‘ പഠിക്കുന്ന കാലത്ത് നമ്മൾ എല്ലാം വെറുതെ ‘ പൊട്ട കിണറ്റിലെ തവള’ ആയിരുന്നു. ഇന്നത്തെ കുട്ടികൾ എത്രയോ ഭാഗ്യവന്മാരാണ് …’, ഈ അടുത്തനാളിൽ കൂട്ടുകാരിയുമായുള്ള സുഹൃദ് സംഭാഷണത്തിലുള്ള അവളുടെ അഭിപ്രായമാണ്. അതൊരുപക്ഷേ നീ ആയിരിക്കാം ഞാൻ അങ്ങനെ ഒന്നുമല്ലായിരുന്നു എന്നാണ് എൻ്റെ മനസ്സിൽ പറഞ്ഞതെങ്കിലും അവളുടെ പിന്നീട്ടുള്ള വിശദീകരണത്തിൽ നമ്മുടെ എല്ലാ ജീവിതവും സ്കൂൾ , വീട് , പഠിപ്പ് മാർക്കുകൾ …’ അതിലൊക്കെ പരിമിതമായിരുന്നു എന്നാൽ ഇന്നത്തെ കുട്ടികളോ , എല്ലാം വിരലിൽ തുമ്പിൽ അല്ലേ ……?
പ്രത്യേകിച്ചു ആ വാദത്തിനോട് എനിക്ക് മറുപടി ഇല്ലെങ്കിലും അവളു പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി.ഞാൻ ‘ കേബിൾ കാർ ‘ എന്ന ആ അത്ഭുതം കാണുന്നതും കേൾക്കുന്നതും1996-97 ലോ ആണ്. മലനിരകളിൽ നിന്ന് മുകളിലേക്കും താഴേക്കും നീങ്ങുന്ന കേബിൾ കാറുകൾ. കുന്നുകൾക്ക് കുറുകെയുള്ള വിശാലവും മനോഹരവുമായ സ്ഥലത്ത് ഏതോ ചങ്ങാടത്തിൻ്റെ അത്ര കട്ടിയുള്ള കേബിളിൽ തൂങ്ങിക്കിടക്കുന്ന പെട്ടികൾ !
എൻ്റെ രണ്ടു മക്കളെ പോലെ എനിക്കും അതൊരു അതിശയകാഴ്ച ആയിരുന്നു ഉത്തരേന്ത്യയിലെ ഏറ്റവും നീളമേറിയ റോപ്പ്‌വേയായിരുന്നു അത്.
ടിംബർ ട്രയൽ,ഹിമാചൽ പ്രദേശിലെ ശിവാലിക് പർവതനിരകളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് . മനോഹരമായി നിർമ്മിച്ച് പരിപാലിക്കുന്ന ഒരു ഹോട്ടലും റിസോർട്ടും ആണിത്. ഈ റിസോർട്ടിലേക്ക് കേബിൾ കാറിലൂടെ മാത്രമേ പ്രവേശനം ഉള്ളൂ. സന്ദർശകർക്ക് താമസിക്കാനും അല്ലാതെയും അവിടെ സമയം ചെലവഴിക്കാവുന്നതാണ്.‘സിപ്പ്-ലൈ
ചണ്ഡിഗഡിൽ നിന്നുമുള്ള 15-20 മിനിറ്റ് കേബിൾ യാത്ര നമ്മളെ കുന്നിൻ മുകളിലുള്ള റിസോർട്ടിൽ എത്തിക്കുന്നു, ചുറ്റുമുള്ള പർവ്വതങ്ങളുടെയും താഴ്‌വരകളുടെയും അതിമനോഹരമായ കാഴ്ചകൾക്ക് തന്നെയാണ് പ്രാധാന്യം . പ്രകൃതി എന്ത് സുന്ദരിയാണെന്ന് അസൂയയോടെ ആരും നോക്കി നിന്നു പോകും.ഹിമാചൽ പ്രദേശിൻ്റെ പ്രശസ്തമായ ഷിംലയേക്കാളും കസൗലിയേക്കാളും വിനോദസഞ്ചാരികൾ കുറവാണ്. റിസോർട്ടിലെ താമസവും കേബിൾ കാർ യാത്രയുമെല്ലാം ചെലവേറിയതാണ്. എന്നാലും നഗരജീവിതത്തിൻ്റെ തിരക്കുകളിൽ നിന്നും രക്ഷ എന്ന മട്ടിലാണ് പലരും .
പിന്നീടു പല പ്രാവശ്യം പല സ്ഥലങ്ങളിളും കേബിൾ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായി കാണുന്ന അതിശയങ്ങളിലെ കാഴ്ചകൾ നമ്മളോടൊപ്പം മനസ്സിൻ്റെ ഏതെങ്കിലും കോണിൽ ഒളിച്ചിരുപ്പുണ്ടാവുമല്ലോ, അതായിരിക്കാം വർഷങ്ങൾക്ക് ശേഷമുള്ള ചണ്ഡിഗഡ് സന്ദർശനത്തിലും കേബിൾ കാർ യാത്ര ചെയ്യാൻ ചുമ്മാ ഒരാഗ്രഹം.
കേബിൾ കാറിൻ്റെ അവിടേക്കുള്ള യാത്രയിൽ ഏതാനും വിദേശികൾ ബൈക്ക് ഓടിച്ച് പോകുന്നതും കണ്ടു. കേബിൾ കാറിൻ്റെ അവിടെ എത്തിയപ്പോൾ അവരും ആ റിസോർട്ടിലേക്ക് തന്നെയാണ്. പലരും ബൈക്ക് ഓഫ് പോലും ചെയ്യാതെ പാർക്ക് ചെയ്ത് വലിയൊരു സാഹസം നടത്തിയ സന്തോഷത്തിലാണ്. അവർ തമ്മിൽ പറയുന്നതൊന്നും മനസ്സിലാവത്തതുകൊണ്ട് ഞാൻ ആ കാഴ്ച ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു ഇന്ത്യൻ മനുഷ്യൻ വന്ന് ബൈക്കുകൾ ഓഫ് ചെയ്യുക ശരിയായ രീതിയിൽ പാർക്ക് ചെയ്യുക എല്ലാം അങ്ങനെ എല്ലാ സഹായവും അവർക്കു വേണ്ടി ചെയ്യുന്നുണ്ട്.
പതിവുപ്പോലെ എൻ്റെയും നല്ല പാതിയുമായിട്ടുള്ള മലയാളത്തിലെ വർത്തമാനം കേട്ടിട്ട്, മുടിയെല്ലാം നീട്ടി വളർത്തിയ ആ ഇന്ത്യൻ മനുഷ്യൻ – ‘ മലയാളികളാണോ?’ ‘eh? എൻ്റെ മോ ! ‘ ഈ ലോകത്ത് മലയാളികൾ എവിടെയൊക്കെ ആണെന്ന് അറിയാതെ ഞാൻ അന്തം വിട്ടു. ടൂർ ഓപ്പറേറ്ററായ അദ്ദേഹം ഫ്രഞ്ച് പറയുന്ന ഇവരേയും കൊണ്ട് പത്ത് ദിവസം ഹിമാചൽ ടൂറിന് വന്നിരിക്കുകയാണ്. അമ്മ മലയാളിയും അച്ഛൻ നോർത്ത് ഇന്ത്യക്കാരനുമാണ്. ഇന്ത്യയിൽ ബൈക്ക് ഓടിക്കുന്നതിൻ്റെ സന്തോഷത്തിലാണത്രേ അവരെല്ലാവരും !
കേബിൾ യാത്രയും മനോഹരമായ കാഴ്ചകളും റിസോർട്ടിലെ ചായയും ബജിയും കഴിച്ച് അവിടെ നിന്ന് യാത്ര പറയുമ്പോൾ,അവിസ്മരണീയമായ അനുഭവങ്ങൾ യാത്രകൾക്ക് എന്നും ഒരു മുതൽകൂട്ടാണ്. അല്ലേ?
Thanks
ഹിമാചൽ വിശേഷങ്ങൾ വായിക്കുന്നത്
വളരെയേറെ ആകാംക്ഷയോടെ….
നേരിട്ട് കാണുന്ന അതേ അനുഭവം..
സന്തോഷം
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️