ഹായ് കുട്ടീസ്!! വീണ്ടും കുട്ടീസ് കോർണറിലേയ്ക്ക് സ്വാഗതം 😍
ഈ ആഴ്ച നമുക്ക് A)തീപ്പെട്ടി ചിത്ര വിവരണം. B)വാക്കിലെ പകരക്കാരൻ
C)ഗുണപാഠകഥ, പിന്നെ കുറച്ച് D)പഴഞ്ചൊല്ലുകളും, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കാറുണ്ടോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍
എന്ന് സ്വന്തം
ശങ്കരിയാന്റി.
👫A) തീപ്പെട്ടി ചിത്രം (2)
കുട്ടീസ്…..! ഈ ആഴ്ചയും തീപ്പെട്ടിയിലെ ചിത്രം കണ്ടൊരു വിശദീകരണം ആയാലോ…? തീപ്പെട്ടി കൂടെ ചേർക്കുന്നു.
ജസ്പ്രീത് ബുംറ

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആണ് ജസ്പ്രീത് ജസ്ബിർ സിംഗ് ബുംറ 1993 ഡിസംബർ 6 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യം ആണ് ഉള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ബുംറ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.
2015- 16 ലെ ഓസ്ടേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ പരുക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായാണ് അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള കളിക്കാരൻ കൂടിയാണ് ജസ്പ്രീത് ബുംറ . ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ആയ മുംബൈ ഇന്ത്യൻസിനായി 2013 മുതൽ കളിക്കുന്നു. കഴിഞ്ഞ 2020 സീസണിൽ 15 കളികളിൽ നിന്ന് 27 വിക്കറ്റുകളോടെ കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ ഗണത്തിൽ 2 ആം സ്ഥാനം ബുംറയ്ക്ക് ആണ് . ഓസ്ട്രേലിയ , ഇംഗ്ലണ്ട് , ദക്ഷിണാഫ്രിക്ക , എന്നീ ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ ഒരു ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ഏഷ്യൻ ബൗളർ ആണ് ബുംറ കൂടാതെ അരങ്ങേറ്റ വർഷം തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ( 8 കളികളിൽ 48 വിക്കറ്റ് ) കളിക്കാരൻ കൂടിയാണ് ബുറ.ശരിയായ സമയത്ത് യോർക്കർ പന്തെറിയാനും ഡെത്ത് ഓവറുകളിൽ മികച്ച പ്രകടനം നടത്താനുമുള്ള കഴിവുമാണ് ജസ്പ്രീത് ബുംറയെ ശ്രദ്ധേയൻ ആക്കിയത് . അസാധാരണമായ , സ്ലിംഗ്- ആം ആക്ഷനും സ്വാഭാവിക വേഗതയും അദ്ദേഹത്തിനുണ്ട്, അദ്ദേഹത്തിന്റെ ഡെലിവറികളുടെ ഒരു പ്രത്യേക റിലീസ് പോയിന്റ് ബാറ്റ്സ്മാന്മാർക്ക് നേരത്തേ കൂട്ടി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് അല്ലെങ്കിൽ ഹ്രസ്വമായി അദ്ദേഹം പന്തെറിയുന്നു. ഇന്ത്യൻ ടീമിൽ തനതായ സ്ഥാനം നേടി , ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റായി അദ്ദേഹം ഇപ്പോൾ നിൽക്കുന്നു.
📗📗
👫B) വാക്യത്തിലെ പകരക്കാരൻ
കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ
മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍
1. കുറച്ചു താടിയുള്ളവൻ – ഊശാന്താടി
2. കുടത്തിനുള്ളിലെ വിളക്ക് – ഘട ദീപം
3. കുടിക്കാൻ ആഗ്രഹിക്കുന്നവൻ – പിപാസു
4. കൂടുതൽ വിളവുണ്ടാകുന്ന കൃഷി – കടും കൃഷി
5. കുറവും കൂടുതലും – ഏറ്റക്കുറച്ചിൽ
6. ചുറ്റും തിരിയിട്ട വിളക്ക് – കതിർ വിളക്ക്
7. ചിന്നിച്ചിതറിയത് – ഛിന്നഭിന്നം
8. ചിന്തയിൽ മുഴുകിയവൻ – ചിന്താമഗ്നൻ
9. ചിരകാലം ജീവിക്കുന്നവൻ – ചിരഞ്ജീവി
10. ചിങ്ങമാസ വെളുത്ത വാവ് – ശ്രാവണി
📗📗
👫C) ഗുണപാഠ കഥ
പശുക്കളെ കറക്കുകയും പാൽ വിൽക്കുകയും ചെയ്യുന്ന ജോലിയുള്ള ഒരു പാൽക്കാരിയായിരുന്നു മോളി. ഇപ്പോൾ തന്റെ കൈവശമില്ലാത്ത പണം ഉപയോഗിച്ച് വാങ്ങുന്ന കാര്യങ്ങളെക്കുറിച്ച് അവൾ ദിവാസ്വപ്നം കാണാറുണ്ടായിരുന്നു. ഒരു ദിവസം, അവൾ തന്റെ പാത്രം നിറയെ പാൽ ചുമന്ന് മാർക്കറ്റിലേക്ക് പോകുകയായിരുന്നു. വഴിയിൽ, ഒരു കോഴിയെ കണ്ടു, ഒരു കോഴിയെ വാങ്ങി മുട്ട വിൽക്കുന്നതിനെക്കുറിച്ച് ദിവാസ്വപ്നം കാണാൻ തുടങ്ങി. മറ്റ് പാൽക്കാരികൾ മുട്ടയും പാലും വിറ്റ് മോളിക്ക് ലഭിക്കുന്ന വസ്തുക്കളിൽ വളരെ അസൂയപ്പെടുമെന്ന് അവൾ സ്വപ്നം കാണാൻ തുടങ്ങി. എന്നിട്ട് സ്വപ്നത്തിന്റെ ആവേശത്തിൽ അവൾ പാത്രത്തിലെ മുഴുവൻ പാലും ഒഴുക്കി. ഒരു ഒഴിഞ്ഞ പാത്രവും കയ്യിൽ പണവുമില്ലാതെ അവൾ വീട്ടിലേക്ക് മടങ്ങി. ഈ സംഭവത്തിന് പിന്നിലെ കാരണം അവളുടെ അമ്മ അവളോട് ചോദിച്ചു. പിന്നെ കോഴികൾ വിരിയുന്നതുവരെ എണ്ണരുതെന്ന് അമ്മ ഉപദേശിച്ചു.
ഗുണപാഠം: ഈ കഥ പഠിപ്പിക്കുന്നത് നമ്മൾ ദിവാസ്വപ്നം കാണരുത്, മറിച്ച് നമ്മുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി യാഥാർത്ഥ്യബോധത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ്.
📗📗
👫 D) പഴഞ്ചൊല്ലുകൾ
1.പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
2.പണത്തിനു മീതെ പരുന്തും പറക്കില്ല
3.പൂച്ചയ്ക്കാര് മണികെട്ടും
4.പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
5.പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
6.പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
7.മിണ്ടാപ്പൂച്ച കലമുടക്കും
8.മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
9.മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു
10.വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
📗📗
👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (80)





🙏
നല്ല അവതരണം 🌹❤️