Wednesday, November 4, 2026
Homeഇന്ത്യഅഗ്നിവീറുകളുടെ സ്ഥിരനിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

അഗ്നിവീറുകളുടെ സ്ഥിരനിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഗ്നിവീറുകളുടെ സ്ഥിരനിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ സ്ഥിരനിയമനമില്ലാത്ത 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി. ഇവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിന്നീട് സേനയില്‍ തുടരാമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ എന്‍എസ് രാജ സുബ്രമണി പ്രഖ്യാപിച്ചു.

നേരത്തെ, 25 ശതമാനം അഗ്നിവീറുകളെ സ്ഥിരപ്പെടുത്തുമെന്ന് തീരുമാനിച്ചിരുന്നു. അഗ്നിവീറുകളുടെ കാലാവധി നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിര്‍ണായക പ്രഖ്യാപനം. കേന്ദ്രമന്ത്രി സഭാ ഇതിന് ഉള്ള അംഗീകാരം നല്‍കി.

അഗ്നിവീറുകളുടെ ഭാവിയിലെ സേവനത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍, അവരുടെ പ്രകടനവും നേട്ടങ്ങളും പ്രധാന പരിഗണനാ വിഷയങ്ങളായി തുടരുമെന്ന് സംയുക്ത സൈനിക മേധാവി വ്യക്തമാക്കി. ഈ അധിക കാലാവധിക്ക് ശേഷം, താല്‍പ്പര്യമുള്ളവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സായുധ സേനയില്‍ സ്ഥിരമായി ചേരാവുന്നതാണെന്നും സംയുക്ത സേനാ മേധാവി പറഞ്ഞു.

2022 ജൂണ്‍ 14-നാണ് ‘അഗ്നിപഥ്’ പദ്ധതി അവതരിപ്പിച്ചത്. അന്ന്, അഗ്നിവീറുകളുടെ പ്രകടനം തുടര്‍ച്ചയായി വിലയിരുത്തപ്പെടുമെന്നും, പദ്ധതി കാലാകാലങ്ങളില്‍ അവലോകനം ചെയ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. അഗ്നിവീറുകളുടെ ആദ്യ ബാച്ച് തങ്ങളുടെ നാല് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ നടത്തിയ പ്രകടന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍, അവരുടെ പ്രവര്‍ത്തനമികവിനെക്കുറിച്ച് വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. അഗ്നിവീറുകളില്‍ 25 ശതമാനം പേരെ അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം സേനയിലേക്ക് ഉള്‍പ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ – അദ്ദേഹം പറഞ്ഞു.

മുമ്പ്, അഗ്നിവീറുകളില്‍ 75 ശതമാനം പേരെ അച്ചടക്കമുള്ളവരും പ്രചോദിതരുമായ യുവാക്കളായി സമൂഹത്തിലേക്ക് വിനിയോഗിക്കുന്ന വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയ പദ്ധതി പ്രകാരം, ഇവര്‍ക്ക് ഇനി രണ്ട് വര്‍ഷത്തെ അധിക സേവന കാലാവധി കൂടി ലഭിക്കുംഈ രണ്ടുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിന് വിധേയമായി, താല്‍പ്പര്യമുള്ള എല്ലാവരെയും സായുധ സേനയില്‍ ഉള്‍പ്പെടുത്തുന്നതാണ് എന്‍എസ് രാജ സുബ്രമണി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ