Saturday, July 11, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (38) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (38) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) ചിതാഭസ്മം സൂപ്പാക്കി ഭക്ഷിക്കും

വെനസ്വേലയുടെയും ബ്രസീലിന്റെയും അതിർത്തിയിലെ ആമസോൺ മഴക്കാടുകളിൽ കഴിയുന്ന യാനോമാമി എന്ന ഗോത്ര വിഭാഗത്തിന്റെ വിചിത്ര മായ ഒരു ആചാരമാണ് മരിച്ചവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കാൻ അവരുടെ ചിതാഭസ്മം ഭക്ഷണമാക്കുന്നത്. ഏതാണ്ട് 35,000 ത്തോളം അംഗങ്ങളുള്ള ഗോത്രവർഗമാണ് യാനോമാമി. മഴക്കാടുകൾക്കുള്ളിൽ 250 ഓളം ഗ്രാമങ്ങളിലായാണ് ഇവർ അധിവസിക്കുന്നത്. വേട്ടയാടി ജീവിക്കുന്നവരാണ് ഇവർ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് യാനോമാമി വിഭാഗത്തിൽപ്പെട്ടവരുടെ കാഴ്ചപ്പാടുകൾ. ഇവരുടെ വിശ്വാസപ്രകാരം മരണം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. മറിച്ച് ശത്രുപക്ഷത്തുള്ള ഗോത്ര വിഭാഗം തങ്ങളിൽ ഒരാളെ ലക്ഷ്യം വച്ച് ദുഷ്ട ശക്തികളെ അയയ്ക്കുന്നത് മൂലമാണ് മരണമുണ്ടാകുന്നത്. അതിനാൽ ആ വ്യക്തിയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതും ആത്മാക്കളുടെ ലോകത്ത് സുരക്ഷിതമായി സന്തോഷത്തോടെ കഴിയാൻ അവസരമൊരുക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് ഇവർ കരുതുന്നുണ്ട്.

ഒരാൾ മരണപ്പെട്ടാൽ ഇവർ പെട്ടെന്ന് ശവസംസ്കാരം നടത്താറില്ല. പകരം കാടിനുള്ളിൽ 30 മുതൽ 45 ദിവസം വരെ ഇലകൾ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം സൂക്ഷിക്കും. ശരീരം അഴുകി അസ്ഥി മാത്രമാകുന്ന അവസ്ഥയിൽ ഈ എല്ലുകൾ ശേഖരിച്ചാണ് യഥാർത്ഥ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നത്. മരണം നടന്ന് ഒരു മാസത്തിലേറെ പിന്നിടുമെങ്കിലും ആ സമയത്താണ് ഗോത്രത്തിലെ ഒരാളെ നഷ്ടപ്പെട്ടതിന്റെ മുഴുവൻ വേദനയും അവർ കരച്ചിലിലൂടെ പ്രകടമാക്കുന്നത്.

അങ്ങനെ അസ്ഥികൾ സംസ്കരിച്ചതിനു ശേഷം ആ ചാരം സൂപ്പുകൾ ഉണ്ടാക്കാനായി ശേഖരിച്ചുവയ്ക്കുന്നു. പുളിപ്പിച്ചെടുത്ത വാഴപ്പഴത്തിനൊപ്പം ഈ ചിതാഭസ്മം കലർത്തി സൂപ്പ് തയ്യാറാക്കി അത് ഗോത്ര സമൂഹത്തിലെ എല്ലാ അംഗങ്ങളും കഴിക്കണമെന്ന് ഇവർക്ക് നിർബന്ധമാണ്. ഇത്തരത്തിൽ വേണ്ടപ്പെട്ടവരുടെ മൃതശരീര ഭാഗങ്ങൾ
ആചാരത്തിന്റെ ഭാഗമായി ഭക്ഷിക്കുന്നത് എൻഡോകാനിബാലിസം എന്നാണ് അറിയപ്പെടുന്നത്. എല്ലാവരും ഇത് ഭക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തയാറാക്കിയ മിശ്രിതം മത്തങ്ങ പോലെയുള്ള ഒന്നിൽ ഒഴിച്ച ശേഷം എല്ലാവരും ഒന്നായിരുന്നു കുടിക്കുന്നു.

B) സ്‌നേക്ക് ഐലൻഡ്

പാമ്പുകൾ ഏറ്റവും കൂടുതലുള്ളത് മെക്‌സിക്കോയിലാണ്. എന്നാൽ രണ്ടാമത് ഏറ്റവുമധികം പാമ്പുകളുള്ള രാജ്യം ബ്രസീലാണ്. ഇവിടെയുള്ള ഒരു ദ്വീപ് പാമ്പുകൾക്ക് വളരെ പ്രശസ്‌തമാണ്.ഒരു സ്‌ക്വയർ മീറ്റർ സ്ഥലത്ത് ഒരു പാമ്പെങ്കിലും ഈ ദ്വീപിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനാൽ ജനങ്ങൾക്ക് ഇവിടേക്ക് സർക്കാർ സഞ്ചാര സാതന്ത്ര്യം അനുവദിച്ചിട്ടില്ല.ജനങ്ങളുടെയും പാമ്പുകളുടെയും ജീവൻ ഒരുപോലെ രക്ഷിക്കാനാണ് ഇത്.

ഇൽഹാ ഡാ ക്വൈമാഡ ഗ്രാൻഡെ അഥവാ സ്‌നേക്ക് ഐലൻഡ് എന്നാണ് ഈ പാമ്പുകൾ നിറഞ്ഞ ദ്വീപിന് പേര്. ബ്രസീലിലെ സാവോ പോളോ എന്ന നഗരത്തിൽ നിന്നും 33 കിലോമീറ്റർ മാത്രം അകലെ അറ്റ്‌ലാൻഡിക് സമുദ്രത്തിലാണ് സ്‌നേക്ക് ഐലൻഡ് സ്ഥിതിചെയ്യുന്നത്.പാമ്പുകളുടെ സ്വർഗമായ ഇവിടെ എത്തുന്ന മനുഷ്യർ പഠനാവശ്യത്തിന് വരുന്ന ഗവേഷകർ മാത്രമാണ്. പണ്ടുകാലത്ത് കപ്പലുകൾ വഴിതെറ്റി ദ്വീപുകളിലേക്ക് എത്തുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തിൽ എത്താതിരിക്കാൻ ബ്രസീൽ സർക്കാർ 1909ൽ ഒരു ലൈറ്റ്‌ഹൗസ് സ്ഥാപിച്ചു.പിന്നീട് ഇത് ഓട്ടോമാറ്റിക് ആയി കത്തിക്കാൻ തുടങ്ങിയതോടെ ദ്വീപിൽ നിന്നും മനുഷ്യർ പൂർണമായി പിന്മാറി.

ഈ ദ്വീപ് ഏകദേശം 11,000 വർഷം മുൻപ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ പൂർണമായും ബ്രസീലിൽ നിന്നും വേർപെട്ടാണ് ഇന്നത്തേതുപോലെ ആയത്.കരയിൽ നിന്നും ഒറ്റപ്പെട്ടുപോയ ഈ ദ്വീപിൽ പാമ്പുകൾക്ക് പ്രധാന ഭക്ഷണം സാധാരണ സ്ഥലങ്ങളിലേതുപോലെ എലികളോ മറ്റ് കരണ്ടുതീനി ജീവികളോ അല്ല പകരം പക്ഷികളാണ്.ദേശാടന പക്ഷികളുടെ പ്രധാന താവളംകൂടിയാണ് സ്‌നേക്ക് ഐലൻഡ്.
എന്നാൽ പക്ഷികളെ എങ്ങനെ പാമ്പ് പിടികൂടും എന്ന് സംശയത്തിനും മറുപടിയുണ്ട്.മറ്റ് നാടുകളിലെ പാമ്പുകളെപ്പോലെയല്ല ഇവിടെ പാമ്പുകൾ മിന്നൽ വേഗത്തിൽ കടിക്കുകയോ പക്ഷികളെ വിഴുങ്ങുകയോ ചെയ്യും.

C) മനുഷ്യാവയവങ്ങളെ ഉരുക്കിക്കളയുന്ന പാമ്പുകൾ

വിഷപ്പാമ്പുകൾക്കുമുണ്ട് സ്‌നേക്ക് ഐലൻഡിൽ പ്രത്യേകത.വൻകരകളിലെ ഇവയുടെ പ്രധാന സ്‌പീഷീസുകളെക്കാൾ വീര്യം കൂടിയ വെനമാണ് ദ്വീപിലെ പാമ്പുകൾക്കുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനി അണലി വർഗത്തിൽപ്പെട്ട ഗോൾഡൻ ലാൻസ്‌ഹെഡ് വൈപ്പർ ആണ്.സാധാരണ അണലിയെക്കാൾ അഞ്ചിരട്ടി വീര്യമുള്ള വെനമാണ് ഇവയ്‌ക്കുള്ളത്. ഈ വിഷം ഉള്ളിൽചെന്നാൽ മനുഷ്യന്റെ അവയവങ്ങളെ ഉരുക്കിക്കളയാനുള്ളത്ര വീര്യമുണ്ട്. ഏത് ജീവിയെയും പെട്ടെന്ന് കൊല്ലുന്നതിനുള്ള വിഷമാണ് ഇവയ്ക്കുള്ളത്. ഈ വർഗത്തിൽ പെട്ട രണ്ടായിരം മുതൽ 4000 പാമ്പുകൾ വരെ ഈ ദ്വീപിലുണ്ട്.കള്ളക്കടത്തുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ പാമ്പ്.കാരണം ഗവേഷണം നടത്തുന്നവർക്ക് ഇവയുടെ വിഷത്തിനെ കുറിച്ചറിയാനും മറ്റുള്ളവർക്ക് ലോകത്തിൽ ഏറ്റവും വിഷമേറിയ പാമ്പ് എന്ന നിലയിൽ വളർത്താനും ഇവ വേണം.ഹൃദയപ്രശ്‌നങ്ങൾക്കും ക്യാൻസർ രോഗ പ്രതിരോധത്തിനും മരുന്നുകൾക്കായി ഇവയുടെ വിഷം ശേഖരിക്കുന്നതിൽ വലിയ പങ്കുണ്ട് എന്നാണ് പറയപ്പെടുന്നത്. പ്രവേശനം ഇല്ലെങ്കിലും ഈ ദ്വീപിൽ മനുഷ്യർ എത്തിപ്പെടുന്നുണ്ട്.പാമ്പുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളാണിവർ.
ഓരോ പാമ്പിനും വലിയ വില വാഗ്‌ദാനം ചെയ്‌ത് ആളുകളെത്തുമ്പോൾ ദ്വീപിൽ നിന്നും കള്ളക്കടത്ത് സംഘങ്ങൾ പാമ്പിനെ കടത്തുന്നുണ്ട്. ഇത് ഇവിടുത്തെ പ്രധാന ഭീഷണിയാണ്.

D) ഏറ്റവും വലിയ ഓണത്തപ്പൻ

ഷോപ്പിങ് മാളിൽ നിർമിച്ചവയിൽ ലോകത്തെ ഏറ്റവും വലിയ ഓണത്തപ്പൻ എന്ന ലോക റെക്കോർഡുമായി കോട്ടയം ലുലുമാളിലെ ഓണത്തപ്പൻ. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരമാണു ലുലുവിനു ലഭിച്ചത്. വിവിധ അളവുകളിലുളള 5 ഓണത്തപ്പൻമാരുടെ രൂപങ്ങളാണ് കോട്ടയം ലുലുമാളിൽ സ്ഥാപിച്ചിട്ടുളളത്. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധി നിഖിൽ ചിന്തക്കിൽ നിന്നു കോട്ടയം ലുലുമാൾ റീട്ടെയ്‌ൽ ജനറൽ മാനേജർ നിഖിൻ ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങി.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com