ആവണിത്തുമ്പീ, പൂമണം തേടീ,
പൂവാടിത്തണലിൽ പാറിവരൂ നീ,
പൊന്നിൻ പുലരിയിൽ പുഞ്ചിരി തൂകി,
പൂക്കളം ചൂടും പൂവിളി കേൾക്കാൻ.
ഓണക്കാറ്റേക്കും
ഓലക്കുടയിൽ,
ഓർമ്മപ്പൂവാടും നാട്ടുവഴിയിൽ.
തുമ്പപ്പൂ ചിരിക്കും തൊടികളിലാകെ,
തുമ്പീ നീയാടൂ താളത്തിലീണത്തിൽ.
മാവേലി മന്നൻ വരുന്നനേരം
മനസ്സിൽ നിറയും മധുരമാം നേരം,
ഓണപ്പാട്ടുയരും ഓരോമുറ്റത്തും,
ഓണത്തുമ്പീ നീയും ഗാനം മൂളി വാ…
പൂവിളി കേട്ടൊരു പൊന്നോണനാളിൽ,
പൂങ്കുയിൽ പാടും പുളകിതമാകും,
പൊന്നോണത്തുമ്പീ,
പാറിപ്പറന്നു നീ,
പൊൻമനസ്സുകളിൽ പൂക്കളമാകൂ,
പൊൻപൂക്കളമാകൂ!




Thank You Sri .Raju Sankarathil Sir 🙏❤️🥰
എല്ലാവർക്കും’മലയാളിമനസ്സ്’ ൻ്റെ ഓണാശംസകൾ🏵️🌹🥰🙏❤️
മനോഹരം
സന്തോഷം… നന്ദി സാർ🙏❤️😊
Thank You Sir 🙏❤️😊