അതിക്രമിച്ച് കടക്കുന്ന കള്ളനെ
തടവറയിലടക്കും….
വന്യമൃഗങ്ങളെ, ഉഗ്ര സ്വർപ്പങ്ങളെ
വനങ്ങളിലെക്കയക്കും….
മനുഷ്യനും മൃഗങ്ങൾക്കും രണ്ട്
നീതിയോ?
ഒരിടത്തെക്ക് കുടിയേറി വർഷങ്ങൾ
കഴിയുമ്പോൾ മനുഷ്യൻ പട്ടയത്തിന്
അർഹതപ്പെട്ടവനായി
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും, പെറ്റ്
പെരുകിയിട്ടും
കാട്ടുപന്നി ഇന്നും കാട്ടു പന്നി തന്നെ….
പനയോളം വളരണമെന്ന്
പുരുഷൻമാർ…..
ഒപ്പത്തിനൊപ്പമെന്ന്
സ്ത്രീകൾ
അവർ വീഴുന്നത് സൗജന്യങ്ങളിൽ
മാത്രം…
അതിനാലാണോ സൗജന്യങ്ങൾ,
സ്ത്രീകൾക്ക് മാത്രമായി
തീറെഴുതപ്പെട്ടിരിക്കുന്നത്…
ഇന്നലെകൾ മറക്കണമെന്നാണ്
ഇന്നെന്ന യഥാർത്ഥ്യത്തിൽ,
ജീവിക്കണമെന്നാണ്….
എന്നിട്ടും എന്തിനാണ് ഇന്നലെകളുടെ
ചരിത്രം പഠിക്കേണ്ടി വരുന്നത്….
കണക്ക് പഠിച്ചിട്ടും
കണക്ക് കൂട്ടിയിട്ടും
പിഴയ്ക്കുന്നതെന്ത് കൊണ്ട്….
ഒരു ഉത്തരം പറയാമോ?
ആവർത്തനങ്ങൾ മുരടിപ്പ്
ഉണ്ടാക്കുമെന്നാണ്….
കണക്കിൽ അക്കങ്ങളുടെ
ആവർത്തനങ്ങൾ മാത്രം…
കണക്ക് ശരിക്കും മുഷിപ്പിക്കും….
പലരെയും മുടിപ്പിക്കും….
സത്യമാണാ?
‘ഞാൻ’ എന്നത് അഹം ആണത്രെ….
ജീവിതത്തിൽ ഒറ്റപ്പെടുന്നവർ
അഹകാരികളാണോ?



