1946 ൽ രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ബ്രിട്ടീഷ് പട്ടാളം പരിശീലന ക്യാമ്പുകൾ കരുളായി, നെടുങ്കയം, പൂക്കോട്ടുംപാടം, ഏമങ്കാട് എന്നിവിടങ്ങളിലായിരുന്നു. പീരങ്കി വെടി പരിശീലനം നടത്തിയിരുന്നത് പൂക്കോട്ടുംപാടത്തും, ഏമങ്കോടും ആയിരുന്നു. എമങ്കോട് പറമ്പുകളിൽ കിളക്കുമ്പോൾ താറാവിൻ മുട്ട വലുപ്പമുള്ള തോക്കിന്റെ ഉണ്ടകൾ കണ്ടിരുന്നു. എന്നാൽ അവ അപകടകാരികൾ ഒന്നുമല്ല. തോക്കിന്റെ ഉണ്ട പോകുന്ന ശക്തികൊണ്ട് പല വീടുകളുടെയും ചുമരുകൾ വിള്ളൽ സംഭവിച്ചിരുന്നു..
അന്ന് 12th ആർമിക്ക് ബർമ്മ കാടുകളിൽ യുദ്ധം ചെയ്യുവാനുള്ള പരിശീലനം നിലമ്പൂർ കാടുകളിലാണ് നടന്നിരുന്നത്. ഇന്നത്തെ കെഎസ്ഇബി സബ്സ്റ്റേഷനിൽ നിൽക്കുന്ന സ്ഥലം തൊട്ട് ഹരിജൻ കോളനി തുടങ്ങി വെളിയംതോടു പട്ടാളത്തിനുള്ള സ്ഥലത്ത് വലകെട്ടിയാണ്. അന്ന് തപാലുരുപ്പടികൾ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും ചെറിയ തരം വിമാനത്തിൽ കൊണ്ടുവന്നിടുകയാണ് പതിവ്. ഒരു വിമാനം കാണാനില്ലാതായി വർഷങ്ങൾക്കുശേഷം ഒരു മരത്തിൽ തങ്ങി നിൽക്കുന്നതായി കാണാൻ സാധിച്ചു. ഊട്ടിക്കടുത്തുള്ള വില്ലിംഗ്ടൺ ട്രെയിനിങ് സ്ഥലത്ത് നിന്ന് ഒരു ഉദ്യോഗസ്ഥൻ കാട്ടിൽ തിരച്ചിൽ നടത്തിയാണ് അവസാനം കണ്ടുപിടിക്കുവാൻ സാധിച്ചത്. വൈമാനികന്റെ മൃതദേഹത്തിലെ അസ്ഥികൾ അങ്ങിനെ തന്നെ വിമാനത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഈ അസ്ഥികൾ ബ്രിട്ടീഷ് ഗവൺമെന്റിന് അയച്ചുകൊടുത്തു . ഇത് കണ്ടുപിടിച്ചത് ഒരു വനവാസിയായിരുന്നു . ഒരു വലിയ പരുന്ത് മരത്തിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് വനവാസിക്ക് തോന്നിയത്. വനവാസി അന്നത്തെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
മികച്ച വായനാനുഭവം
എന്തൊക്കെ വിശേഷങ്ങൾ അല്ലേ ……👍
കൗതുകം ഉളവാക്കി