നാടുകടത്തപ്പെട്ടവന്റെ ദു:ഖം അവനല്ലേ അറിയു. സ്നേഹമുള്ള ഒരു വാക്ക് ചിരി എന്നേ നഷ്ടമായി. പൗരുഷത്തിന്റെ അടയാളമായ കൊമ്പിൽ നിന്നും കിട്ടിയ പേരിനാൽ ഇന്നും അറിയപ്പെടുന്നു. ഇന്ന് അതൊരു പരിഹാസ്യമായി മാറിയിരിക്കുന്നു. കൂട്ടുകാരികളുടെ മുമ്പിൽ ഒരു ഹീറോ ആയി മാറിയത് ആരാധനയോടെ നോക്കിയത് എല്ലാം ഒരിക്കൽ കുടി മിന്നി മറയുന്നു. വിശപ്പു മാറാതെ വന്നപ്പോഴാണല്ലോ കായ്കനികളുംപഴവുമെല്ലാം അന്വേഷിച്ചിറങ്ങിയത്. പിന്നാലെ കുന്തവും കല്ലുകളുമായി. ആത്തൂർ കൊമ്പൻ, കൊമ്പൻ എന്ന് വിളിച്ചുകൊണ്ടല്ലേ വന്നതും നാടുകടത്തിയതും. മൂക്കിലേക്ക് തുളച്ചുകയറിയ റേഷനരിയുടെ മണം സഹിക്കാൻ കഴിഞ്ഞില്ല. ഒറ്റയടിക്ക് നാലുചാക്ക് അകത്താക്കി. പിന്നീടാണ് അറിഞ്ഞത് കാടിന്റെ മക്കളുടെ അന്നമായിരുന്നെന്ന്.
വനപാലകരുടെ ചില്ലുവാതിൽ കൗതുകത്തോടെ ഒന്നു തൊട്ടപ്പോഴേക്കും തകർന്നുവീണു. വെടിയും പടക്കവുമായി അവരും വന്നു. മുളങ്കാടുകൾ അഭയമായി. അകലെ കാണുന്ന വീടുകളിൽ നിന്നും കുട്ടികളുടെ ബഹളവും കരച്ചിലും കേൾക്കുന്നു. കുട്ടിക്കാലം ഓർമ്മ വന്നത് കൊണ്ട് ചെന്നു നോക്കിയപ്പോൾ അമ്മ അടുക്കളയിൽ പണിയെടുക്കുന്നു. മക്കൾ വാശി പിടിച്ച് കരയുന്നു. അച്ഛൻ ഇതൊന്നും തന്റെ കാര്യമല്ലെന്ന മട്ടിൽ മുറ്റത്ത് ഉലാത്തുന്നു. ഇരുട്ടിന്റെ മറ പിടിച്ച് അവിടെ നിന്നാലോ എന്ന് വിചാരിച്ചപ്പോഴേക്കും കൂക്കലിന്റെയും പടക്കത്തിന്റെ യും ഒച്ച അടുത്തെത്തി. തന്റെ മനസിനെയും മണ്ണിനെയും നനയിക്കാനായി മഴ മേഘങ്ങളും ഒരുങ്ങി.




Good
ഒരുപാട് ഇഷ്ടമായി. രസകരമായ എഴുത്ത്
നന്നായിട്ടുണ്ട്
ആത്തൂർ കൊമ്പൻ എന്ന കഥ നന്നായിട്ടുണ്ട്. 👍