Thursday, August 6, 2026
Homeഅമേരിക്കOpen up ആകണോ? (Part -22) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -22) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

താരയെ അറിയുമോ ?
മഹർഷി ബൃഹസ്പതിയുടെ ധർമ്മപത്നി .
പുള്ളിക്കാരത്തിക്ക് ചന്ദ്രേട്ടനുമായി മറ്റൊരു ബാന്ധവം ഉണ്ടായിരുന്നു !
അതെ , നമ്മുടെ അമ്പിളി അമ്മാവൻ !

ദ്രൗപദിയ്ക്ക് അഞ്ച് !
സിബി മഹാരാജാവിൻ്റെ മകൾ ഭൗമസ്വിയ്ക്കും അഞ്ച് തന്നെ !
യയാതിയുടെ മകൾ മാധവിയ്ക്കും ഉണ്ടായിരുന്നു നാലഞ്ചു പേർ.
സ്വർലോക രംഭയ്ക്കും ഉണ്ടായിരുന്നു ഒന്നിൽക്കൂടുതൽ.

അതെ , polyandry എന്ന ബഹുഭർതൃത്വത്തിനൊപ്പം ചില വിവാഹേതര ബന്ധങ്ങളും പുരാണങ്ങളിൽ ഇഷ്ടം പോലെ !

Polygamy യിലെ ബഹുഭാര്യാത്വം ( Polygyny) എടുത്താലോ ?

ദശരഥന് മൂന്ന് – കൗസല്യ ,കൈകേയി ,സുമിത്ര.
കൃഷ്ണന് 16100 + 8 ( എനിക്ക് അസൂയ വന്നിട്ട് വയ്യ🤭)
അഗ്നി ദേവന് സ്വാഹ കൂടാതെ സുദർശനയും ഭാര്യയായി ഉണ്ടായിരുന്നത്രേ !
മാത്രമല്ല അഗ്നിയ്ക്ക് സാക്ഷാൽ സോമൻ എന്ന ചന്ദ്രനുമായി ഒരു സ്വവർഗ്ഗ ബന്ധവും പറയപ്പെടുന്നു!
അതെ, പുരാണങ്ങളിലും ഉണ്ട് gay!

പുരാണങ്ങളിൽ അങ്ങനെയൊക്കെ ഉണ്ടെന്നു കരുതി,ഇവിടെ പ്രാവർത്തികമാക്കാൻ നോക്കിയാൽ പണി പാളും!

പഴയ നിയമത്തിൽ ( old testament ) ആണെങ്കിൽ ജേക്കബിന് രണ്ടും ഇസോയ്ക്ക് ( Esau ) മൂന്നും ഡേവിഡിന് എട്ടും ഭാര്യമാർ ഉണ്ടായിരുന്നത്രേ !
സോളമൻ്റെ കാര്യത്തിൽ അത് 800 !
കൃഷ്ണൻറെ ഒരു കുട്ടി version!!

ഹിന്ദു മാര്യേജ് ആക്ട് 1955 ലെ സെക്ഷൻ 5 ഉം 11 ഉം ഒക്കെ അനുസരിച്ച് ബഹുഭാര്യാത്വം അസാധുവാണെന്ന് മാത്രമല്ല, ശിക്ഷാർഹം കൂടിയാണ് .
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 82 പ്രകാരം ഏഴുവർഷം അകത്തു കിടക്കാം, പിഴയും ഒടുക്കാം!
ബുദ്ധിസ്റ്റ്, സിഖ് , ജെയിൻ , പാഴ്സി വിഭാഗങ്ങൾക്കും ഇത് ബാധകമാണ്.

അതേ സമയം മുസ്ലിം വ്യക്തി നിയമം ( ശരി അത്ത് ) പ്രകാരം പുരുഷന്മാർക്ക് നാലുവരെ ഭാര്യമാർ ആകാമത്രേ.
ഇന്ത്യൻ ക്രിസ്ത്യൻ മാരേജ് ആക്ട് 1872 പ്രകാരവും ബഹുഭാര്യത്വവും ബഹുഭർതൃത്വവും ഒക്കെ നിയമവിരുദ്ധമാണ്.

2019- 20 ൽ നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം 2.1 % ക്രിസ്ത്യാനികളിലും 1 .9 % മുസ്ലീങ്ങളിലും, 1.3 % മുസ്ലീങ്ങളിലും അപ്പോഴും പോളിഗമി പ്രചാരത്തിൽ ഉണ്ടായിരുന്നു.
ഇപ്പോഴും ആരുമറിയാതെ ഉണ്ടായിരിക്കും!

സൗദി അറേബ്യയിലും യുഎഇയിലും ഖത്തറിലും ഒക്കെ മുസ്ലിം നിയമപ്രകാരം പോളിഗമി ആകാം.
നൈജീരിയ,കെനിയ ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദനീയമാണ്.
അതേസമയം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലും മറ്റും പോളിഗമി നിയമവിരുദ്ധമാണ്.

എന്നാൽ ഗോവ സിവിൽ കോഡ് പ്രകാരം അവിടെ മുസ്ലീങ്ങൾക്കും ഒന്നിൽ കൂടുതൽ വിവാഹം അനുവദനീയമല്ല.
എന്നാൽ ഹിന്ദുക്കളുടെ കാര്യത്തിൽ, ഭാര്യ ഒരു നിശ്ചിത പ്രായത്തിനുള്ളിൽ ( 30 വയസ്സിനുള്ളിൽ ആൺകുട്ടിയെ ) പ്രസവിക്കുന്നില്ല എങ്കിൽ ആ പുരുഷന് മറ്റൊരു വിവാഹം ചെയ്യാനുള്ള അനുമതിയുണ്ട്.
എന്നാൽ 1910 ന് ശേഷം ആ ഒരു നിയമപരമായ സൗകര്യം ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് ഒരിക്കൽ ഗോവ മുഖ്യമന്ത്രി തന്നെ പറഞ്ഞത്.

ഇന്ത്യയിൽ ശരിക്കും പറഞ്ഞാൽ യൂണിഫോം സിവിൽ കോഡ് ( UCC ) ആദ്യമായി നടപ്പിലാക്കുന്നത് ഗോവയാണ്.
1867 ലെ പോർച്ചുഗീസ് സിവിൽ കോഡ് ആണ് ഗോവയുടെ യൂസിസി .
സ്വതന്ത്ര ഇന്ത്യയിൽ യു സി സി ആദ്യമായി നടപ്പിലാക്കുന്നത് ഉത്തരാഖണ്ഡ് ആണ് .

അന്തപുരങ്ങളിലെ ഗദ്ഗദങ്ങളും ആത്മനിർവൃതിയുമൊക്കെ മനസ്സിലേക്ക് വന്നു.

🩸സ്നേഹം🩸

💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💗

പ്രശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ