Wednesday, June 17, 2026
Homeഅമേരിക്കപാചകരംഗം - ' ചിക്കൻ ചുക്ക' തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ...

പാചകരംഗം – ‘ ചിക്കൻ ചുക്ക’ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

🍗

ചിക്കൻ ചുക്ക
🐔🍗🍗🍗🍗🍗🍗🐔

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും പാചകരംഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും ഏറെ ഇഷ്ടമാകുന്ന ഒരു ‘ചിക്കൻ ചുക്കാ’ യുടെ റെസിപ്പി ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
🍗🐔🐔🐔🐔🍗🐔🐔🐔🐔🍗

1️⃣ ചിക്കൻ കഴുകി വൃത്തിയാക്കിയത് – 1Kg
2️⃣ സവാള മീഡിയം സൈസ് – 4
3️⃣ തക്കാളി വലുത് – 1
4️⃣ പച്ചമുളക് – 2
5️⃣ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ.
6️⃣ വെളിച്ചെണ്ണ – ആവശ്യത്തിന്.
7️⃣ വിനാഗിരി – 1 ടീസ്പൂൺ.
8️⃣ കറിവേപ്പില – 3 തണ്ട്.
9️⃣ മഞ്ഞൾപ്പൊടി – അര ടീസ്പൂൺ.
🔟 ഗരം മസാല – ഒന്നേകാൽ ടീസ്പൂൺ.
1️⃣1️⃣ കുരുമുളകുപൊടി – 2 ടീസ്പൂൺ.
1️⃣2️⃣ പെരുംജീരകപ്പൊടി – ഒന്നര ടീസ്പൂൺ.
1️⃣3️⃣ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ.
1️⃣4️⃣ മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ.
1️⃣5️⃣ ഉപ്പ് – പാകത്തിന്.

തയ്യാറാക്കുന്ന വിധം.
🍗🍗🍗🍗🍗🍗🍗🍗🍗🍗

🐔 ആദ്യമായി ചിക്കൻ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, പെരുംജീരകപ്പൊടി, ഗരം മസാല, മല്ലിപ്പൊടി, കറിവേപ്പില, എണ്ണ, വിനാഗിരി ഇത്രയും ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.

🥘 ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചൂടാക്കി സവാള കനം കുറച്ച് അരിഞ്ഞത് ഗോൾഡൻ നിറമാകുന്നത് വരെ ഫ്രൈ ആക്കി കോരി മാറ്റുക.

🐔 ഇതിൽ നിന്നും കുറച്ചെടുത്ത് മാറ്റിവെച്ച ചിക്കനിലേക്ക് ഇട്ട് കൈ കൊണ്ട് ഇളക്കി മൂടിവയ്ക്കുക.

🍗 ഇനി ചുക്കാ തയ്യാറാക്കാനായി അതേ പാനിൽ എണ്ണ ചൂടാക്കി രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും, തക്കാളിയും ചെറുതായി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.

🧅 ഇതിലേക്ക് ഫ്രൈ ചെയ്ത് എടുത്ത ഒരു പിടി സവാളഫ്രൈ ചേർത്ത് മിക്സ് ചെയ്യുക.

🫕 അതിനുശേഷം റസ്റ്റ് ചെയ്യാൻ വെച്ച ചിക്കൻ അതിലേക്ക് വെച്ചുകൊടുത്തു മൂന്നു മിനിറ്റ് നല്ല ചൂടിലും പിന്നീട് 10 മിനിറ്റ് കുറഞ്ഞ തീയിലും മൂടി വെച്ച് വേവിക്കുക.

🫕 അതിനുശേഷം മൂടി തുറന്ന് കുറച്ചു കുരുമുളകുപൊടി, ബാക്കിയുള്ള സവാള ഫ്രൈ ചെയ്തത്, പെരുംജീരകപ്പൊടി, കറിവേപ്പില ഇത്രയും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക.

🍗 അടിപൊളി ടേസ്റ്റിലുള്ള ചിക്കൻ ചുക്ക തയ്യാർ.

🍗

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com