Sunday, September 6, 2026
Homeഅമേരിക്കഓർമ്മയിലെ ഓണം (കവിത) ✍സൗമിനി ജി നായർ

ഓർമ്മയിലെ ഓണം (കവിത) ✍സൗമിനി ജി നായർ

ഓണ വർഷം പിറന്നു ചിങ്ങം പിറന്നു ….
ഓണം വന്നൂ
ഓണപ്പൂക്കൾ നിരന്നൂ ….
കാവുകളും കാടും മേടും…
നടന്നു ഞാൻ പൂവുകൾക്കായ്…
പൂവിൽ പ്രധാനിയാം തുമ്പയും
ചെക്കിയും ചെമ്പരത്തിയും
ചെണ്ട് മല്ലിയും …. കാക്ക പൂരാടത്തിന്
കാക്കപ്പൂവും അളിയനാം മഞ്ഞപ്പൂവും
ഓലക്കുടയിൽ നിറച്ചു ഞാനും ….
ഓർക്കുന്നു ഞാനിന്നും . എൻ്റെ
ജന്മഗേഹം ….
ചാരുപടിയിൽ ചാരിയരിയ്ക്കും എൻ
അച്ഛനും …
അടുക്കള കലവറയിൽ ഒരുക്കങ്ങൾ
കുട്ടുമെൻ അമ്മയും മക്കൾ
ഞങ്ങൾ അഞ്ചു പേർ ചേർന്നിരുന്ന്
ഉണ്ണുന്നൊരോണക്കാലം ..
പുത്തരിച്ചോറും
പത്ത് കറികളും
പപ്പടം പായസം വേറെയും….
പിന്നീടിന്നേവരെ
കിട്ടിയിട്ടില്ല ആ സദ്യതൻ രുചി…
ഇന്ന് എൻ്റെയാ
ജന്മ ഗേഹം സ്‌മൃതിയായി ചാരുപടിയും
ശൂന്യം അടുക്കള കലവറയും ശൂന്യം …
അച്ഛന് അമ്മയും കൂടപിറപ്പിൽ
ഒരുവനും ഓർമ്മയിൽ മാത്രമായി
എൻ്റെ ആജന്മഗേഹം സ്‌മൃതിൽ
മാത്രം.

സൗമിനി ജി നായർ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ