Friday, August 28, 2026
Homeഅമേരിക്കആനുകാലിക ചിന്തകൾ - 17 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ആനുകാലിക ചിന്തകൾ – 17 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ഓണം ദേശീയോത്സവമാണ്. അതിപ്പോൾ ദേശങ്ങളുടെ അതിരുകൾ ഭേദിച്ച് ലോകമെങ്ങാണ്ടും ആഘോഷിച്ചു പോരുന്ന അവസ്ഥയിലെത്തിയിരിക്കയാണ്. ജാതിമതങ്ങൾക്കതീതമായി വ്യത്യസ്ഥ മതങ്ങളുടെ ആചാരങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ മനസ്സ് വളർന്നു പോയി. ഈ നേട്ടം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

കൃസ്തുമസ്സും റംസാനും ഓണവും വിഷുവുമൊക്കെ അടുത്ത കാലം വരെ നമ്മൾ ഒന്നിച്ച് ആഘോഷിച്ചിരുന്നതായിരുന്നല്ലോ. പക്ഷേ ഈ അടുത്ത കാലത്ത് വീണ്ടും മതങ്ങളുടെ മതിലുകൾ ചിലർ ഉയർത്തിക്കെട്ടി. ഇവിടെ കൃസ്ത്യാനികൾ അല്പം പക്വത കാണിച്ചിട്ടുണ്ട്. പക്ഷെ ഹിന്ദുക്കളിൽ വേദങ്ങളും മന്ത്രങ്ങളും രാമായണേതിഹാസങ്ങളെക്കെയും തന്നെ തന്റെ വിരൽ തുമ്പിലാണെന്നും തങ്ങളാണ് ഹിന്ദുക്കളെ ഉണർത്തുന്നതെന്നും നടിച്ച് വളരെ ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിൽ വിഷം കലർത്തുന്നുണ്ട്. അവർ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേയും അതിരുകൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു. അത്തരക്കാരെ ഗൗനിക്കാതെ അവർക്ക് തല പൊക്കാനുള്ള അവസങ്ങൾ കടുകിട വിട്ടു കൊടുക്കാതെ പ്രബുദ്ധരായ ജനത ചെറുത്ത് തോല്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

ഇസ്ലാമിലെ ചില പണ്ഠിതന്മാർ അവരുടെ ഇടുങ്ങിയ മനസ്സിലെ ജീർണ്ണതകൾ ഛർദ്ദിച്ചു കൊണ്ടിരിക്കുന്നതാണ് ഇപ്പോൾ നമ്മൾ കണ്ടുക്കെണ്ടിരിക്കുന്ന തമാശ. ഓണം മുസ്ലിമുകൾ ആഘോഷിക്കരുതെന്നും പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾ തങ്ങളുടെ വിദ്യാലയങ്ങളിലെ ഓണാഘോഷം ബഹിഷ്കരിക്കണമെന്നുമൊക്കെയാണ് അവർ പറയുന്നത്. അതേവരെയും ഇമാമുകളുടെ സുഗ്രീവാജ്ഞ സഹിച്ച പെൺ കുട്ടികൾ അവരുടെ സഹനത്തിന്റെ കെട്ട് പൊട്ടിച്ച് പുറത്ത് ചാടുന്നതാണ് നമ്മൾ കണ്ടത്.

തന്നിമിത്തം ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുത്തതിന്റെ എഴുപത് ശതമാനം മുസ്ലിം പെൺകുട്ടികളായിരുന്നു. സമൂഹത്തിൽ സ്വാതന്ത്രമില്ലാതെ ഉരുകിത്തീരുന്ന ഈ പെൺകുട്ടികളാണ് സ്വാതന്ത്ര്യത്തിന്റെ പൊൻകിരണങ്ങളേറ്റ് വജ്രശേഭയണിഞ്ഞത്.:

മാവേലി സ്റ്റോറിലും സർക്കാരിന്റെ മറ്റ് വിപണികളിലും റിക്കാർഡ് ഭേദിച്ച കച്ചവടമാണ് നടന്നതെന്ന് കണക്കുകൾ കാണിക്കുന്നു. അത്തം മുതൽ ക്ഷേമപെൻഷനും കൊടുത്തുതുടങ്ങിയിട്ടുണ്ട്.

അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നിരക്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ലഹരിമരുന്നുകൾ നിത്യവും കൊട്ടക്കണക്കിന് പിടിച്ചെടുക്കുന്നുണ്ട്. ഓണവും തുടർന്നങ്ങോട്ടും ശാന്തിയുടെയും സമാധാനത്തിന്റെയും കാലങ്ങളാന്നെന്ന് നമുക്കാശ്വസിക്കാം.

നിർമല അമ്പാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ