Wednesday, June 3, 2026
Homeഇന്ത്യയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിൽ നിന്ന്‌ കേരളത്തിലേക്ക്‌ ഇതാ രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിൽ നിന്ന്‌ കേരളത്തിലേക്ക്‌ ഇതാ രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ

ട്രെയിൻ യാത്രക്കാരുടെ ആശ്വാസമായി വാർത്തയും എത്തി. ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചിരിക്കുകയാണ്. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06119), ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത്‌ (06115) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകൾ. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06119) 15ന്‌ പകൽ 3.10 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.55ന്‌ കൊല്ലത്ത്‌ എത്തും ഇത് പാലക്കാടു വഴിയുളള ട്രെയിൻ ആണ്. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ– ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06120) 16 ന്‌ രാവിലെ 10.40 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30 ന്‌ ചെന്നൈയിൽ എത്തും. 16 എസി കോച്ചുകളാണ്‌ ഉണ്ടാകുക.

ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത്‌ (06115) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ 10ന്‌ രാത്രി 11.55 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ വൈകിട്ട്‌ ആറിന്‌ തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (06116) 15ന്‌ പകൽ 3.45ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 11.45ന്‌ എഗ്‌മൂറിൽ എത്തും. നാല് ത്രി ടയർ എസി, 10 സ്ലീപ്പർ, 4 ജനറൽ എന്നിങ്ങനെയാണ്‌ ട്രയിനിലെ കോച്ചുകൾ. ഈ അവധി സമയത്ത് ഇത് യാത്രക്കാർക്ക് ഏറെ ഗുണകരം ആയിരിക്കും.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com