നേടിയ നോവലായിരുന്നുവെന്ന വർത്തമാനവും പങ്കുവയ്ക്കാൻ ഒരു പാട് സന്തോഷമുണ്ട്. തെയ്യവും തെയ്യം കലാകാരന്മാരുടെ അനുഭവലോകവുമാണ് ഈ നോവലിന്‍റെ തട്ടകം.
ഭക്തിയും വിശ്വാസവും ജീവിത ദുരന്തങ്ങളും സമം ചേര്‍ത്തുവരയ്ക്കുന്ന കഥകള്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പച്ചജീവിതചിത്രങ്ങളാണ് സുധ അജിത്ത് ആവിഷ്ക്കരിക്കുന്നത്. ചാമുണ്ഡിത്തെയ്യം, അമ്മമനസ്സ്, പരാജിതന്‍റെ പുസ്തകo
ദൈവദൂതർ, ഗാന്ധർവ്വം, പ്രാണമുക്തി, പെയ്തു തോർന്ന മഴമേഘങ്ങൾ, കാലൻകോലം, ഒറ്റമരത്തിലെ കുരുവി ബലിയാടുകൾ, ഭോജന ശാലയിലെ തീൻമേശകൾ, ഫാസ്റ്റ് വേൾഡ് തുടങ്ങിയ 12 കഥകളാണ് ആ സമാഹാരത്തെ ധന്യമാക്കുന്നത്.
സുധഅജിത്തിന്‍റെ കഥകൾ മനു ഷ്യമനസ്സിന്‍റെ പ്രത്യേ കിച്ചും സ്ത്രീ മനസ്സിന്‍റെ ഭൂഃഖങ്ങളെ തു റന്നുകാട്ടുന്ന താണ്. സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളെല്ലാം.
കഥ ആസ്വാദകരെ കഥയുടെ വ്യത്യസ്തതകളെ ആസ്വ ദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂ ർണ്ണമായും തൃപ്തിപ്പെ ടുത്തുന്ന കഥകളാ ണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത്.

കഥകളില്‍ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടിയും ഭാഷയും. കഥയുടെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാൽ കഥാന്തരീക്ഷം ആദ്യം മുതൽ അന്ത്യംവരെ പിരിമുറുക്കമുള്ളതും ദൃഢവുമാക്കി നിലനിർത്താൻ ഒരു വൈദഗ്ധ്യമുള്ള കഥാകൃത്തിനു മാത്രം കഴിയുന്ന പ്രാഗത്ഭ്യമാണ്. സുധ അജിത്തിന് അതു സാധിച്ചിട്ടുണ്ട്. പിരിമുറുക്കമുള്ളതും നിഗൂഢവും ദുരൂഹവും ഭൂതാവിഷ്ട സ്വഭാവത്തോടു കൂടിയതും സംഗീതാത്മകവുമായ അന്തരീക്ഷ സൃഷ്ടി ചാമുണ്ഡിത്തെയ്യം എന്ന സമാഹാരത്തിലെ കഥകളുടെ സവിശേഷതയാണ്.
മനുഷ്യരുടെ ജീവിതത്തിന്‍റെ ആകുലതകളെയും മനോ വിചാരളുടെ ഇരുതലളെയും അടയാളപ്പെടുത്താന്‍ കഴിയുന്ന , മനോഹരമാ യി ഭാഷയെ കൈകാര്യം
ചെയ്യാന്‍ കഴി യുന്ന , ഇരുത്തം വന്ന ഒരു എഴു ത്തുകാ രി യുടെ ലക്ഷണങ്ങള്‍ ഒക്കെയും സുധ അജിത്തിന്‍റെ കഥകള്‍ കാണിക്കുന്നുണ്ട്. ഒരു പക്ഷേ നാളെയുടെ
സാഹിത്യവേദികളി ല്‍ നിറഞ്ഞു കേള്‍ക്കാന്‍ കഴിയുന്ന എഴു ത്തുകാരികളുടെ കൂട്ടത്തില്‍ സുധഅജിത്തിനും ഒരു സ്ഥാനമുണ്ടാവും.





ആസ്വാദനം അസ്സലായിട്ടുണ്ട്🤝 കഥാകൃത്തിനും ആസ്വാദകനും അഭിനന്ദനങ്ങൾ💐💐🥰