Wednesday, August 5, 2026
Homeഅമേരിക്കഓണക്കാലം..... (കവിത) ✍ വി.കെ. അശോകൻ

ഓണക്കാലം….. (കവിത) ✍ വി.കെ. അശോകൻ

ചാണകം മെഴുകിയ മുറ്റത്ത്
പൂക്കളമൊരുക്കാനായി
തെച്ചിയും, മുക്കുറ്റിയും,
ചെമ്പരത്തിയും
നന്ത്യാർവട്ടവും പറിക്കാൻ
ആർജ്ജവത്തോടെ,
ആരവത്തോടെ പറമ്പിലും പാടത്തും
നടന്ന
ഓണക്കാലം പരീക്ഷകൾക്കിടയിലും
പൂക്കളം തീർത്തും
ഓലമടൽ കൊണ്ട് ഊഞ്ഞാൽ
കെട്ടിയാടിയും
തിരുവോണത്തിന്
കോറ തുണിയുടെ മണമുള്ള ഓണ
കോടിയുമായി
തറവാട്ടിലെ ഇടനാഴിയിൽ
പായ വിരിച്ച്, ഒന്നിച്ചിരുന്ന് സദ്യയുണ്ട
ഓണക്കാലം….

അച്ഛനും വലിയച്ഛനും അമ്മാവനും ശീട്ട്
കളിയിലും
അമ്മയും വലിയമ്മയും അമ്മായിയും
അടുക്കളയിലും
കുട്ടികൾ തലപ്പന്ത് കളിയിലും
മുഴുകിയ-
ഓണക്കാലം….

മോടിയുള്ള ഓണക്കോടി ധരിച്ച്
ഓണസദ്യ വാങ്ങുവനായി
വരിയിൽ നിൽക്കുമ്പോൾ
ഓർമ്മയിൽ തെളിയുന്ന പഴയ
ഓണക്കാലം…

വി.കെ. അശോകൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ