Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ലഹരിക്കെതിരെ വിസ്മയിപ്പിക്കുന്ന മുന്നേറ്റവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംലഹരിക്കെതിരെ വിസ്മയിപ്പിക്കുന്ന മുന്നേറ്റവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ.

ലഹരിക്കെതിരെ വിസ്മയിപ്പിക്കുന്ന മുന്നേറ്റവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ.

മേരി ജോസി മലയിൽ.

കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആക്രമണങ്ങളും ചെറുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ നടത്തിയ വനിത ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി.

നൂറു കണക്കിന് കോളേജ് വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും അണിനിരന്ന ബൈക്ക് റാലി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിയോ പെട്രോൾ പമ്പിൽ നിന്നാരംഭിച്ച് അമൽ ജ്യോതി കോളേജിൽ സമാപിച്ചു. റാലി ഫ്ലാഗ് ഓഫ് ചെയ്തത് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി ശ്യാംകുമാർ ആണ്, കാഞ്ഞിരപ്പള്ളി രൂപതാ വികാർ ജനറൽ . ഫാ. ബോബി അലക്സ് മണ്ണൻപ്ലാക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് ഡയറക്ടർ റവ ഡോ റോയി അബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോക്ടർ ലില്ലി കുട്ടി ജേക്കബ് , റവ ഡോ റൂബൻ തോട്ടുപുറം, ഫാ സിജൂ പുല്ലംപ്ലായിൽ, ഫാ ജോമി കുമ്പുക്കാട്ട് , മെക്കാനികൽ എൻഞ്ചിനിയറിങ്ങ് മേധാവി റോഷൻ കുരുവിള, മറ്റ് കോളേജ് അധികാരി കളും സന്നിഹിതരായിരുന്നു. ഇതിനോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബ് മയക്കു മരുന്നിനെതിരെ വിദ്യാർഥിനികളുടെ വേറിട്ട പ്രതിഷേധ കാഴ്ചയായി മാറി.

മേരി ജോസി മലയിൽ.

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ