പ്രപഞ്ചമാകെ കനകപ്രഭചൊരിഞ്ഞ്
പുഞ്ചിരിക്കും,
അർക്കനെ കണികണ്ടുണരണം.
ഉദയകിരണങ്ങളുടെ
മൃദുതലോടലിലലിയും
പുൽനാമ്പുകളിൽ പതിയിരിക്കും
ഹിമകണങ്ങൾ.
ഉൾത്തടത്തിലെ നിരാശകളെല്ലാം
പെയ്തൊഴിഞ്ഞീടുമ്പോൾ
മനതാരിൽ പുതുപുത്തൻ ചിന്തകൾ
പൂത്തുലയും.
അത്
ആത്മഹർഷങ്ങളായ്
തൂലികത്തുമ്പിനാൽ
അക്ഷരപുഷ്പങ്ങളായി
വിടർന്നു സൗരഭ്യംപടർത്തീടുമ്പോൾ
അകതാരിൽ
എന്തെന്നില്ലാത്തൊരു ആത്മനിർവൃതി.
കവിതേ നീയാംഹാരത്തിൽ
കോർത്തിണക്കിയതെല്ലാം
എൻ മനതാരിൽ വിരിഞ്ഞ
അക്ഷരപുഷ്പങ്ങളാണെൻ
കവനാക്ഷരങ്ങൾ.




നന്നായിട്ടുണ്ട്