പാതിരാക്കാറ്റിന്റെ പാഴ് വേലയാണോ
പാതിരാവെങ്ങോ മറഞ്ഞുവെന്നോ?
പാൽക്കുടം മെല്ലെ തുളുമ്പിയെന്നോ,
പാലാഴിയെങ്ങും നിറഞ്ഞുവെന്നോ?
പാതിരാക്കോഴികൾ കൂകുന്നനേരത്ത്
പ്രാവുകൾ മെല്ലെ കുറുകുന്നുവോ?
മോഹങ്ങൾ ചില്ലയിൽപ്പൂക്കുന്നുവോ,
മോഹിനിയായി നീ,
ചിരിതൂകിയോ?
പനിനീർപ്പൂവുകൾ വിടരുന്നനേരത്ത്
പ്രണയത്തിൻമൊട്ടുകൾ
വിടരുന്നുവോ?
നിന്റെ മോഹത്തിൻ ചില്ലകൾ
പൂക്കുന്നുവോ.
പൂമണമെങ്ങുംപരക്കുന്നുവോ?
പച്ചപ്പനംതത്ത പരിഭവംചൊല്ലി
പാതിയെ മെല്ലെ തഴുകിടുന്നു.
പുസ്തകത്താളിൽ
പെറ്റുപെരുകിയ മയിൽപ്പീലികൾ
പ്രാണനിൽച്ചേരുന്നുവോ?
പട്ടുപാവാടയിൽ പ്രണയമൊളിപ്പിച്ചവൾ
വർണ്ണാക്ഷരങ്ങളിൽ നിറയുന്നുവോ
എന്റെ
ഹൃദയത്തിലനുരാഗമെഴുതുന്നുവോ?




നന്നായിട്ടുണ്ട്