മഹാബലിയുടെ വംശം മഹാവിഷ്ണുവിന്റെ ഭക്തനായ പ്രഹ്ലാദനിലൂടെയാണ് തുടങ്ങുന്നത്. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ മകനാണ് വിരോചനൻ. വിരോചനന്റെയും വിശാലാക്ഷി അഥവാ ദേവാംബയുടെയും മകനായാണ് മഹാബലി ജനിക്കുന്നത്. കശ്യപ മഹർഷിയുടെ വംശപരമ്പരയിലാണ് ഈ” കുടുംബം വരുന്നത്…
“മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയാണ്. ബാണാസുരൻ ഉൾപ്പെടെ നൂറു മക്കളാണ് ഇവർക്കുള്ളത്. രത്നമാല, കുംഭകർണന്റെ ഭാര്യയായ വജ്രമാല എന്നിവരാണ് മഹാബലിയുടെ പെൺമക്കൾ രാമായണത്തിൽ സഞ്ജീവനി മലയുമായി പോകുന്ന ഹനുമാനെ തടയാൻ രാവണൻ നിയോഗിക്കുന്ന കാലനേമി മഹാബലിയുടെ സഹോദരനാണ്…
“ഇന്ദ്രനെ കീഴടക്കിയതു കൊണ്ടാണ് മഹാബലിക്ക് ‘ഇന്ദ്രസേനൻ’ എന്ന പേരും കൂടിയുള്ളത്.സാമ്രാജ്യവും ഭരണവും മഹർഷിമാരുടെ കൂട്ടത്തിൽ ശുക്രാചാര്യർ ആയിരുന്നു മഹാബലിയുടെ ഗുരു…
“മഹാരാഷ്ട്ര – ഗുജറാത്ത് അതിർത്തിയിലെ വിന്ധ്യ-സത്പുര മലനിരകൾ വരെ അദ്ദേഹത്തിന്റെ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. ഭാഗവതം, വാമന പുരാണം, മഹാഭാരതം എന്നിവയിൽ പ്രതിപാദിക്കുന്നതുപോലെ, ഗുജറാത്തിലെ ഭൃഗുകച്ഛയിൽ (ഇന്നത്തെ ബഹ്‌റുച്) നർമദാ തീരത്താണ് അദ്ദേഹം അശ്വമേധ യാഗങ്ങൾ നടത്തിയിരുന്നത്…
“മഹാബലിയുടെ ഭരണകാലത്ത് പ്രജകൾ സന്തുഷ്ടരായിരുന്നെങ്കിലും, കാലക്രമേണ അവർ സാമൂഹിക ക്ഷേമത്തിനായി ആചരിക്കേണ്ടിയിരുന്ന പഞ്ചയജ്ഞങ്ങൾ മറന്നുപോവുകയും,
ബ്രഹ്മയജ്ഞം (സാഹിത്യം/പഠനം)
ദേവയജ്ഞം (യാഗങ്ങൾ)
പിതൃയജ്ഞം (പിതാക്കന്മാരെയും പൂർവികരെയും സ്മരിക്കൽ)
നൃയജ്ഞം (മനുഷ്യർക്കായുള്ള സേവനം)
ഭൂതയജ്ഞം (മറ്റ് ജീവജാലങ്ങളോടുള്ള കരുണ)
ഇങ്ങനെ പ്രജകൾ സ്വന്തം. കര്‍മ്മങ്ങളും സ്വധർമ്മങ്ങളും മറന്ന് ഭൗതിക സുഖങ്ങളിൽ മതിമറന്നതോടുകൂടി സമൂഹത്തിൽ ധർമ്മക്ഷയം സംഭവിച്ചു..
“വാമനാവതാരവും യാഗവും
ധർമ്മക്ഷയം ഉണ്ടായപ്പോൾ ലോകത്ത് ധർമ്മം പുനഃസ്ഥാപിക്കുന്നതിനായി ഇന്ദ്രാദി ദേവതകൾ മഹാവിഷ്ണുവിനെ കണ്ട് സങ്കടം ഉണർത്തിച്ചു. ഈ സമയത്ത് തന്റെ സാമ്രാജ്യം കൂടുതൽ വിപുലീകരിക്കുന്നതിനും സ്വർഗ്ഗം കീഴടക്കുന്നതിനുമായി മഹാബലി അശ്വമേധ യാഗം ആരംഭിച്ചു…
“യാഗസ്ഥലത്ത് ഒരു സാധാരണ ഭിക്ഷുവിന്റെ വേഷത്തിൽ വാമനാവതാരത്തിൽ മഹാവിഷ്ണു എത്തിച്ചേർന്നു. താൻ ചോദിക്കുന്നത് എവിടെനിന്ന് വേണമെങ്കിലും മൂന്നടി അളന്നെടുക്കാനുള്ള അനുവാദം ചോദിച്ചപ്പോൾ ബലി അത് വാഗ്ദാനം ചെയ്തു…
“മഹാബലിയുടെ ഗുരുവായ ശുക്രാചാര്യർ ഇത് തടയാൻ ശ്രമിച്ചെങ്കിലും ബലി തന്റെ വാക്കിൽ ഉറച്ചുനിന്നു. ശുക്രാചാര്യർ ഒരു വണ്ടിന്റെ രൂപം പൂണ്ട് ജലകിണ്ടിയിൽ ഒളിച്ചപ്പോൾ, ദർഭപ്പുല്ല് കൊണ്ട് വാമനൻ ഉള്ളിലേക്ക് കുത്തുകയും അങ്ങനെ ശുക്രാചാര്യരുടെ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.
തുടർന്ന് വാമനൻ വിശ്വരൂപം പൂണ്ട് അളവുകൾ പൂർത്തിയാക്കി. ഒരടി ഭൂമിയും രണ്ടടി ആകാശവും അളന്നെടുത്തപ്പോൾ മൂന്നാമത്തെ അടി എവിടെ വെക്കണമെന്ന് വാമനൻ ചോദിച്ചു. ആ നിമിഷം മഹാബലിയുടെ അഹങ്കാരം ശമിക്കുകയും അദ്ദേഹം തലകുനിച്ചു കൊടുക്കുകയും ചെയ്തു…
“മഹാബലിയുടെ ശിരസ്സിൽ പാദമൂന്നി വാമനൻ അദ്ദേഹത്തിന് അമരത്വം നൽകി. അന്ന് മുതലാണ് അദ്ദേഹം ‘മഹാബലി’ എന്ന നാമത്തിൽ അറിയപ്പെട്ടു തുടങ്ങിയത്…
“അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രപദവിയിൽ എത്തുമെന്ന വരവും വാമനൻ നൽകി. പാതാളത്തിലേക്കല്ല, മറിച്ച് സ്വർഗ്ഗവാസികൾ പോലും കൊതിക്കുന്ന സുതലത്തിലേക്കാണ് വാമനൻ അദ്ദേഹത്തെ അയച്ചത്. അവിടെ മഹാബലിയുടെ കാവൽക്കാരനായി സാക്ഷാൽ വിഷ്ണുഭഗവാൻ നിലകൊണ്ടു…
“കശ്യപന്റെയും അദിതിയുടെയും മകനായി ജനിച്ച വാമനനാണ് വിഷ്ണുവിന്റെ അവതാരങ്ങളിലെ ആദ്യ മനുഷ്യ രൂപം…
“രക്ഷബന്ധനും മറ്റു സാംസ്കാരിക ഇടങ്ങളും
മഹാബലിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യമാണ്”
“രക്ഷാബന്ധന്റെ ഉത്ഭ വം വാമനനാൽ സുതലത്തിലേക്ക് നയിക്കപ്പെട്ട മഹാവിഷ്ണുവിനെ കാണാതായപ്പോൾ, ഭാര്യ ലക്ഷ്മിദേവി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ മഹാബലിയുടെ കൊട്ടാരത്തിൽ എത്തിച്ചേർന്നു…
“ശ്രാവണ പൂർണിമ നാളിൽ അവർ ബലിയുടെ കൈയിൽ രക്ഷാ ചരട് (രാഖി) കെട്ടി തന്റെ യഥാർത്ഥ സ്വരൂപം വെളിപ്പെടുത്തി. അങ്ങനെ മഹാവിഷ്ണു വൈകുണ്ഠത്തിലേക്ക് തിരിച്ചെത്തി എന്നാണ് വിശ്വാസം…
“ഈ ഐതിഹ്യത്തിന്റെ ഓർമ്മപുതുക്കലാണ് രക്ഷാബന്ധൻ ആഘോഷത്തിന് പിന്നിലുള്ളത്…
“കേരളത്തിൽ തിരുവോണ ആഘോഷങ്ങളിലൂടെയാണ് മഹാബലി സജീവമായി സ്മരിക്കപ്പെടുന്നത് എങ്കിലും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലും അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദീപാവലി കാലത്തെ ‘ബലിപ്രതിപദ’ ദിവസത്തിൽ മഹാബലിയെ ആഘോഷപൂർവ്വം സ്മരിക്കുന്നുണ്ട്…
“തായ്‌ലൻഡിൽ ‘ചാവോ ക്രങ് ബലി’ എന്ന പേരിൽ മഹാബലിയുടെ സങ്കൽപ്പം നിലവിലുണ്ട്. ബദാമി ഗുഹകളിലും കർണാടകയിലെ ഹാലേബീഡിലും ഉള്ള പുരാതന ശില്പങ്ങളിലും മഹാബലി കുടവയരനായല്ല, മറിച്ച് വീരനായ ഒരു ചക്രവർത്തിയുടെ പ്രൗഢിയോടെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
“ഹ്രസ്വമായ ഒരു കാലയളവിൽ അമൃത് കൈവശം വെച്ചിട്ടുള്ള ആളുകൂടിയാണ് ചിരഞ്ജീവിയായ മഹാബലി…



