ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്.1972-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനത്തിലാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം രൂപപ്പെടുന്നത് പിന്നീട് ഒരേയൊരു ഭൂമി’ എന്ന പ്രമേയത്തിൽ 1973 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്.
ലോകം മുഴുവൻ പരിസ്ഥിതി വിരുദ്ധ മനോഭാവം കൂടി കൊണ്ടിരിക്കുന്നു .പ്രകൃതിയെ മറന്ന് അടിപൊളി.( ?) ജീവിതം ആഘോഷിക്കുമ്പോൾ ഒരു നിമിഷം ഒന്നോർക്കുക ഈ ഭൂമിയും പരിസ്ഥിതിയും എല്ലാം നാളത്തെ തലമുറക്ക് കൂടി അവകാശ പെട്ടതാണന്ന് .ഇന്നലെ ജീവിച്ചിരുന്നവർ നമുക്ക് നല്കിയതുപോലെ അടുത്ത തലമുറയ്ക്ക് നമ്മുടെ പ്രകൃതിയും അതിലെ വിഭവങ്ങളും കൈമാറണം .
ജിവിത ക്രമം പൂർണ്ണമായും ആഗോളവത്കരിക്കപ്പെട്ടു .
കപ്പയും ചേനയും ചേമ്പും പ്രഭാത ഭക്ഷണമായിരുന്ന കേരളം ഇന്നു നൂഡിൽസും ഷവര്മയിലേക്കും ഒക്കെമാറി .നാടൻ വിഭവങ്ങൾ മാറി ബ്രോയിലർ സംസ്കാരത്തിലെത്തി നിൽക്കുന്നു .ആവാസ വ്യവസ്ഥകളെയും പരിസ്ഥിതിയെയും പൂർണമായും. മറന്നുള്ള വികസന പദ്ധതികളും, മുൻപുണ്ടായിരുന്ന വയലുകളും ,അരുവികളും കുളങ്ങളും എന്ന് വേണ്ട ഏതാണ്ട് മുഴുവൻ നീർത്തടങ്ങളും പ്രകൃതി സമ്പത്തും ഇന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു .
കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍,ഡി.ഡി.ടി, ഉൾപ്പടെയുള്ള കീടനാശിനികളുടെ നിയന്ത്രിതമായ ഉപയോഗം മൂലം മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു കൂടാതെ അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയവ ഓസോൺ പാളികളുടെ പൂർണ്ണമായോ ഭാഗികമായോ തകർച്ചയ്ക്കു കാരണമാകുകയും ആഗോളതാപനത്തിലേക്കു വഴിവെക്കുകയും ചെയ്യുന്നു.
ഇതിനൊക്കെ അപ്പുറം വ്യക്തികൾ സ്വയം ചര യന്ത്ര ഫോണുകളുടെ തടവറയിൽ രക്ഷ നേടാനാകാതെ അടിമപ്പെട്ടു നാടൻ കൃഷി രീതികളും സാമൂഹിക ചുറ്റുപാടുകളും സഹ ജീവി ബന്ധങ്ങളും എല്ലാം നഷ്ടപ്പെട്ട് മൗസ് പൊട്ടറ്റൊകളായി മാറുന്നതും വർത്തമാന കാലത്തിന്റെ നേർ കാഴ്ചയാണ് .
അധികാരികളും നേതാക്കന്മാരുമെല്ലാം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകൾ വളർന്നു വന്നാൽ തീരാവുന്ന അസന്തുലിതാവസ്ഥയെ ഇന്നു നമ്മുടെ നാട്ടിലുള്ളു. എല്ലാ വർഷവും ഒരു കുഴിയിൽ തന്നെ ചെടികൾ നടുന്നവർ വരെ നമുക്കിടയിലുണ്ട്.നിർഭാഗ്യവശാൽ ഒരു പ്രഹസനത്തിനു വേണ്ടി കാണിക്കുന്ന കോപ്രായമായേ ഇത്തരം നടീലുകളെ കാണാൻ കഴിയു .
പരിസ്ഥിതി എന്നതു കൊണ്ടുദ്ദേശിക്കുന്നത് മരങ്ങൾ മത്രമല്ല മനുഷ്യനാവശ്യമായ എല്ലാ പ്രകൃതി വിഭവങ്ങളുടെയും കൂട്ടായ്മയാണ് നമ്മുടെ പരിസ്ഥിതി .വനങ്ങൾ സംരക്ഷിക്കുക വഴി മരങ്ങളെയും കടൽ സംരക്ഷിക്കുക വഴി മൽസ്യ സമ്പത്തും പ്രകൃതി (മലകൾ,അരുവികൾ, പാറക്കെട്ടുകൾ, ) പൂര്ണമായും സംരക്ഷിക്കുക വഴി അന്തരീക്ഷ വായുവും, മലിനീകരണം തടയുക വഴി ജീവ ജലവും സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്താൻ കഴിയൂ .ഇതെല്ലാം മറന്ന് വർഷത്തിൽ ഒരു ദിവസം പരിസ്ഥിതി ദിനമാണെന്ന് പറഞ്ഞു ആശംസ അറിയിക്കലുകൊണ്ടു പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല .
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്നതാണ് 2025 ലെ പരിസ്ഥിതി ദിന സന്ദേശം. പ്ലാസ്റ്റിക് വസ്തുക്കൾ അളവിൽ കൂടുതൽ ഉള്ള രാജ്യമാണ് നമ്മടേത് .ലോകത്തു മുഴുവൻ പ്രതിവർഷം 40 കോടി ടൺ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതൽ 2.3 കോടി ടൺ പ്ലാസ്റ്റിക്കുകൾ ജലാശയംങ്ങളിലും നദികകയിലും സമുദ്രത്തിലെ ചെന്നടിയുന്നു. പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യ ജീവന് വരെ ഭീഷണിയാകുമ്പോൾ മുലപ്പാലിൽ പോലും ഈ പ്ലാസ്റ്റിക് ശകലങ്ങൾ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം നാം തിരിച്ചറിയണം .പ്ലാസ്റ്റിക് സംസ്കരണത്തിന് നാം എന്ത് ചെയ്യുന്നു എന്ന് അവരവർ ഒന്ന് വിലയിരുത്തട്ടെ. ഒപ്പം സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യട്ടെ .
പരിസ്ഥിതിയെ വെല്ലുവിളിച്ചു പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്ന മനുഷ്യരാശിക്ക് ലഭിച്ച വലിയ ശിക്ഷയാണ് കഴിഞ്ഞ കാലങ്ങളിൽ മഹാവ്യാധിയും പ്രളയവും ഒക്കെ ആയി അനുഭവിച്ചു തീർത്തത്. മാത്രമല്ല മലിനീകരണവും വനനശീകരണവും മൂലം ഉണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളും മാരക രോഗങ്ങളും ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .
“കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?”
ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്
വരും തലമുറയ്ക്കും
👏👏