ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്, പഴയ കാലത്ത്, അത്തിമണ്ണിൽ മമ്മുണ്ണി ഹാജിയുടെ കെട്ടിടത്തിൽ, പെരുമ്പള്ളി അലവികുട്ടി കാക്കയുടെ സ്റ്റേഷനറി കടയുടെ അടുത്ത് ഒരു പുകയില കച്ചവടം ഉണ്ടായിരുന്നു. അവിടെ പുകയിലഎടുത്തു കൊടുക്കുന്ന ഒരാളായിരുന്നു, എന്റെ അയൽവാസിയായ ‘തലയഞ്ചേരി അബ്ദുറഹിമാൻ.
പുകയില കച്ചവടം അവിടെ നിന്ന് മാറിയപ്പോൾ, ഹോട്ടൽ കച്ചവടത്തിലേക്ക് തിരിഞ്ഞു. എനിക്ക് ഓർമ്മ വെച്ച കാലം മുതലേ അദ്ദേഹത്തി ഹോട്ടൽ (മക്കാനി) ഉണ്ടായിരുന്നു. പുലർച്ചെ 3 മണിക്ക് തുടങ്ങും അദ്ദേഹത്തിന്റെ വീട്ടിൽ ദോശയും പുട്ടും ഉണ്ടാക്കാൻ. ചെറുപ്പത്തിൽ എനിക്ക് കുറേ ഭക്ഷണം അവർ തന്നിട്ടുണ്ട്, വേനൽകാലമായാൽ ചാലിയാർ പുഴയിൽ ആവും കച്ചവടം, അന്ന് മണൽ തൊഴിലാളികൾ, അകമ്പാടം എരുമമമുണ്ട .ഇടിവണ്ണ അങ്ങനെ അക്കരേക്ക് പോകുന്ന യാത്രക്കാർ മരം കൊണ്ടു പോകുന്ന ലോറിയും മര തൊഴിലാളികൾക്കും വേണ്ടിയായിരുന്നു ഹോട്ടൽകച്ചവടം. മറ്റൊരു ഹോട്ടൽ കളരി അലവി കാക്കയുടേതും ഉണ്ടായിരിക്കും, അദ്ദേഹത്തിനെ ഞാൻ പിന്നീട് ഓർമ്മപെടുത്തുന്നുണ്ട്.
അബ്ദുറഹിമാൻ കാക്കയുടെ സ്പെഷലാണ് പുസ്ക്കയും ഇറച്ചി കറിയും. അത് കഴിക്കാനായ് ആളുകൾ പുഴയിലേക്ക്ഇറങ്ങുമായിരുന്നു. സ്ക്കൂൾ കുട്ടികൾ കപ്പയും കഞ്ഞിയും കുടിക്കാൻ, രണ്ട് രൂപയും അഞ്ച് രൂപയുമായി ഓടി വരും. ചില കുട്ടികൾ കാശില്ലാതെ നിൽക്കുമ്പോൾ കാക്ക പറയും, വാ വന്ന് കഞ്ഞികുടിച്ച് പൊയ്ക്കോളിൻ. അങ്ങിനെ അവർക്കും കഞ്ഞി കൊടുക്കും.. മഴക്കാലമായാൽ, മുകളിൽ ആയിരിക്കും കച്ചവടം. ആര് തന്നെ വിശന്ന് വന്നാൽ അവർക്ക് ഭക്ഷണം കൊടുക്കാൻ ഒരു മടിയുമില്ലാത്ത ആളായിരുന്നു അദ്ദേഹം.

ഒരു ദിവസം രണ്ട് അദ്യാപകർ ചായ കുടിക്കാൻ കടയിൽ വന്നു.അവർ പറഞ്ഞു രണ്ട് ചായ, കാക്ക പറഞ്ഞു ചായ ഇല്ല, രണ്ട് ട്ടി നോ പാൽ എടുത്താലോ … അദ്യാപകർ മുഖത്തോട് മുഖം നോക്കി, അപ്പോൾ കാക്ക പറഞ്ഞു ഒന്നും മനസ്സിലായില്ല അല്ലേ ,ട്ടി ചായ, നോ, ഇല്ല’പാൽ, പാലില്ലാത്ത ചായ കട്ടൻ ചായക്കാണ് അദ്ദേഹം ട്ടിനോ പാൽ എന്ന് പറയുന്നത്.
കുറേ വർഷകാലം അദ്ദേഹം കച്ചവടം നടത്തിയിട്ടും ഒരാളുമായി വാക്കിൽ പോലും നോവിക്കാത്ത ആ നല്ല മനുഷ്യൻ ഈ അടുത്ത് നമ്മോട് വിട പറഞ്ഞു. കുട്ടികാലത്ത് എന്നെകണ്ടാൽ ഉടൻ വിളിച്ചു അവിടെ ഉള്ളത് തരും. എന്നെ പോലെ പലർക്കും അദ്ദേഹം ഭക്ഷണം കൊടുത്തിട്ടുണ്ട്, പണ്ട്ചാലിയാർ പുഴയിലൂടെ വാഹനങ്ങൾ പോകുമ്പോൾ ആ ഓളത്തിലേക്ക് ചാടി മറിയുന്ന കുട്ടികൾ, ലോറിയുടെ പിറകിൽ തൂങ്ങി അക്കരെ എത്തുമ്പോൾ ചാടി ഇറങ്ങുന്ന, അന്നത്തെ കുട്ടികൾ ഇന്ന് വലിയവരായിട്ടുള്ളവർക്ക് ഒരു ഓർമ്മ




നന്നായി എഴുതി