വല്യമ്മ പ്ലാവിലക്കുമ്പിളിൽ കഞ്ഞി കോരിക്കുടിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കയായിരുന്നു കൊച്ചു മകൾ നിലീന. അമ്മൂമ്മ ചോദിച്ചു “മോൾ ഇങ്ങനെ കഞ്ഞി കുടിച്ചിട്ടുണ്ടോ ?”
അവൾക്ക് ഒന്നും മനസ്സിലായില്ല. അവളുടെ മുഖഭാവം കണ്ട് കുട്ടിയുടെ അമ്മ ഇംഗ്ലീഷിൽ അത് പരിഭാഷപ്പെടുത്തി. അതു മനസ്സിലാക്കിയ കുട്ടി,ഇല്ലെന്ന് തലയാട്ടി.വല്യമ്മ ഒരു കുഞ്ഞു പ്ലാവില കോട്ടി,കുറച്ചു കഞ്ഞി കോരി അവളുടെ വായിൽ ഇറ്റിച്ചു കൊടുത്തു.കുട്ടി അത് നുണഞ്ഞിറക്കി. അടുത്ത കുമ്പിൾ, അതിനടുത്ത കുമ്പിൾ, അങ്ങനെ നാലഞ്ചു പ്ലാവിലക്കുമ്പിൾ കഞ്ഞി ആ കുരുന്നു കുടിച്ചു. അവൾ വയറിൽ തട്ടി ” ഐ ആം ഫുൾ ”
എന്ന് ആക്ഷൻ കാണിച്ചു പിന്നീട്
അമ്മയോടായി പറഞ്ഞു “വൗ സോ ടേസ്റ്റി, വൈ ഡോണ്ട് യു മെയ്ക് സം തിങ് ലൈക്ക് ദിസ്. എവരി ഡേ
സീറിയൽസ്,നൂഡിൽസ്, ബ്രെഡ്, പാസ്ത,ഐ ഹേറ്റ് ഓൾ ദോസ്.വി വിൽ ടേക്ക് ദിസ് അമ്മച്ചി ടു ഔവർ ഹൗസ്.”
ചുറ്റും നിന്നവർ പൊട്ടിച്ചിരിച്ചു. കൂനിക്കൂടി നടക്കുന്ന, മുണ്ടുമാത്രം ഉടുത്ത്, ഏത്താപ്പ് ഇട്ടു നടക്കുന്ന വല്യ വല്യമ്മയെക്കൂടി അമേരിക്കയ്ക് കൊണ്ടു പോകാമെന്ന്.
എന്താ കഥ!




മുത്തശ്ശിമാരുടെ നഷ്ടം കുട്ടികൾക്ക് വലുതാണ്. മുത്തശ്ശിമാരെ അകറ്റിടുന്ന കാലമാണ്..
പ്രസക്തമായ നല്ല കഥ
ഗൃഹാതുരത്വമുണർത്തുന്നത് 👏👍
നല്ല കഥ മാഡം 🥳 sweet 🥰🥰