Monday, June 15, 2026
Homeഅമേരിക്കപിൻപുറം (കഥ) ✍പ്രശാന്ത് പഴയിടം

പിൻപുറം (കഥ) ✍പ്രശാന്ത് പഴയിടം

മനോഹരമായൊരു താഴ്‌വാരം, അതിശൈത്യത്തിന് ശേഷം അവിടം വീണ്ടും പച്ചപ്പ് നിറഞ്ഞു . പൂക്കൾ വസന്തം പരുത്തി , ഇളം പുൽത്തളിരുകൾ തല ഉയർത്തി തുടങ്ങി, മധുരമായ അരുവികൾ നിസ്സംഗമായി ഒഴുകി ഒരു സ്വപ്നലോകം പോലെ മനോഹരമായിരുന്നു അവിടം.

ആ സൗന്ദര്യത്തെ കൂടുതൽ മനോഹരമാക്കി ഒരു പുള്ളിമാൻ കൂട്ടം അവിടെ മേഞ്ഞുനടന്നു. അവയുടെ ചുവടുകളും ശബ്ദങ്ങളും താഴ്‌വാരത്തിൽ നിറഞ്ഞു .
അപ്രതീക്ഷിതമായാണ് ഒരു ശരം ആ നിശ്ശബ്ദതയിലേക്ക് ചീന്തി പറന്നത്. ഒരു മാനിന്റെ ദേഹത്ത് അത് തുളഞ്ഞുകയറി. നിശബ്ദതയുടെ മറവിൽ പതുങ്ങിനിന്നിരുന്ന ഒരു വേടൻ പേടമാൻ കൂട്ടത്തെ ലക്ഷ്യമാക്കി ശരമുതിർക്കുകയായിരുന്നു.

ശരം ദേഹത്ത് പതിച്ച മാൻ നിലത്തുവീണു പിടഞ്ഞു. മറ്റുമാനുകൾ ഭീതിയിൽ ലക്ഷ്യമില്ലാതെ ഓടി. വേടൻനിലത്തു വീണ മാനിനെ തന്റെ തോളിലേറ്റി നടന്നു നീങ്ങി.

ദൂരത്ത് നിന്നിതെല്ലാം കണ്ടുനിന്ന ഒരു ഋഷികുമാരൻ തന്റെ ഗുരുവിനോട് ചോദിച്ചു:
“അല്ലയോ ഋഷിവര്യാ, എന്തിനാണ് ആ വേടൻ ഈ സാധുമൃഗത്തെ വേട്ടയാടിയത്? പുല്ലോ, ധാന്യവിളകളോ, പഴങ്ങളോ, പച്ചക്കറികളോ ഭക്ഷിച്ചു കഴിയാമായിരുന്നില്ലേ?”

ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ശിഷ്യാ, നീ അതിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടത്. കഴിഞ്ഞുപോയ അതിശൈത്യത്തിന് മുമ്പ്, ഈ താഴ്‌വാരം കതിര്മണികളാൽ നിറഞ്ഞ് പുതിയ തലമുറയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. കടുത്ത തണുപ്പിൽ വിളകൾ ചീഞ്ഞും ഉറഞ്ഞും പോയി.
പിന്നീട് വസന്തകാലം വന്നപ്പോൾ അവയുടെ വിത്തുകൾ മുളച്ചു—പ്രതീക്ഷയുടെ പച്ചപ്പുകൾ പിറന്നു. എന്നാൽ അപ്പോഴാണ് ആ മാൻകൂട്ടം അവയെ ആഹാരമാക്കിയത്.”

ഗുരു നിമിഷം മൗനം പാലിച്ചു. പിന്നെ ചോദിച്ചു:
ഇപ്പോൾ നീ തന്നെ പറയൂ, ശിഷ്യാ—മാനാണോ തെറ്റുകാരൻ? വേടനാണോ?

ഋഷി തുടർന്നു:
“ഇന്ന് ആ വേടൻ മാനിനെ വേട്ടയാടുന്നു. നാളെ ആ വേടനെയും ഏതെങ്കിലും മാംസഭോജി മൃഗം ആഹാരമാക്കും. പുല്ല് തിന്ന മാൻ നാളെ അതേ പുല്ലിന് വളമായി മാറും.

ശിഷ്യാ, ഈ ഭൂമിയിൽ ജീവനുള്ളതെന്തും എന്തിന് നീയും ഞാനും വരെ ഒരിക്കൽ മറ്റൊന്നിന് ആഹാരമോ വളമോ ആകുന്നു.
ഇതാണ് സത്യം.

പ്രശാന്ത് പഴയിടം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com