കൊന്നക്കാട് മാലോം കൂലോം ക്ഷേത്രത്തിലെ തെയ്യപറമ്പിൽ കള്ളിമുണ്ടും വെള്ള ബനിയൻ ഇട്ട് അരപട്ട കെട്ടി കൈയിൽ വാളും പരിചയും.. തലയിൽ മുസ്ലീം തൊപ്പി.. മുത്തപ്പൻ തെയ്യത്തെ പോലെ കറുത്ത നീണ്ട മീശ.. മുക്രി പോക്കർ
എവിടേയും ചുറ്റി നടന്നു..
വാൽകിണ്ടി കൊണ്ട് കാലും കൈയും മുഖവും കഴുകി..
തിളങ്ങുന്ന നിസ്കാര തുണി വിരിച്ച് നിസ്കാരം നടത്തി..
മാലോം കൂലോം ക്ഷേത്രത്തിലെ മുക്രിപോക്കർ നിറഞ്ഞു കാണാം..
ബാലിക്കടക്കത്ത് തമ്പുരാന്റെ കാര്യസ്ഥനായിരുന്നു മംഗലാപുരം ഉള്ളാടത്തു നിന്നും വന്ന പോക്കർ..
തമ്പുരാന് എന്തിന് ഏതിനും പോക്കറുടെ സഹായം വേണം.
കൃഷി സ്ഥലത്ത് പോത്തിനേയും പന്നിയേയും തുരത്തിയോടിക്കാൻ
പോക്കർ എന്നും റെഡി തന്നെ.
ഇതൊക്കെ കണ്ട് അസൂയ മൂത്ത പണിയാളർ ഒരു രാത്രിയിൽ പോക്കരെ
വിളിച്ചുണർത്തി..
കവുങ്ങിൻ തോട്ടത്തിൽ പന്നിയിറങ്ങിയെന്ന് കളവ് പറഞ്ഞ് കൂട്ടി കൊണ്ട് പോയി..
പിറ്റേന്ന് മരിച്ചു കിടക്കുന്ന പോക്കറെയാണ് കണ്ടത്.
പിന്നെ പോക്കർ തെയ്യമായി മാറിയെന്ന് സങ്കല്‌പം..
വാളും പരിചയയും കൊണ്ട് പയറ്റുന്ന പോക്കർ.. പിന്നീട് തെയ്യങ്ങളോട് ഒക്കെ
കുശലം പറഞ്ഞു..
മാപ്പിള തെയ്യങ്ങൾ ചിലയിടത്തൊക്കെ കാണാം




മനോഹരമായ എഴുത്ത് ഇഷ്ടം ട്ടോ
മനോഹരമായ എഴുത്ത് ഇഷ്ടം ട്ടോ പ്രിയ എഴുത്തുകാരി