Sunday, June 14, 2026
Homeഅമേരിക്ക" മലയാളി മനസ്സ് USA " വ്യത്യസ്തതയുടെ പാതയിൽ ഒരു ഓൺലൈൻ പത്രം ✍️നൈനാൻ...

” മലയാളി മനസ്സ് USA ” വ്യത്യസ്തതയുടെ പാതയിൽ ഒരു ഓൺലൈൻ പത്രം ✍️നൈനാൻ വാകത്താനം

ഡിജിറ്റൽ മാധ്യമങ്ങളുടെ ലോകം ഇന്ന് അതിവേഗ വളർച്ചയുടെ പാതയിലാണ്. ഓരോ ദിവസവും പുതുപുത്തൻ ഓൺലൈൻ പത്രങ്ങളും യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയ വാർത്താ പ്ലാറ്റ്‌ഫോമുകളും ജന്മമെടുക്കുന്നു. പ്രത്യേകിച്ച് “ബ്രേക്കിംഗ് ന്യൂസ്” എന്ന പേരിൽ നിമിഷനേരങ്ങൾക്കുള്ളിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളും, സാഹിത്യത്തിന്റെ പേരിൽ അനവധി വാട്ട്സാപ്പ് ഗ്രൂപ്പുകളും ഇന്ന് കൂൺ പോലെ മുളച്ചുവരുന്ന സാഹചര്യമാണ് കാണുന്നത്. എന്നാൽ, ഈ തിരക്കിലും തിരമാലകളിലും ഗൗരവമുള്ള വായനക്കും, വിശ്വസനീയമായ വാർത്തകൾക്കും, മൂല്യമുള്ള സാഹിത്യ സൃഷ്ടികൾക്കും, സാംസ്കാരിക ബോധത്തിനും പ്രാധാന്യം നൽകുന്ന മാധ്യമങ്ങൾ വളരെ വിരളമാണ്.

അത്തരം വ്യത്യസ്തതയാർന്ന ഒരു ഓൺലൈൻ മാധ്യമ സാന്നിധ്യമാണ് “മലയാളി മനസ്സ് USA”.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ വായനാമുറ്റത്ത് കൂട്ടിയിണക്കുക എന്ന ദൗത്യത്തോടെയാണ് ഈ ഓൺലൈൻ പത്രം മുന്നേറുന്നത്. ഇന്ത്യൻ വാർത്തകൾ, കേരള വാർത്തകൾ, അമേരിക്കൻ വാർത്തകൾ, ലോകവാർത്തകൾ, പ്രവാസി വാർത്തകൾ, നാട്ടുവാർത്തകൾ, കായിക വാർത്തകൾ, സിനിമാ വിശേഷങ്ങൾ തുടങ്ങി വാർത്താവിഭാഗങ്ങളുടെ സമഗ്രതയാണ് മലയാളി മനസ്സിന്റെ പ്രധാന പ്രത്യേകത. അതോടൊപ്പം മരണവാർത്തകൾക്കും സമൂഹജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും നൽകുന്ന പ്രാധാന്യം വായനക്കാരുമായി പത്രത്തിന് കൂടുതൽ ആത്മബന്ധം സൃഷ്ടിക്കുന്നു.

എന്നാൽ വാർത്തകളിൽ മാത്രം ഒതുങ്ങുന്നില്ല മലയാളി മനസ്സ്. സാഹിത്യത്തിനും സാംസ്കാരിക ബോധത്തിനും തുല്യപ്രാധാന്യം നൽകുന്ന ഒരു സൃഷ്ടിപരമായ വേദിയാണിത്. കഥ, കവിത, നോവൽ, ലേഖനം, ഓർമ്മക്കുറിപ്പ്, യാത്രാവിവരണം, പുസ്തക പരിചയം, പുസ്തക നിരൂപണം, മതപരമായ രചനകൾ, ആരോഗ്യ വീഥി, കാർട്ടൂൺ, പാചകരംഗം തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങൾ വായനക്കാരുടെ ബൗദ്ധിക ലോകത്തെ സമ്പന്നമാക്കുന്നു.

ഇന്നത്തെ പല യൂട്യൂബ് ചാനലുകളും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള മത്സരത്തിലാണ്. അതിവേഗ പ്രചരണത്തിനും വിവാദങ്ങൾക്കും മുൻഗണന നൽകുമ്പോൾ വാർത്തയുടെ വിശ്വാസ്യതയും ഭാഷയുടെ മാന്യതയും പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്. അതുപോലെ തന്നെ, നിരവധി വാട്ട്സാപ്പ് സാഹിത്യ ഗ്രൂപ്പുകൾ സജീവമായിരിക്കുമ്പോഴും അവയിൽ പലതും ദീർഘകാല സാഹിത്യ മൂല്യം സൃഷ്ടിക്കുന്നതിൽ പിന്നിലാകുന്നു. ഈ സാഹചര്യത്തിൽ, ഗൗരവമുള്ള വായനക്കും നിലവാരമുള്ള രചനകൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ ആദരിക്കുന്ന വേദിയായാണ് മലയാളി മനസ്സ് ശ്രദ്ധേയമാകുന്നത്.

പ്രവാസ ലോകത്തുള്ള മലയാളികൾക്ക് സ്വന്തം നാടിന്റെ സ്പന്ദനങ്ങൾ അടുത്തറിയാനും, പുതിയ തലമുറയ്ക്ക് മലയാള ഭാഷയോടും സംസ്കാരത്തോടും ബന്ധം നിലനിർത്താനും മലയാളി മനസ്സ് വലിയ പങ്ക് വഹിക്കുന്നു. വാർത്തകളെ അതിന്റെ ഉത്തരവാദിത്വത്തോടെ അവതരിപ്പിക്കുകയും, സാഹിത്യത്തെ അതിന്റെ ആത്മാവോടെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ഓൺലൈൻ പത്രം, ഒരു വാർത്താമാധ്യമം മാത്രമല്ല, ലോക മലയാളികളുടെ മനസ്സുകളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പാലമാണ്. അതിന് ചുക്കാൻ പിടിക്കുന്ന, എന്റെ എക്കാലത്തെയും ആത്മ സുഹൃത്തായ മലയാളി മനസ്സ് USAയുടെ ചീഫ് എഡിറ്റർ ‘രാജു ശങ്കരത്തിൽ’ നെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. മലയാളി മനസ്സിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത് എഴുതുന്ന ഓരോ എഴുത്തുകാരും അഭിനന്ദനമർഹിക്കുന്നു. ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും പ്രശംസിക്കുന്നു. കാരണം എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആണല്ലോ പത്രത്തിനെ ഇത്രയധികം മേന്മയുള്ളതാക്കി മുന്നോട്ടു കൊണ്ടുപോകുന്നത്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ‘മിശിഹായുടെ സ്നേഹിതർ’ എന്ന ചരിത്രപരമ്പര, കഥകൾ, ലേഖനങ്ങൾ, വാർത്തകൾ, തുടങ്ങിയവയുമായി എന്റെ സാന്നിധ്യവും പത്രത്തിൽ ഉണ്ട്. എല്ലാ ആഴ്ചയിലും പുതിയതും വ്യത്യസ്തങ്ങളുമായ പാചക വിഭവങ്ങളുടെ കുറിപ്പുമായി എന്റെ സഹധർമ്മിണി റീന നൈനാൻ പത്രത്തിലെ പാചകരംഗത്തിൽ തന്റെ സാന്നിധ്യം അറിയിക്കുന്നതു കൂടാതെ മുപ്പതിൽപരം കേരളം, ഇന്ത്യ, വിദേശം വാർത്തകൾ വരുന്ന മലയാളി മനസ്സ് പത്രത്തിന്റെ ഒരു പ്രധാന ഗ്രൂപ്പിന്റ തുടക്കം മുതൽ ഇന്നുവരെ ആ ഗ്രൂപ്പിൽ വാർത്തകൾ പോസ്റ്റ് ചെയ്തു കൊണ്ടും റീന നൈനാൻ തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നു. വിശേഷ അവസരങ്ങളിൽ ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങിയവ എഴുതി മക്കളായ മഹിമ കുര്യൻ, സാന്ദ്ര നിർമ്മൽ എന്നിവരും പത്ര താളുകളിൽ എത്തുന്നു. മരുമക്കളായ കുര്യൻ, നിർമ്മൽ എന്നിവരും പത്രത്തിന് പിന്തുണയുമായി സജീവമായി കൂടെയുണ്ട്. തുടർന്നും പത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഞങ്ങളുടെ എല്ലാവരുടെയും എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

നൈനാൻ വാകത്താനം✍️

RELATED ARTICLES

7 COMMENTS

  1. ഞാനും, കുടുംബവും മലയാളി മനസ്സിനൊപ്പം 🙏ആശംസകൾ 🙏

  2. മലയാളിമനസ്സ് വാനോളം ഉയരട്ടെ. ഞാനും എന്റെ കുടുംബവും എന്നും മലയാളിമനസ്സിനൊപ്പം ഉണ്ടാകും. പ്രാർത്ഥനാശംസകൾ 🙏❤️.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com