കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ മുഹമ്മദ് തൈജുൽ പടിഞ്ഞാറൻ പാക്കിസ്ഥാന്റെ അടുത്ത് അജ്മീറിൽ വെച്ച് പോലീസിന്റെ പിടിയിലായി.
2017-ൽ ഇന്ത്യയിൽ എത്തിയ ഇയാൾ, രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കടന്ന് ഏതാണ്ട് 2000 കിലോമീറ്ററോളം യാത്ര ചെയ്താണ് പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള അജ്മീറിൽ എത്തിയത്. അജ്മീർ ദർഗ പരിസരത്ത് കഴിഞ്ഞിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
അജ്മീറിൽ മാത്രം ഇതുവരെ 56-ഓളം അനധികൃത കുടിയേറ്റക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. വിദേശി നിയമപ്രകാരം (Foreigners Act) കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലും ധാരാളം ബംഗ്ലാദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്, ഇവർക്ക് വ്യാജ രേഖകൾ വരെ കൈവശം ഉള്ളതിനാൽ ബംഗാളി ഏത് ബംഗ്ലാദേശി ഏത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്.



